വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/കോഴിക്കോട്/ആസൂത്രണം
11-12-2012-ന് (ചൊവ്വാഴ്ച) കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിൽ വൈകുന്നേരം 4:00 മണിക്ക് കോഴിക്കോട്ടെ വിക്കിപീഡിയ പത്താം വാർഷികാഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരിക്കുന്നതിനായുള്ള ആദ്യ പ്രവർത്തകസംഗമം നടക്കുന്നു. വിക്കിമീഡിയന്മാരും, വിവിധ കോളേജുകളിലെ അധ്യാപകരും, വിദ്യാർത്ഥികളും, കോഴിക്കോടും പരിസരപ്രദേശങ്ങളിലുമുള്ള അഭ്യുദയകാംക്ഷികളും ഈ സംഗമത്തിൽ പങ്കെടുക്കുന്നു. വിക്കിപീഡിയ പത്താം വാർഷികാഘോഷത്തിന്റെ ആസൂത്രണമാണ് പ്രധാന ചർച്ചാവിഷയം.
ആലോചനായോഗത്തിൽ പങ്കെടുക്കുന്നവർ
[തിരുത്തുക]ആശംസകൾ
[തിരുത്തുക]ആലോചനായോഗത്തിന്റെ റിപ്പോർട്ട്
[തിരുത്തുക]11-12-2012-ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തു വച്ചു നടന്ന വിക്കിപീഡിയ പത്താം വാർഷികാഘോഷ പരിപാടിയുടെ സ്വാഗതസംഘത്തിന്റെ പ്രഥമ കൂടിക്കാഴ്ചയിൽ 5 പേർ പങ്കെടുത്തു. വിക്കിമീഡിയന്മാരായ പ്രശോഭ് ശ്രീധർ, നത ഹുസൈൻ, ജയ്സൺ എന്നിവരും, കോളേജ് പ്രൊഫസർമാരും സ്വതന്ത്ര സോഫ്റ്റ്വേർ സംരംഭങ്ങളുടെ വക്താക്കളുമായ ഡോ. രാജീവ് എൻ.ഇ, ഡോ. സണ്ണി എൻ.എം എന്നിവരും പങ്കെടുത്തു. ജനവരി മൂന്നാം വാരം മലബാർ ക്രിസ്ത്യൻ കോളേജിൽ വച്ച് പ്രോഗ്രാം നടത്താൻ തീരുമാനമായി. പ്രൊഫസർ എൻ.എം. കാരശ്ശേരിയെ രക്ഷാധികാരിയായും, പ്രശോഭിനെ കോഡിനേറ്ററായും, ഡോ. സണ്ണിയെ ചെയർമാനായും ഡോ.രാജീവ് കൺവീനറായും, ജയ്സണെ ജോയിന്റ് കൺവീനറായും, നതയെ ട്രെഷററായും തിരഞ്ഞെടുത്തു. പ്രചരണപ്രവർത്തനങ്ങൾക്ക് ഡോ.രാജീവ് നേതൃത്വം നൽകും എന്നതും തീരുമാനമായി.
ഭാരവാഹികൾ
[തിരുത്തുക]- രക്ഷാധികാരി: പ്രൊഫസർ എൻ. എം. കാരശ്ശേരി
- കോ-ഓർഡിനേറ്റർ: പ്രശോഭ് ശ്രീധർ
- ചെയർമാൻ: പ്രൊ. സണ്ണി.എൻ.എം
- കൺവീനർ:ഡോ. രാജീവ്
- ജോയിന്റ് കൺവീനർ: ജയ്സൺ നെടുമ്പാല
- ട്രഷറർ: നത ഹുസൈൻ
- പ്രചരണം: ഡോ. രാജീവ് , ജയ്സൺ നെടുമ്പാല
പരിപാടികൾ
[തിരുത്തുക]പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ
[തിരുത്തുക]