മട്ടിപ്പൊങ്ങില്യം
ദൃശ്യരൂപം
മട്ടിപ്പൊങ്ങില്യം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | Ailanthus |
Species: | A. excelsa
|
Binomial name | |
Ailanthus excelsa Roxb.
|
25 മീറ്ററോളം പൊക്കത്തിൽ വളരുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ് മട്ടിപ്പൊങ്ങില്യം. (ശാസ്ത്രീയനാമം: Ailanthus excelsa). മട്ടി, പൊങ്ങില്യം, പെരുപ്പി, പെരുമരം, സാലി, പീമരം, പീനാറി എന്നെല്ലാം പേരുകളുണ്ട്. ഇന്ത്യയിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഈ വൃക്ഷത്തിന്റെ പുറം തൊലി മഞ്ഞ കലർന്ന നിറത്തിൽ കാണപ്പെടുന്നു. ഇലകൾ ഏകാന്തരക്രമത്തിലാണ് വിന്യസിച്ചിരിക്കുന്നത്. ശിഖരാഗ്രങ്ങളിൽ ശാഖോപശാഖകളായി കുലയായി പൂക്കൾ ഉണ്ടാകുന്നു. ഇളം മഞ്ഞ നിറത്തിൽ ഉണ്ടാകുന്ന പൂക്കൾക്ക് വളരെയധികം ദുർഗന്ധവും ഉണ്ടാകും. കായ്കളുടെ പുറം ഭാഗം മിനുസമുള്ളതും വരകൾ ഉള്ളതുമാണ്. Phyllocnistis hagnopa എന്ന നിശാശലഭം മട്ടിയുടെ ഇലകളാണ് ആഹരിക്കുന്നത്[1].
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :തികതം, കഷായം
ഗുണം :രൂക്ഷം
വീര്യം :ശീതം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]മരത്തൊലി [2]
അവലംബം
[തിരുത്തുക]- ↑ http://www.gracillariidae.net/
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- മട്ടിയെപ്പറ്റി ധാരാളം കാര്യങ്ങൾ
- http://agritech.tnau.ac.in/forestry/forest_industrial_matchwood.html
- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=25[പ്രവർത്തിക്കാത്ത കണ്ണി]]
- http://www.flowersofindia.net/catalog/slides/Indian%20Tree%20of%20Heaven.html