Jump to content

വയലാ ഇടിക്കുള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇടിക്കുള വയലാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയലാ ഇടിക്കുള
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഎം.കെ. ദിവാകരൻ
മണ്ഡലംറാന്നി
വ്യക്തിഗത വിവരങ്ങൾ
ജനനം(1907-09-24)സെപ്റ്റംബർ 24, 1907
മരണംസെപ്റ്റംബർ 14, 1974(1974-09-14) (പ്രായം 66)
രാഷ്ട്രീയ കക്ഷികോൺഗ്രസ്, കേരള കോൺഗ്രസ്
കുട്ടികൾനാല് മകൻ, രണ്ട് മകൾ
As of നവംബർ 9, 2020
ഉറവിടം: നിയമസഭ

കോൺഗ്രസ് പ്രവർത്തകനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു വയലാ ഇടിക്കുള (24 സെപ്റ്റംബർ 1907 - 14 സെപ്റ്റംബർ 1974). ഒന്നും രണ്ടും കേരള നിയമസഭകളിൽ റാന്നി നിയോജകമണ്ഡലത്തിൽ നിന്നായിരുന്നു ഇടിക്കുള കേരളനിയമസഭയിലെത്തിയത്. ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം1944-46 വരെ ശ്രീമൂലം അസംബ്ലിയിലും, 1954-56 വരെ തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്നു.[1] 1907 സെപ്റ്റംബർ 24നാണ് വയലാ ഇടിക്കുള ജനിച്ചത്, ഇദ്ദേഹത്തിന് നാലാൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. പ്ലാന്റേഷൻ തൊഴിലാളികളുടെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ച ഒരു വ്യക്തിയായിരുന്നു ഇടിക്കുള, നിരവധി തവണ ഇദ്ദേഹം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1964-ൽ മറ്റ് പതിനാല് എം.എൽ.മാർക്കോപ്പൊം ഇടിക്കുളയും കോൺഗ്രസിൽ നിന്ന് രാജിവച്ചു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വയലാ_ഇടിക്കുള&oldid=3720301" എന്ന താളിൽനിന്ന് ശേഖരിച്ചത്