Jump to content

വിക്കിപീഡിയ:ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Onam loves Wikimedia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു
ലക്ഷ്യംസ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതി
അംഗങ്ങൾവിക്കിമീഡിയയേയും ഓണത്തിനേയും സ്നേഹിക്കുന്ന എല്ലാ മലയാളികളും
കണ്ണികൾവിക്കിമീഡിയ കോമൺസ് താൾ
സഹായം:ചിത്ര സഹായി
അപ്‌ലോഡ് മാന്ത്രികൻ
ജിയോകോഡിങ് സഹായം

വിക്കിസംഗമോത്സവം 2016 നോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ളതും ഓണം എന്ന ആഘോഷവുമായി ബന്ധപ്പെട്ടതുമായ ചിത്രങ്ങൾ, ശബ്ദശകലങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവ എല്ലാവർക്കും ഉപകാരപ്പെടുന്ന വിധം സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണു് ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു .

ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്.

  • പരിപാടി: ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു
  • തീയ്യതി: സെപ്തംബർ 4, 2016 മുതൽ സെപ്തംബർ 24, 2016 വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
  • ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ എത്തിക്കുക
  • അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ്

ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക

ആകെ ‎1156 പ്രമാണങ്ങൾ

ഈ പദ്ധതി പ്രകാരം അപ്ലോഡ് ചെയ്ത മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.
ഈ പദ്ധതി സമാപിച്ചു.

താങ്കൾക്ക് എന്തു ചെയ്യാൻ പറ്റും?

[തിരുത്തുക]
  • വൈജ്ഞാനിക സ്വഭാവമുള്ള സ്വതന്ത്ര ചിത്രങ്ങൾ താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ 2016 സെപ്തംബർ 4 മുതൽ സെപ്തംബർ 16 വരെയുള്ള തീയതികളിൽ വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യുക. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ഉപയോഗാനുമതി സ്വതന്ത്രമാണോയെന്ന് രണ്ടുവട്ടം ഉറപ്പാക്കുക (en:Wikipedia:Public domain image resources പൊതുസഞ്ചയത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുവാൻ സഹായകരമാണ്)
  • ഈ പദ്ധതിയെ പ്രചരിപ്പിക്കുക.
ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു. ഇതേപോലുള്ള പ്രചരണചിത്രങ്ങൾ ചെയ്ത് താങ്കൾക്ക് സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാവുന്നതാണ്.
ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു. ഇതേപോലുള്ള പ്രചരണചിത്രങ്ങൾ ചെയ്ത് താങ്കൾക്ക് സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാവുന്നതാണ്.

നിബന്ധനകൾ

[തിരുത്തുക]
കോമൺസിലേക്കു സംഭാവന ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • മറ്റൊരാൾ എടുത്ത ചിത്രം അദ്ദേഹത്തിന്റെ അനുവാദം കൂടാതെ അപ്‌ലോഡ് ചെയ്യരുത്. അഥവാ അനുവാദം കിട്ടിയതാണെങ്കിൽ ആ അനുവാദം ചിത്രത്തിന്റെ ഉടമസ്ഥൻ വിക്കിപീഡിയയിലേയ്ക്ക് ഇ-മെയിൽ ആയി അറിയിക്കാൻ തയ്യാറായിരിക്കണം.
  • മറ്റൊരാൾ എടുത്ത ചിത്രത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യരുത്.
  • എല്ലായിടത്തും ലഭ്യമാണ് എന്ന കാരണത്താൽ ചിത്രത്തിന് പകർപ്പവകാശം ഇല്ലെന്ന് അനുമാനിച്ച് അപ്‌ലോഡ് ചെയ്യരുത് (ഉദാ: ദൈവങ്ങളുടെ ചിത്രങ്ങൾ)
  • സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അതിന്റെ യഥാർത്ഥ ഉടമയുടെ അനുവാദം വാങ്ങിയിരിക്കണം.
  • ഫ്ലിക്കർ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആ ചിത്രം ക്രിയേറ്റീവ് കോമൺസ് അനുമതിയിലാണെന്നും നോൺ-ഡെറിവേറ്റീവ്, നോ-കമ്മേർസ്യൽ നിബന്ധനകൾ ഇല്ലെന്നും ഉറപ്പ് വരുത്തണം. (താങ്കളുടെ സ്വയം എടുത്ത ചിത്രം ഫ്ലിക്കറിലുമുണ്ടെങ്കിൽ ഈ നിബന്ധന ബാധകമല്ല, സ്വതന്ത്രമായ അനുമതിയാവും പിന്നീട് പ്രാബല്യത്തിൽ വരിക)
  • ചിത്രം കഴിയുന്നതും EXIF അഥവാ മെറ്റാഡാറ്റ ഉൾപ്പടെ അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്ത വ്യക്തി പകർപ്പവകാശ ഉടമയാണെന്നുള്ളതിന്റെ നല്ലൊരു തെളിവാണ് അത്.
  • ഈ താളിൽ മുകളിൽ നൽകിയിട്ടുള്ള അപ്‌ലോഡ് സഹായി ഉപയോഗിച്ചല്ല, കോമൺസിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതെങ്കിൽ, {{Onam_loves_Wikimedia_event}} അല്ലെങ്കിൽ {{OLW}} എന്ന ഫലകം ചേർത്തിരിക്കണം. "മറ്റ് വിവരങ്ങൾ" (Additional info) എന്ന ഫീൽഡിലാണ് ഈ ഫലകം ചേർക്കേണ്ടത്. പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ തിരിച്ചറിയാൻ ഇതാവശ്യമാണ്. ഈ താളിൽ മുകളിൽ നൽകിയിട്ടുള്ള അപ്‌ലോഡ് സഹായി ഉപയോഗിച്ചാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കിൽ ഈ ഫലകം സ്വയം ചേർക്കപ്പെട്ടിരിക്കും. മറ്റു മാർഗ്ഗങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ മാത്രം ഇക്കാര്യം ശ്രദ്ധിച്ചാൽ മതിയാവും.

എവിടെ അപ്‌ലോഡ് ചെയ്യണം

[തിരുത്തുക]
  • http://commons.wikimedia.org/ എന്ന സൈറ്റിൽ അപ്‌ലോഡ് ചെയ്യുക.
  • ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയാൻ ചിത്ര സഹായി കാണുക
  • ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ -കോമൺസിലെ അപ്‌ലോഡ് സഹായി ഉപയോഗിക്കാം
  • സംശയങ്ങൾ help@mlwiki.in എന്ന വിലാസത്തിലേക്ക് അയക്കുക.

പങ്കെടുക്കുന്നവർ

[തിരുത്തുക]
  1. --രൺജിത്ത് സിജി {Ranjithsiji} 17:19, 3 സെപ്റ്റംബർ 2016 (UTC)[മറുപടി]
  2. --Ramjchandran (സംവാദം) 17:39, 3 സെപ്റ്റംബർ 2016 (UTC)[മറുപടി]
  3. --Vijayakumarblathur (സംവാദം) 17:47, 3 സെപ്റ്റംബർ 2016 (UTC)[മറുപടി]
  4. --സുഗീഷ് (സംവാദം) 19:31, 3 സെപ്റ്റംബർ 2016 (UTC)[മറുപടി]
  5. --ബിപിൻ (സംവാദം) 05:56, 4 സെപ്റ്റംബർ 2016 (UTC)[മറുപടി]
  6. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:15, 4 സെപ്റ്റംബർ 2016 (UTC)[മറുപടി]
  7. ----അക്ബറലി (സംവാദം) 11:14, 4 സെപ്റ്റംബർ 2016 (UTC)[മറുപടി]
  8. --ശ്രീജിത്ത് കൊയിലോത്ത് | Sreejith Koiloth(സംവാദം) 11:34, 4 സെപ്റ്റംബർ 2016 (UTC)[മറുപടി]
  9. --നവനീത് കൃഷ്ണൻ എസ്
  10. --Vijayakumarblathur (സംവാദം) 16:50, 4 സെപ്റ്റംബർ 2016 (UTC)[മറുപടി]
  11. -- Ranjith-chemmad (സംവാദം) 19:34, 4 സെപ്റ്റംബർ 2016 (UTC)[മറുപടി]
  12. --സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 15:44, 5 സെപ്റ്റംബർ 2016 (UTC)[മറുപടി]
  13. -- Akhiljaxxn (സംവാദം) 00:54, 14 സെപ്റ്റംബർ 2016 (UTC)[മറുപടി]
  14. -- Adarshjchandran (സംവാദം) 16:39, 14 സെപ്റ്റംബർ 2016 (UTC)[മറുപടി]
  15. -- Jameela P. (സംവാദം) 14:26, 18 സെപ്റ്റംബർ 2016 (UTC)[മറുപടി]

നല്ല ചിത്രങ്ങൾ എടുക്കാൻ

[തിരുത്തുക]

വിക്കി കോൺഫറൻസ് ഇന്ത്യ 2016 ZMcCune (WMF) അവതരിപ്പിച്ച നല്ല ചിത്രങ്ങൾ എങ്ങനെ എടുക്കാം എന്ന പ്രസന്റേഷൻ കാണുക

അത്യാവശ്യം വേണ്ട ചിത്രങ്ങൾ

[തിരുത്തുക]
സ്ഥലങ്ങൾ
  1. തൃക്കാക്കര അമ്പലം
  2. തൃപ്പൂണിത്തുറ അത്തച്ചമയം
ഉത്സവങ്ങൾ
  1. പുലികളി
  2. വള്ളം കളി
ആചാരങ്ങൾ
  1. ഓണപ്പൊട്ടൻ
മറ്റുള്ളവ
  1. തൃക്കാക്കരയപ്പൻ
  2. ഓണസദ്യ
  3. ഊഞ്ഞാലാട്ടം
  4. ഓണത്തല്ല്
  5. ഓണക്കോടി
  6. ഓണപ്പൂക്കൾ
  7. ഓണപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്ന പൂക്കൾ ലഭിക്കുന്ന സപുഷ്പി സസ്യങ്ങൾ
  8. ഓണക്കാലത്തുകാണുന്ന പക്ഷികൾ, മൃഗങ്ങൾ, പ്രാണികൾ
  9. ഓണപ്പാട്ടുകൾ
  10. ഓണവുമായി സാമ്യമുള്ള മറ്റ് ആഘോഷങ്ങൾ
  11. പൂക്കൂടകൾ
  12. പൂക്കളം
  13. ഓണ പൂക്കൾ

പദ്ധതിയുടെ ഭാഗമായി ഓരോരുത്തരും അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം

[തിരുത്തുക]

Uploader user list following:

[തിരുത്തുക]

പങ്കെടുത്തവർ

[തിരുത്തുക]
uploader pictures
Ramjchandran 348
സുനിൽ ദേവ് 231
Irvin calicut 201
Ranjithsiji 122
Edukeralam 90
Adarshjchandran 36
Gopakumar V R 34
Gokuldasks 27
ജലജ പുഴങ്കര 12
Sidheeq 10
Mullookkaaran 9
Sugeesh 8
SteinsplitterBot 7
Jameela P. 6
Vijayakumarblathur 6
SijiR 4
Puru26122008 4
Bhagisooyam 4
Manojk 2
Divyavip 2
Abijith k.a 2
Ramesh ram 1
Panavalli 1
Akhiljaxxn 1
Kunjumr 1
Lalsinbox 1

ഫേസ്ബുക്ക് ഇവന്റ് പേജ്

[തിരുത്തുക]

പതിവ് ചോദ്യങ്ങൾ

[തിരുത്തുക]

വിശദാംശങ്ങൾക്കായി പതിവ് ചോദ്യങ്ങൾ കാണുക.

കേരളത്തിൽ ഉള്ള വിക്കിപീഡിയർ മാത്രമേ ഇതിൽ പങ്കെടുക്കാൻ പാടുള്ളോ?

[തിരുത്തുക]

ഇത് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പരിപാടി അല്ലെങ്കിലും കേരളത്തിനാണു് ഏറ്റവും പ്രാമുഖ്യം. കേരളത്തിലെ 14 ജില്ലകളിലും ഉള്ള വിക്കിപീഡിയർ അല്ലെങ്കിൽ വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ ഇതിന്റെ ഭാഗമായി ചേർന്ന് വൈജ്ഞാനിക സ്വഭാവമുള്ള ചിത്രങ്ങൾ (പ്രത്യേകിച്ച് കേരളത്തേയും മലയാളത്തേയും സംബന്ധിക്കുന്ന ചിത്രങ്ങൾ) വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത് സഹായിക്കണം. Onam pdpo

പക്ഷെ ഇത് കേരളത്തിൽ മാത്രമായി ഒതുക്കി നിർത്തുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ/രാജ്യങ്ങളിൽ ഉള്ള വിക്കിപീഡിയർ (വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ) അവർ ഇപ്പോൾ വസിക്കുന്ന സ്ഥലത്ത് തന്നെ ഇരുന്ന് വൈജ്ഞാനിക സ്വഭാമുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകുക.

ഈ തീയതികളിൽ എടുത്ത ചിത്രം മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളോ?

[തിരുത്തുക]

അങ്ങനെ ഒരു നിബന്ധന ഇല്ല. താങ്കൾ എപ്പോൾ എടുത്ത ചിത്രം വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം.

ഈ തീയതികളിൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളോ?

[തിരുത്തുക]

അങ്ങനെ നിബന്ധന ഇല്ല. വിക്കിയിലേക്ക് സ്വതന്ത്ര അനുമതി ഉള്ള ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം എന്ന് താങ്കൾക്ക് അറിയാമല്ലോ. പ്രത്യേക വിക്കിപദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ ഒരുമിച്ച് ഒരു ആഘോഷം പോലെ നടത്തുന്ന ഒന്നാണിത്. താങ്കളും അതിൽ ചേരുന്നതിൽ സന്തോഷമേ ഉള്ളൂ. അതിനാൽ ഈ തീയതികൾ അപ്‌ലോഡ് ചെയ്യുന്നത് ഉത്തമം.

എതൊക്കെ തരത്തിലുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം?

[തിരുത്തുക]

ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യക്തമാക്കുന്ന ചിത്രങ്ങൾക്കാണ് പ്രാമുഖ്യമെങ്കിലും വൈജ്ഞാനിക സ്വഭാവമുള്ള ഏത് ചിത്രവും അപ്‌ലോഡ് ചെയ്യാം. പക്ഷെ ചിത്രങ്ങൾ താങ്കൾ എടുത്തതായിരിക്കണം അല്ലെങ്കിൽ സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് മുകളിലുള്ള നിബന്ധനകൾ കാണുക.

സംശയങ്ങൾ എവിടെ ചോദിക്കണം?

[തിരുത്തുക]

ഒന്നുകിൽ ഈ താളിന്റെ സംവാദം താളിൽ ചോദിക്കുക അല്ലെങ്കിൽ help@mlwiki.in എന്ന ഇമെയിൽ വിലാസത്തിൽ മെയിൽ അയക്കുക.

പത്രക്കുറിപ്പ് - ഓണത്തെ വിക്കിയിലാക്കാൻ മലയാളം വിക്കിപീഡിയ

[തിരുത്തുക]

ഓണത്തെ വിക്കിയിലാക്കാൻ മലയാളം വിക്കിപീഡിയ ഒരുങ്ങുന്നു. അത്തം മുതൽ ചതയം വരെയുള്ള ദിവസങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിപീഡിയയുടെ ഭാഗമായ വിക്കികോമൺസിലേക്ക് അപ്‍ലോഡ് ചെയ്യുന്ന പരിപാടിയാണ് പ്രവർത്തകർ ആവിഷ്കരിച്ചിരിക്കുന്നത്. ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ശബ്ദരേഖകൾ, ചലച്ചിത്രങ്ങൾ, ചിത്രീകരണങ്ങൾ, മറ്റു രേഖകൾ തുടങ്ങിയവയെല്ലാം സ്വതന്ത്രലൈസൻസോടെ സമൂഹത്തിനായി സംഭാവന ചെയ്യുന്ന പരിപാടിയാണ് 'ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു'. ഓണവുമായി വൈജ്ഞാനിക സ്വഭാവമുള്ളതും സ്വയം എടുത്തതുമായ ചിത്രങ്ങൾ 2016 സെപ്തംബർ 4 മുതൽ സെപ്തംബർ 16 വരെയുള്ള തീയതികളിൾ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമൺസിലോ ആർക്കും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള മറ്റു ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രലൈസൻസോടെ വിക്കികോമൺസിൽ ചേർക്കപ്പെടുന്ന ചിത്രങ്ങളും മറ്റു രേഖകളും ഇന്റർനെറ്റ് ഉള്ളിടത്തോളം കാലം ആർക്കും കടപ്പാടോടെ ഉപയോഗിക്കാനാകും. ചിത്രകാരർക്ക് അവർ വരച്ച ചിത്രങ്ങളും ഇതേപോലെ അപ്‍ലോഡ് ചെയ്യാവുന്നതാണ്. തൃക്കാക്കര അമ്പലം, തൃപ്പൂണിത്തുറ അത്തച്ചമയം, പുലികളി, വള്ളംകളി, ഓണപ്പൊട്ടൻ, തൃക്കാക്കരയപ്പൻ, ഓണസദ്യ, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഓണക്കോടി, ഓണപ്പൂക്കൾ, ഓണപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്ന പൂക്കൾ ലഭിക്കുന്ന സപുഷ്പി സസ്യങ്ങൾ, ഓണപ്പാട്ടുകളുടെ ശബ്ദരേഖ, ഓണവുമായി സാമ്യമുള്ള മറ്റ് ആഘോഷങ്ങൾ, പൂക്കളം തുടങ്ങി ഏതു മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു രേഖകളും അപ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ചിത്രങ്ങൾ മാധ്യമങ്ങളുൾപ്പെട ആർക്കുവേണമെങ്കിലും സൗജന്യമായി പിന്നീട് ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ ചിത്രങ്ങൾ എടുത്തയാൾക്ക് കൃത്യമായ കടപ്പാട് നൽകണമെന്നും വിക്കിപീഡിയ പ്രവർത്തകർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംശയങ്ങൾ തീർക്കാൻ https://ml.wikipedia.org/wiki/WP:Onam_loves_Wikimedia എന്ന പേജും ഒരുക്കിയിട്ടുണ്ട്.


വാർത്തകൾ

[തിരുത്തുക]