കിളിതീനിപ്പഞ്ഞി
കിളിതീനിപ്പഞ്ഞി | |
---|---|
കിളിതീനിപ്പഞ്ഞിയുടെ പഴങ്ങൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. paniculatus
|
Binomial name | |
Celastrus paniculatus | |
Synonyms | |
|
ഭാരതത്തിലെ ഇലകൊഴിയും വനങ്ങളിൽ പ്രധാനമായും കണ്ടുവരുന്ന ഒരു ഔഷധസസ്യംആണ് കിളിതീനിപ്പഞ്ഞി. ഇത് ചെറുപുന്ന എന്ന പേരിലും അറിയപ്പെടുന്നു. [1] ഭാരതത്തിലെ പരമ്പരാഗത ആയുർവേദ ചികിത്സയിലും യുനാനിയിലും ഇതിന്റെ വിത്തിൽ നിന്നും വേർതിരിക്കുന്ന എണ്ണ ഉപയോഗിക്കുന്നു.[2] ആയുർവേദത്തിൽ സരസ്വതി എന്നു പേരുള്ള മൂന്നുചെടികളിൽ ഒന്നാണിത്, മറ്റുരണ്ടെണ്ണം ബ്രഹ്മിയും സോമവല്ലിയും ആണ്.
പേരുകൾ
[തിരുത്തുക]രസഗുണങ്ങൾ
[തിരുത്തുക]- രസം - കടു, തിക്തം
- ഗുണം - സ്നിഗ്ധം, സരം, തീക്ഷ്ണം
- വീര്യം - ഉഷ്ണം
- വിപാകം - കടു
- പ്രഭാവം - മേധ്യം
ഘടന
[തിരുത്തുക]ചുറ്റിപ്പിടിച്ചു കയറാൻ പ്രതാനങ്ങളില്ലാത്ത വള്ളിച്ചെടി വർഗ്ഗത്തിൽ പെടുന്ന ഒരു ചെടിയാണ് ഇത്. ഇലകൾ ഏകാന്തരന്യാസത്തിൽ വിന്യസിച്ചിരിക്കുന്നു. ഇലയുടെ അരികുകൾ പല്ലുകൾ പോലെയുൾലതും അഗ്രം കൂർത്തതുമായിരിക്കും. ഏകലിംഗപുഷ്പങ്ങൾ ആണ് ഇതിൽ ഉള്ളത്. ആൺ - പെൺ പുഷ്പങ്ങൾ ഒരു ചെടിയൊലോ വ്യത്യസ്ത ചെടികളിലോ കാണാവുന്നതാണ്. പുഷ്പമഞ്ജരികൾ മിക്കവാറും, പത്രകക്ഷങ്ങളിൽ നിന്നോ തണ്ടിന്റെ അഗ്രഭാഗത്തുനിന്നോ ഉണ്ടാകുന്നു. മഞ്ഞയോ പച്ചകലർന്ന വെള്ളയോ നിറത്തിൽ പൂക്കൾ ഉണ്ടാകുന്നു. ബാഹ്യദളം, ദളം, കേസരം എന്നിവ 5 എണ്ണം വീതമാണ് ഒരു പൂവിൽ ഉണ്ടാവുക. കേസരങ്ങൾ അന്തർമുഖമായി സ്ഥിതിചെയ്യുന്നു. നീണ്ട് ഉരുണ്ടു തടിച്ച കായ്കൾ, ആദ്യം മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ നല്ല ചുവപ്പുനിറത്തിലും കാണപ്പെടുന്നു. ഇവയിൽ മൂന്ന് പാളികളും ആറുവരെ വിത്തുകളും അടങ്ങിയിരിക്കും.
വിത്തിൽ നിന്നും ചക്കിൽ ആട്ടി കറുത്ത എണ്ണയും മഞ്ഞ എണ്ണയും വേർതിരിക്കുന്നു
ചിത്രങ്ങൾ
[തിരുത്തുക]-
പൂക്കൾ
അവലംബം
[തിരുത്തുക]- ↑ ayurvedicmedicinalplants.com -ൽ നിന്നും[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കിളിതീനിപ്പഞ്ഞിയെക്കുറിച്ച് ചില വിവരണങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Celastrus paniculatus at Wikimedia Commons
- Celastrus paniculatus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.