കാരപ്പൂമരം
ദൃശ്യരൂപം
കാരപ്പൂമരം | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. chinensis
|
Binomial name | |
Desmos chinensis Lour.
| |
Synonyms | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ, പടരുന്ന വള്ളിയുടെ സ്വഭാവമുള്ള ഒരു ചെറുവൃക്ഷമാണ് കാരപ്പൂമരം. (ശാസ്ത്രീയനാമം: Desmos chinensis). ഒരു വലിപ്പം കുറഞ്ഞ ഈലാങ്ങ് ഈലാങ്ങ് മരമാണെന്നേ കാഴ്ചയിൽ തോന്നുകയുള്ളൂ. പൂക്കളുടെയും ഇലകളുടെയുമെല്ല്ലാം സ്വഭാവത്തിൽ അത്രയ്ക്കും സാദൃശ്യമാണ്. പൂവിന് മണം ഈലാങ്ങ് ഈലാങ്ങിനേക്കാൾ കുറവാണ്. താരതമ്യേന തണൽ ഇഷ്ടപ്പെടുന്ന ഈ മരം കാടുകളുടെയും പാതകളുടെയും ഓരത്താണ് സാധാരണ കണ്ടുവരുന്നത്. ബാങ്കോക്ക് നഗരസൗന്ദര്യവൽക്കരണത്തിനായി ഈ മരം ധാരാളം നട്ടുപിടിപ്പിക്കുന്നുണ്ട്. നീലവിറവാലൻ, വരയൻ വാൾവാലൻ എന്നീ ശലഭങ്ങളുടെ ലാർവകൾ കാരപ്പൂമരത്തിന്റെ ഇലകൾ ആഹരിക്കാറുണ്ട്.
ചട്ടികളിലും വളർത്താൻ കൊള്ളാവുന്ന ഈ ചെറുമരം പൂമ്പാറ്റകളെയും തേനിച്ചകളെയും ആകർഷിക്കാറുണ്ട്.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Desmos chinensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Desmos chinensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.