Jump to content

ശീമപ്ലാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Breadfruit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടപ്ലാവ്
ശീമച്ചക്ക (കടച്ചക്ക) Breadfruit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. altilis
Binomial name
Artocarpus altilis
Synonyms
  • Artocarpus altilis var. non-seminiferus (Duss) Fournet
  • Artocarpus altilis var. seminiferus (Duss) Fournet
  • Artocarpus communis J.R.Forst. & G.Forst.
  • Artocarpus incisifolius Stokes [Illegitimate]
  • Artocarpus incisus (Thunb.) L.f.
  • Artocarpus incisus var. non-seminiferus Duss
  • Artocarpus incisus var. seminiferus Duss
  • Artocarpus laevis Hassk.
  • Artocarpus papuanus Diels [Illegitimate]
  • Artocarpus rima Blanco
  • Radermachia incisa Thunb. [Unplaced]
  • Saccus laevis Kuntze
  • Sitodium altile Parkinson ex F.A.Zorn

തെക്കുകിഴക്കൻ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സർവ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് ശീമപ്ലാവ് - കടപ്ലാവ് - ബ്രെഡ്ഫ്രൂട്ട് (ഇംഗ്ലീഷ്: Breadfruit) (ശാസ്ത്രീയനാമം: ആർട്ടോകാർപ്പസ് അൽടിലിസ്, ഇംഗ്ലീഷ്: Artocarpus altilis). ഇതിന്റെ ഫലം ശീമച്ചക്ക, കടച്ചക്ക എന്നൊക്കെ അറിയപ്പെടുന്നു. ശീമപ്ലാവിന്റെ ഇലകൾ വലിപ്പമേറിയതും കട്ടികൂടിയതുമാണ്‌. ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാൽ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു. വിവിധ തരത്തിലുള്ള വിഭവങ്ങൾ‌ ഉണ്ടാക്കുന്നതിന് കേരളത്തിൽ ശീമച്ചക്ക ഉപയോഗിക്കുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

ഇതിന്റെ ഉദ്ഭവം ശാന്തസമുദ്രദ്വീപുകളിലാണെന്നു കരുതപ്പെടുന്നു.[1] വിദേശത്ത് നിന്ന് വന്ന വൃക്ഷം എന്ന അർത്ഥത്തിലാണ്‌[അവലംബം ആവശ്യമാണ്] ഇതിനെ മലയാളത്തിൽ ശീമപ്ലാവ് എന്ന് വിളിക്കുന്നത്. ശീമ എന്നാൽ അതിര് എന്നാണർത്ഥം. കടൽ വഴി വന്ന ചക്ക എന്നർത്ഥത്തിൽ[അവലംബം ആവശ്യമാണ്] കടൽചക്ക എന്നും അത് ലോപിച്ച് കടച്ചക്ക എന്നും മലയാളത്തിൽ അറിയപ്പെടുന്നു. ബിലാത്തിപ്ലാവ് എന്നപേരും ഇതേ അർത്ഥത്തിൽ വിദേശപ്ലാവ് എന്നു തന്നെയാണ്.[അവലംബം ആവശ്യമാണ്]

പ്രത്യേകതകൾ

[തിരുത്തുക]

പതിമൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടപ്ലാവ് ഒരു നാട്ടുമരമാണ്. ശീമപ്ലാവ്, ബിലാത്തി പ്ലാവ് എന്നിങ്ങനെയും ഈ വൃക്ഷത്തിന് പേരുണ്ട്. ഇലകൾക്ക് പരമാവധി 55 സെന്റിമീറ്റർ വരെ നീളവും 35 സെന്റിമീറ്റർ വരെ വീതിയും ഉണ്ടാകും. കടും പച്ചനിറത്തിലുള്ള ഇലയുടെ ഇരുവശവും വാലുപോലെ പലതായി വിഭജിച്ചിരിക്കുന്നു. കടപ്ലാവ് വർഷത്തിൽ രണ്ട് തവണ പൂക്കും. ഇതിന്റെ തടിയ്ക്ക് കാതലില്ല. ശാഖകൾ ബലമില്ലാത്തതും പെട്ടെന്ന് ഒടിഞ്ഞ് പോകുന്നവയുമാണ്. ഇലയിലും തണ്ടിലുമെല്ല്ലാം വെളുത്ത കറയുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്.

ഇതിന്റെ കായയിൽ അന്നജമാണ് പ്രധാനഘടകം. വിറ്റാമിൻ A-യും C-യും ഉള്ളതിനൊപ്പം മറ്റു ഘടകങ്ങൾ ഇങ്ങനെയാണ്.[1]

ഘടകം ശതമാനം[1]
അന്നജം 28.00 %
മാംസ്യം 1.50 %
ധാതുലവണങ്ങൾ 0.90 %
കാത്സ്യം 0.04 %
ഫോസ്ഫറസ് 0.03 %
ഇരുമ്പ് 0.50 %

വംശവർദ്ധന

[തിരുത്തുക]

വന്യമായ ഇനങ്ങളിൽ കായ്ക്കുള്ളിൽ വിത്ത് ലഭ്യമാണ്. എന്നാൽ കൃഷിക്കായി വളർത്തുന്ന ഇനങ്ങളിൽ വിത്ത് ഉണ്ടാകാറില്ല. അതിനാൽ മറ്റ് പ്രത്യുല്പാദന മാർഗ്ഗങ്ങളിലൂടെയാണ് ഈ സസ്യം പരിപാലിക്കപ്പെടുന്നത്. ഇതിന്റെ വേര് മുറിച്ച് കിളിർപ്പിച്ചും ചെറു ശിഖരങ്ങളിൽ പതിവച്ചും വംശവർദ്ധന നടത്താവുന്നതാണ്‌. മരത്തിന്റെ സമീപത്തുള്ള ചെറിയ വേരുകൾ മുറിച്ച് മണൽ, മണ്ണ്, ചാണകപ്പൊടി ങ്കലർത്തിയ മിശ്രിതങ്ങളിൽ വച്ച് ക്രമമായും മിതമായും നനച്ച് പുതിയ തൈകൾ കിളീർപ്പിക്കാവുന്നതാണ്‌.[1]

ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിൽ മണ്ണ്, ചാണകപ്പൊടി എന്നിവ കലർത്തി നീരച്ചതിലാണ്‌ ശീമപ്ലാവിന്റെ തൈകൾ നടുന്നത്. തൈകൾ നട്ട് മൂന്ന് നാല്‌ വർഷമാകുന്നതോടേ കായ്ച്ചുതുടങ്ങും. ഒരുവർഷത്തിൽ മാർച്ച് - ഏപ്രിൽ, സെപ്റ്റംബർ - ഒക്ടോബർ എന്നിങ്ങനെ രണ്ട് സീസണുകളിലായാണ്‌ വിളവ് ലഭിക്കുന്നത്[2].

ആഞ്ഞിലി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളിൽ ശീമപ്ലാവ് ബഡ് ചെയ്യാവുന്നതാണ്. ബഡിംഗ് മുലം ഉണ്ടാവുന്ന മരങ്ങൾ ഒന്ന് രണ്ട് വർഷങ്ങൾക്കുള്ളിൽ കായ്ക്കുവാൻ തുടങ്ങും.

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "കടച്ചക്കത്തൈകൾ വേരുകൾവഴി". ദേശാഭിമാനി. 2015-04-24. Archived from the original on 2015-04-24. Retrieved 2015-04-24. {{cite news}}: Cite has empty unknown parameter: |9= (help)
  2. കർഷകശ്രീ മാസിക. ഒക്ടോബർ 2009. പുറം 58.


"https://ml.wikipedia.org/w/index.php?title=ശീമപ്ലാവ്&oldid=3646049" എന്ന താളിൽനിന്ന് ശേഖരിച്ചത്