Jump to content

സോമനാദി കായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോമനാദി കായം
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Gummifera
Binomial name
Gardenia gummifera
L.f.
Synonyms
  • Gardenia arborea Roxb.
  • Gardenia inermis F.Dietr.
  • Genipa arborea (Roxb.) Baill.
  • Genipa gummifera (L.f.) Baill.

ഭാരതത്തിൽ എല്ലായിടത്തും കാണപ്പെടുന്നതും ശരാശരി 3 മീറ്റർ വരെ പൊക്കത്തിൽ വളരുന്നതുമായ ഒരു ഉദ്യാനവൃക്ഷമാണ് സോമനാദി കായം (Gummy gardenia)[1]. മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാർ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലെ ഇലപൊഴിയും വനങ്ങളിൽ നന്നായി വളരുന്ന ഒരു ഔഷധസസ്യംകൂടിയാണ്‌.

സവിശേഷതകൾ

[തിരുത്തുക]

റൂബിയേസി കുടുംബത്തിൽപെട്ട ഒരു സസ്യമാണ്‌ സോമനാദി കായം. ഗാർഡീനിയ ഗുമ്മിഫെറ എന്നാണ്‌ ഇതിന്റെ ശാസ്ത്രീയ നാമം. ഔഷധപരമായി വളരെ പ്രധാന്യമുള്ള സോമനാദി കായം മിക്കവാറും എല്ലാ ആയുർ‍വേദഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ട ഒരു ചെടിയാണ്‌. ജന്തുക, ഹിംഗപത്രി, വേണുപത്രി, ഹിംഗിസ വാടി, സൂവീര്യ, പങ്ക എന്നിങ്ങനെ വിവിധ പേരുകളിലായി ഈ ചെടി ഭാരതത്തിലുടനീളം അറിയപ്പെടുന്നു.പണ്ടുകാലം മുതൽക്കുതന്നെ സോമനാദി കായം ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഔഷധമായി ഇന്ത്യയിൽ ഉപയോഗിച്ചു വരുന്നുണ്ട്. ചെറിയ കുട്ടികളിൽ ദഹന സംബന്ധമായ അസുഖങ്ങൾക്കും പല്ലു മുളക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്കും ഈ ചെടിയുടെ ഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കുറുണ്ട്.

പ്രത്യേകതകൾ

[തിരുത്തുക]

ഒന്നര -രണ്ട് മീറ്റർ വരെ ഉയരം വച്ച ശേഷം ശാഖകളായി പിരിയുന്ന ഈ ചെടിയുടെ തൊലി തവിട്ട് കലർന്ന കറുപ്പു നിറത്തിലുള്ളതാണ്‌. തിളങ്ങുന്ന പച്ച നിറത്തിൽ പേരച്ചെടിയുടെ ഇലകൾക്ക് സമാനമായ ഇലകളാണ്‌ ഇതിനുള്ളത്. മഞ്ഞ നിറത്തിലുള്ള പൂക്കൾ ആകർഷകവും സുഗന്ധമുള്ളതുമാണ്‌. വിരിയുമ്പോൾ പൂവിന്‌ വെളുത്ത നിറമാണ്‌ ഉണ്ടാകുക. ക്രമേണ ഇത് മഞ്ഞനിറം പ്രാപിക്കുന്നു. ഇലകൾ പൊട്ടിച്ചെടുക്കുമ്പോൾ മുറിവുണ്ടാകുന്ന ഭാഗത്ത നിന്നും മഞ്ഞനിറത്തിൽ പശ പോലുള്ള ഒരുതരം കറ ഒലിച്ചു വരുന്നത് കാണാം. കൂമ്പുകളിലും എപ്പോഴും മഞ്ഞനിറത്തിലുള്ള ഈ കറ കാണാവുന്നതാതാണ്.

ഈ ചെടിയുടെ കറയും ഇലകൾ വാറ്റിയെടുക്കുന്ന എണ്ണയും വാണിജ്യ പ്രധാന്യമുള്ളതാണ്‌. പ്രകൃതി ദത്തനിറങ്ങളുടെ ഉല്പാദനത്തിനും, ഔഷധമായും, ആരാമങ്ങൾക്ക് അഴകും സുഗന്ധവും നൽകാനും സോമനാദി കായം ഉപയോഗിക്കപ്പെടാറുണ്ട്.

കേരളത്തിൽ

[തിരുത്തുക]

കേരളത്തിലെ വീടുകളിലും ആരാമങ്ങളിലും ഈ അടുത്ത കാലം വരെ വളരെ പ്രധാന്യത്തോടെ വളർത്തിയിരുന്ന ഒരുചെടിയാണ്‌ സോമനാദി കായം.[അവലംബം ആവശ്യമാണ്] എന്നാൽ ഇക്കാലത്ത് ഇത് വിരളമായേ കാണപ്പെടുന്നുള്ളൂ.

അവലംബം

[തിരുത്തുക]
  1. ഫ്ലവേഴ്സ് ഓഫ് ഇന്ത്യ എന്ന സൈറ്റിൽ നിന്നും.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോമനാദി_കായം&oldid=3316061" എന്ന താളിൽനിന്ന് ശേഖരിച്ചത്