Jump to content

പൊസാടിഗുമ്പെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ മലയാണ് പൊസാടിഗുമ്പെ. ധർമ്മത്തട്ക ഗ്രാമത്തിലായി കടൽനിരപ്പിൽ നിന്നും 488 മീറ്റർ ഉയരത്തിലുള്ള ഈ മല കാസർഗോഡിന് 30 കി.മീ വടക്കു കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. മലമുകളിൽ നിന്ന് അറബിക്കടൽ, മംഗലാപുരം, കുതിരമുഖ് എന്നിവ കാണാം.

"https://ml.wikipedia.org/w/index.php?title=പൊസാടിഗുമ്പെ&oldid=3408495" എന്ന താളിൽനിന്ന് ശേഖരിച്ചത്