മുൾമുരിക്ക്
മുരിക്ക് | |
---|---|
Tree in Kolkata, West Bengal, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. variegata
|
Binomial name | |
Erythrina variegata | |
Synonyms | |
|
കേരളത്തിൽ പരക്കെ കാണപ്പെടുന്ന മരമാണു് വെൺമുരിക്ക്, മുൾമുരിക്ക് എന്നെല്ലാം അറിയപ്പെടുന്ന മുരിക്കു് (Erythrina variegata).ചുറ്റും കട്ടിയുള്ള മുള്ളുകളുള്ള ഇതിന്റെ തടി ഉറപ്പില്ലാത്തതാണു്. കുരുമുളക് വളർത്താൻ താങ്ങുമരമായി ഈ മരം ഉപയോഗിക്കുന്നു. 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ പൂക്കൾക്ക് ചുവന്ന നിറമാണ് [1]മുറിവ്എണ്ണ പോലുള്ള തൈലങ്ങൾ നിർമ്മിക്കുന്നതിന് ഈ സസ്യത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്. മുയലുകളുടെ ഇഷ്ടഭോജ്യമാണ് മുരിക്കില
വടക്കേ മലബാറിൽ പൂരോത്സവത്തിന് പൂവിടാൻ ഇതിന്റെ ചുവന്ന നിറമുള്ള പൂവ് ഉപയോഗിക്കാറുണ്ടു്. തിയ്യാട്ട ചമയത്തിനു് കിരീടങ്ങളും പൊയ്ക്കാലുകളും ഉണ്ടാക്കാൻ മുരിക്കിൻ തടി ഉപയോഗിക്കാറുണ്ട്.
വിതരണം
[തിരുത്തുക]കിഴക്കൻ ആഫ്രിക്ക, തെക്കേ ഏഷ്യ, വടക്കൻ ഓസ്ട്രേലിയ, ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾ, പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ ഫിജി വരെയുള്ള ദ്വീപുകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.[2]
ഇതും കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
മുരിക്കിൻ പൂവ്
-
മുരിക്കിൻ പൂവ്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-28. Retrieved 2010-04-24.
- ↑ Germplasm Resources Information Network: Erythrina variegata