Jump to content

ലീലാ ദാമോദര മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലീല ദാമോദരമേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലീലാ ദാമോദരമേനോൻ
രാജ്യസഭാംഗം
ഓഫീസിൽ
ഓഗസ്റ്റ് 22 1974 – ജൂൺ 16 1980
മണ്ഡലംകേരളം
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 25 1987 – ഏപ്രിൽ 5 1991
മുൻഗാമികെ.ഇ. ഇസ്മായിൽ
പിൻഗാമികെ.ഇ. ഇസ്മായിൽ
മണ്ഡലംപട്ടാമ്പി
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിവി. കുട്ടിക്കൃഷ്ണൻ നായർ
മണ്ഡലംകുന്ദമംഗലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1923-01-04)ജനുവരി 4, 1923
മരണംഒക്ടോബർ 10, 1995(1995-10-10) (പ്രായം 72)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളികെ.എ. ദാമോദര മേനോൻ
കുട്ടികൾമൂന്ന് ആൺകുട്ടികൾ, ഒരു പെൺകുട്ടി
മാതാപിതാക്കൾ
  • കെ.യു. കൃഷ്ണൻ നായർ (അച്ഛൻ)
As of നവംബർ 3, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ കുന്ദമംഗലം നിയോജകമണ്ഡലത്തേയും എട്ടാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ലീലാ ദാമോദര മേനോൻ (4 ജനുവരി 1923 - 10 ഒക്ടോബർ 1995). കോൺഗ്രസ് പ്രതിനിധിയായാണ് ലീലാ ദാമോദര മേനോൻ കേരള നിയമസഭയിലേക്കെത്തിയത്. 1923 ജനുവരി 4ന് ജനിച്ചു. കെ.യു. കൃഷ്ണൻ നായാരായിരുന്നു പിതാവ്, മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.എ. ദാമോദര മേനോനെയാണ് ഇവർ വിവാഹം ചെയ്തത്. 1974-80 കാലഘട്ടങ്ങളിൽ രാജ്യസഭാംഗമായിരുന്ന ലീല ദാമോദര മേനോൻ 1957-58 വരെ അഷുറൻസ് കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു.

കോൺഗ്രസ് നിയമസഭാപാർട്ടി ഖജാൻജി (1957-59), എ.ഐ.സി.സി.യുടെ കൺവീനർ, മദ്രാസ് സർവകലാശാല സെനറ്റംഗം, കേരളസർവകലാശാല സെനറ്റംഗം, മനുഷ്യാവകാശമകമ്മീഷന്റെ ഇന്ത്യൻ പ്രതിനിധി, മനുഷ്യാവകാശ കമ്മീഷന്റെ (ഇന്ത്യ) വൈസ് ചെയർമാൻ, അഖിലേന്ത്യ വനിതാ കോൺഫറൻസിന്റെ ജനറൽ സെക്രട്ടറി എന്നീ നിലകളിലും ലീലാ ദാമോദരൻ പ്രവർത്തിച്ചിട്ടുണ്ട്.

ചേട്ടന്റെ നിഴലിൽ എന്ന ഗ്രന്ഥത്തിന്(ജീവചരിത്രം) 1986-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്[2].

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലീലാ_ദാമോദര_മേനോൻ&oldid=3940804" എന്ന താളിൽനിന്ന് ശേഖരിച്ചത്