കരിഞ്ചേര്
ചേര് | |
---|---|
ചേരിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H.arnottiana
|
Binomial name | |
Holigarna arnottiana |
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ചേര് വിഭാഗത്തിൽ ഉൾപ്പെടുന്ന കരിഞ്ചേര്. ഇംഗ്ലീഷിൽ The black varnish tree എന്നു വിളിക്കുന്ന ഇതിന്റെ ശാസ്ത്രീയനാമം ഹോളിഗാർനാ അർനൊട്ടിയാന (Holigarna arnottiana)എന്നാണ്. തമിഴിൽ കരിം ചേര്, കാട്ടുചേര്, കരുങ്കരൈ എന്നും മലയാളത്തിൽ കാട്ടുചേര്, ചേരൽ, ചേറ്മരം, ചേര, കാട്ടുചേരൽ എന്നിങ്ങനെ പ്രാദേശികമായും; കന്നടയിൽ ഹോളിഗെർ, ഹോളിഗേരു എന്നും അറിയപ്പെടുന്നു. ഇതിന്റെ വിഷാംശമുള്ള കറ ശക്തമായ ചൊറിച്ചിൽ ഉണ്ടാക്കും. ചേരു തൊട്ടാലുണ്ടാവുന്ന ചൊറിച്ചിൽ മാറാൻ താന്നിയുടെ തൊലിയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിച്ചാൽ മതി.
35 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഉണങ്ങുമ്പോൾ കറുപ്പ് നിറമാകുന്ന വെളുത്ത കറയുണ്ട്. നീണ്ട് അറ്റം കൂർത്ത ലഘുപത്രങ്ങൾ ഏകാന്തരന്യാസത്തിൽ വിന്യസിച്ചിരിക്കുന്നു. പച്ചകലർന്ന വെള്ള നിറമുള്ള പൂക്കൾ. മിനുസമുള്ള ഉരുണ്ട ഫലത്തിൽ ഒരു വിത്ത് ഉണ്ടായിരിക്കും.[1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Holigarna arnottiana". Retrieved 17 April 2018.