ശിവകുണ്ഡലം
ശിവകുണ്ഡലം | |
---|---|
ശിവകുണ്ഡലം : മരം, കായ, പൂക്കൾ, വിത്ത് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | Kigelia |
Binomial name | |
Kigelia africana | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ബിഗ്‌നോണിയേസീ കുടുംബത്തിലെ ഒരു മരമാണ് ശിവകുണ്ഡലം (ശാസ്ത്രീയനാമം: Kigelia africana). കിഗേലിയ ജനുസിലെ ഏക സ്പീഷിസാണിത്. ആഫ്രിക്കയിൽ എല്ലായിടത്തും ഈ മരം കാണപ്പെടുന്നു.
ഈ മരം 20 മീറ്റർ വരെ ഉയരം വയ്ക്കും. തുടർച്ചയായി മഴ ലഭിക്കുന്ന ഇടങ്ങളിൽ നിത്യഹരിതസ്വഭാവം കാണിക്കുമെങ്കിലും നീണ്ട വരൾച്ച അനുഭവപ്പെടുമ്പോൾ ഇല പൊഴിക്കും. ഭംഗിയുള്ള പൂക്കുലകൾ തൂങ്ങിക്കിടക്കുകയാണ് ചെയ്യുക. അതികഠിനമായ കായ പൊട്ടിക്കുവാൻ വളരെ പ്രയാസമാണ്. രാത്രി സൗരഭം പൊഴിക്കുന്ന പൂക്കളിൽ പരാഗണം നടത്തുന്നത് വവ്വാലുകളാണ്. പലതരത്തിലുള്ള പ്രാണികളും തേൻ കുടിക്കാൻ പൂവിൽ എത്താറുണ്ട്. തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളിൽ നിറയെ വിത്തുകൾ ഉണ്ടാവും 5-10 കിലോഗ്രാം വരെ ഭാരമുള്ള ഈ കായ തിന്നാൻ പല മൃഗങ്ങൾക്കും ഇഷ്ടമാണ്.
ഉപയോഗങ്ങൾ
[തിരുത്തുക]പല രോഗങ്ങൾക്കും മരുന്നായി ആഫ്രിക്കയിൽ ഉപയോഗിക്കാറുണ്ട്. ബിയർ പോലെയുള്ള ഒരു മദ്യം ഇതിൽ നിന്നും ഉണ്ടാക്കാറുണ്ട്. കായയ്ക്ക് വിഷമുണ്ട്. ബൊട്സ്വാനയിൽ ഇതിന്റെ തടി വള്ളം ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. മധ്യരേഖാപ്രദേശങ്ങളിലെല്ലാം ഒരു അലങ്കാരവൃക്ഷമായി ശിവകുണ്ഡലം നട്ടുവളർത്താറുണ്ട്. കായ തലയിലോ വാഹനങ്ങളിലോ വീണാൽ അപകടമുണ്ടാകാൻ ഇടയുള്ളതിനാൽ നട്ടുവളർത്തേണ്ട ഇടങ്ങൾ ശ്രദ്ധയോടെ വേണം തെരഞ്ഞെടുക്കാൻ.
ചിത്രങ്ങൾ
[തിരുത്തുക]-
പൂവ് പോണ്ടിച്ചേരിയിൽ നിന്നും
-
ഇലകൾ
-
പൂവ്
-
പൊട്ടിയ കായ
-
വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ നിന്ന്
അവലംബം
[തിരുത്തുക]- del Hoyo, J., Elliott, A., & Sargatal, J., eds. (1997). Handbook of the Birds of the World 4: 415. Lynx Edicions.
- Huxley, A., ed. (1992). Kigelia. In The New RHS Dictionary of Gardening 2: 735. Macmillan.
- Joffe, P. (2003). PlantZAfrica: Kigelia africana Archived 2010-04-19 at the Wayback Machine..
- McBurney, R. (2004). African Wild Harvest Archived 2006-09-23 at the Wayback Machine.. Royal Botanic Gardens, Kew.
- Roodt, Veronica (1992). Kigelia Africana in The Shell Field Guide to the Common Trees of the Okavango Delta and Moremi Game Reserve. Gaborone, Botswana: Shell Oil Botswana
- Germplasm Resources Information Network (GRIN): Kigelia africana.
- Travel Africa: Sausage Tree Archived 2006-11-22 at the Wayback Machine..
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.plantzafrica.com/plantklm/kigeliaafric.htm Archived 2010-04-19 at the Wayback Machine.
- http://www.flowersofindia.net/catalog/slides/Sausage%20Tree.html