വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 13
പി.സി. അഹമ്മദ്
[തിരുത്തുക]ശ്രദ്ധേയതയില്ല കിരൺ ഗോപി 16:48, 17 നവംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:12, 21 ഡിസംബർ 2011 (UTC) |
എ.എ. റഹീം (കമ്മ്യൂണിസ്റ്റ് നേതാവ്)
[തിരുത്തുക]ശ്രദ്ധേയതയില്ല --കിരൺ ഗോപി 06:42, 17 നവംബർ 2011 (UTC)
രാഷ്ട്രീയ നേതാക്കളുടെ ശ്രദ്ധേയതാ മാനദണ്ഡമെന്താണ്? --Sivahari 12:13, 18 നവംബർ 2011 (UTC)
ഇംഗ്ലീഷ് വിക്കിപ്പീഡിയയുടേതുതന്നെയാണോ നമ്മുടെയും നയം. --Sivahari (സംവാദം) 16:09, 27 നവംബർ 2011 (UTC)
- നിലവിൽ നയങ്ങളില്ലാത്തവ അവിടെനിന്നും Refer ചെയ്യാറുണ്ട്. അതിൽ തെറ്റുകാണന്നില്ല.--കിരൺ ഗോപി 16:55, 27 നവംബർ 2011 (UTC)
- ഇതു ശരിയായ രീതിയല്ല. നമുക്ക് അങ്ങനെയൊരു നയം ഇല്ലെങ്കിൽ അതു എഴുതിച്ചേർക്കണം. അതിനുശേഷം മാത്രം ഇത്തരം ലേഖനങ്ങളിൽ ഉചിതമായ തീരുമാനമെടുക്കുക. അല്ലാതെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിനു ഇംഗ്ലീഷ് വിക്കിയിലെ അവലംബമാക്കുന്നത് ശരിയായ രീതിയല്ല. --അനൂപ് | Anoop (സംവാദം) 05:49, 28 നവംബർ 2011 (UTC)
അങ്ങനെയൊരു നയം ഇല്ലെങ്കിൽ അതു എഴുതിച്ചേർക്കണം എന്നു പറയുന്നതു ശരിയല്ല. ഒരു ആർട്ടിക്കിൾ കാണുമ്പോൾ മനസിലാകും അയാളുടെ പ്രശസ്തി. ഇത്തരത്തിൽ മത്സരിച്ചവർ നിരവധി കേരളത്തിലും അന്യനാട്ടിലുമുണ്ട്. അതു കാണുമ്പോൾ സാധാരണക്കാരനു മനസിലാകും അതിന്റെ പ്രശസ്തി. ഇതിനേക്കാൾ പ്രശസ്തി ഓരോ വിക്കിപ്രവർത്തകർക്കും ഉണ്ട്. ചവറുകൾ സൂക്ഷിക്കാൻ വേണ്ടി നയമുണ്ടാക്കും വരെ എന്തു തോന്ന്യാസം എഴുതിയാലും അതു ഇവിടെ നിലനിർത്താമെന്നാണോ ഇതിന്റെ അർഥം. ലേഖനത്തിൽ പറഞ്ഞപ്രകാരം എന്തു നയമാണ് സൃഷ്ടിക്കാൻ പോകുന്നത്. ഒരു രാഷ്ട്രീയക്കാരന്റെയോ? പ്രാസംഗികന്റെയോ? വിദ്യാർഥിപ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നവനെ നിലനിർത്തണമെന്നോ? എന്താണ് നയം? ഇത്തരത്തിൽ നയം ഏതു തരം വ്യക്തിക്കായി നിർമ്മിക്കും? ഇലക്ഷനിൽ മത്സരിച്ചു തോറ്റാൽ ശ്രദ്ധേയത ഇല്ലന്നോ? ഗവേഷണവിദ്യാർഥിയെന്നോ? ബിരുദമുള്ളവനെന്നോ? യൂണിയൻ ചെയർമാനെന്നോ? ഒരു രാഷ്ട്രീയനേതാവെന്ന ഒറ്റക്കുറിപ്പിലോ? ഈ ചർച്ച പോലെ തന്നെയല്ലേ നയം സൃഷ്ടിക്കലും? ഇത്തരം ആർട്ടിക്കിളുകൾ മലയാളം വിക്കിയിൽ നിന്നും മായ്ക്കാൻ നയമല്ല വേണ്ടത്. സാമാന്യബോധം എന്നതൊന്നു മാത്രം? (ഇതാരോടുമുള്ള വ്യക്തിപരമായ അഭിപ്രായമായി വായിക്കരുത്.)--Roshan (സംവാദം) 18:47, 30 നവംബർ 2011 (UTC)
- അനുകൂലിക്കുന്നു ശ്രദ്ധേയതയുള്ളതായി തോന്നുന്നില്ല. --ജുനൈദ് | Junaid (സംവാദം) 02:23, 12 ഡിസംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:08, 21 ഡിസംബർ 2011 (UTC) |
ദേശിയ വിനോദസഞ്ചാര ദിനം
[തിരുത്തുക]തലക്കെട്ട് മാത്രം --കിരൺ ഗോപി 04:12, 7 ഡിസംബർ 2011 (UTC)
ഒഴിവാക്കുക--Roshan (സംവാദം) 13:26, 16 ഡിസംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:07, 21 ഡിസംബർ 2011 (UTC) |
ദേശീയ യുവജനദിനം
[തിരുത്തുക]വിവരണമില്ല --കിരൺ ഗോപി 04:14, 7 ഡിസംബർ 2011 (UTC)
ഒഴിവാക്കുക--Roshan (സംവാദം) 13:26, 16 ഡിസംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:07, 21 ഡിസംബർ 2011 (UTC) |
ഭാരതീയ കരസേന ദിനം
[തിരുത്തുക]വിവരണമില്ല --കിരൺ ഗോപി 04:20, 7 ഡിസംബർ 2011 (UTC)
ഒഴിവാക്കുക--Roshan (സംവാദം) 13:27, 16 ഡിസംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:07, 21 ഡിസംബർ 2011 (UTC) |
പയ്യന്നൂർ ജ്യോതിഷം
[തിരുത്തുക]സംവാദമനുസരിച്ച് സ്വതന്ത്രമായി നിലനിൽപ്പില്ല --കിരൺ ഗോപി 04:21, 7 ഡിസംബർ 2011 (UTC)
എതിർക്കുന്നു- തക്കതായ അവലംബങ്ങളോടെ വികസിപ്പിക്കാൻ സാദ്ധ്യതകളുള്ള ലേഖനമാണിതു്. കേരളീയ ജ്യോതിഷത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ‘സ്കൂളു‘കളും അവയുടെ പേരുകളും അപ്രസഗ്ദങ്ങളല്ല. ഉദാ: പാഴൂർ പടിപ്പുര, കല്ലൂർ മന ജോത്സ്യന്മാർ, മാടമ്പ്, കാണിപ്പയ്യൂർ തുടങ്ങിയവ. പക്ഷേ, എന്തായാലും ശക്തമായ അവലംബങ്ങളും ലേഖനത്തിനു കൂടുതൽ അസ്തിത്വസാധുത്വം നൽകുന്ന വിശദമായ വിവരണങ്ങളും വേണ്ടതുതന്നെ.ഉടൻ മായ്ച്ചുകളയേണ്ട ഒരു ലേഖനമല്ല ഇതു്.ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:57, 7 ഡിസംബർ 2011 (UTC)
സംവാദം വായിച്ചതിനുശേഷം അഭിപ്രായം തിരുത്തുന്നു. താളിലെ വിവരങ്ങൾ കേരളീയജ്യോതിഷവുമായോ പയ്യന്നൂരുമായോ ബന്ധപ്പെട്ട താളിലേക്കു മാറ്റി താൾ നീക്കം ചെയ്യാവുന്നതാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:30, 7 ഡിസംബർ 2011 (UTC)
തീരുമാനം: ഒഴിവാക്കി. അവലംബങ്ങളില്ലാത്തതിനാൽ പയ്യന്നൂരിലേക്കോ ജ്യോതിഷത്തിലേക്കോ കൂട്ടിച്ചേർത്തില്ല -- Vssun (സംവാദം) 08:17, 17 ഡിസംബർ 2011 (UTC) |
പാർവ്വതി സോമൻ
[തിരുത്തുക]- പാർവ്വതി സോമൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല. റിയാലിറ്റി ഷോയിൽ പാടി എന്നുള്ള കാരണം കൊണ്ട് ശ്രദ്ധേയത കൈവരില്ല. --അനൂപ് | Anoop (സംവാദം) 05:32, 9 ഡിസംബർ 2011 (UTC)
-
- അനുകൂലിക്കുന്നു-ശരിയാണ്.--ഗർവ്വാസീശാൻ (സംവാദം) 09:57, 9 ഡിസംബർ 2011 (UTC)
റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഈ വ്യക്തി വിജയിക്കുകയും ചെയ്തു .റിയാലിറ്റി ഷോ ആയിരുന്നതിനാൽ അനേകമാളുകൾ അത് കണ്ടിരിക്കാം .എന്തുകൊണ്ട് ഇതൊരു പ്രശസ്തിയാകുന്നില്ല?? .ഈ വ്യക്തി "കാൽകിലോ പ്രണയം അരകിലോ തമാശ" എന്ന ചിത്രീകരണം തുടങ്ങുന്ന ചലച്ചിത്രത്തിൽ ആലപിക്കുന്നുണ്ട് .ഇക്കാര്യം താളിൽ ചേർക്കാഞ്ഞതിന്റെ കാരണം അതിനെ കുറിച്ച് കൂടുതൽ അറിവ് ലഭിക്കാഞ്ഞതിനാലായിരുന്നു .എന്റെ അഭിപ്രായത്തിൽ ഈ വ്യക്തി പ്രശസ്തയാണ് . അഖില് അപ്രേം (സംവാദം) 15:53, 9 ഡിസംബർ 2011 (UTC)
- പ്രശസ്തതയും ശ്രദ്ധേയതയും രണ്ടാണ്. --കിരൺ ഗോപി 10:42, 10 ഡിസംബർ 2011 (UTC)
- പ്രശസ്തി മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കുന്നതാണ്. അഖില് അപ്രേം (സംവാദം) 11:23, 10 ഡിസംബർ 2011 (UTC)
- സന്തോഷ് പണ്ഡിറ്റിനുവേണ്ടി അനുകൂലിച്ചവർ ഇവിടെ ഇത് സപ്പോർട്ട് ചെയ്യാൻ വരില്ലായിരിക്കും അല്ലേ!! :P --വൈശാഖ് കല്ലൂർ (സംവാദം) 17:58, 11 ഡിസംബർ 2011 (UTC)
- വിജയിച്ച കാര്യം ഒന്നും ലേഖനത്തിലില്ലല്ലോ. ലേഖനം കാര്യമായി വികസിപ്പിച്ചാലേ ശ്രദ്ധേയത പോലും മനസ്സിലാക്കാൻ പറ്റൂ. ഇപ്പോൾ ലേഖനത്തിൽ ഉള്ള വിവരങ്ങൾ ശ്രദ്ധേയത തെളിയിക്കാൻ മാത്രം പര്യാപ്തമല്ല.--ശ്രീജിത്ത് കെ (സംവാദം) 18:13, 11 ഡിസംബർ 2011 (UTC)
- വിജയിച്ച കാര്യം കൂടി ചേർത്തിട്ടുണ്ട് . അഖില് അപ്രേം (സംവാദം) 02:33, 12 ഡിസംബർ 2011 (UTC)
- വിജയിച്ച കാര്യം ഒന്നും ലേഖനത്തിലില്ലല്ലോ. ലേഖനം കാര്യമായി വികസിപ്പിച്ചാലേ ശ്രദ്ധേയത പോലും മനസ്സിലാക്കാൻ പറ്റൂ. ഇപ്പോൾ ലേഖനത്തിൽ ഉള്ള വിവരങ്ങൾ ശ്രദ്ധേയത തെളിയിക്കാൻ മാത്രം പര്യാപ്തമല്ല.--ശ്രീജിത്ത് കെ (സംവാദം) 18:13, 11 ഡിസംബർ 2011 (UTC)
- സന്തോഷ് പണ്ഡിറ്റിനുവേണ്ടി അനുകൂലിച്ചവർ ഇവിടെ ഇത് സപ്പോർട്ട് ചെയ്യാൻ വരില്ലായിരിക്കും അല്ലേ!! :P --വൈശാഖ് കല്ലൂർ (സംവാദം) 17:58, 11 ഡിസംബർ 2011 (UTC)
ഇപ്പഴാണ് ഓർത്തത്! വെറുതേ വിജയിച്ചു എന്ന് പറയുന്നതിൽ അർത്ഥമില്ല. മാത്രമല്ല പങ്കെടുത്ത മത്സരത്തിൽ പാർവ്വതിക്ക് ലഭിച്ചത് 4/5ഓ സ്ഥാനമാണ്. ചാനലുകാർ പറയുന്നതുപോലെ എല്ലാവരും വിജയിച്ചു എന്ന് പറയുന്നതിൽ കാര്യമില്ല എന്ന് എനിക്ക് തോന്നുന്നു. --വൈശാഖ് കല്ലൂർ (സംവാദം) 02:40, 12 ഡിസംബർ 2011 (UTC)
- ഒരു ചലച്ചിത്രത്തിൽ പാടിയവർ പോലും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. --റോജി പാലാ (സംവാദം) 04:32, 12 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നു മായിക്കാം. മഞ്ച് സ്റ്റാർ സിംഗർ എന്ന ലേഖനമുണ്ടെങ്കിൽ അതിൽ ഒരു ലിസ്റ്റിൽ വരാവുന്ന പ്രാധാന്യമല്ലേ ഉള്ളൂ (അഞ്ചാം സ്ഥാനം വരെ)? ഐഡിയ സ്റ്റാർ സിംഗർ ലെ പോലെ. --എഴുത്തുകാരി സംവാദം 11:17, 14 ഡിസംബർ 2011 (UTC)
തീരുമാനം: നിർദ്ദേശപ്രകാരം നീക്കം ചെയ്തു -- കിരൺ ഗോപി 05:12, 19 ഡിസംബർ 2011 (UTC) |
ആർ. രാമചന്ദ്രൻ
[തിരുത്തുക]ശ്രദ്ധേയത വ്യക്തമല്ല കിരൺ ഗോപി 17:00, 21 ഡിസംബർ 2011 (UTC)
- കഷ്ടം. ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിച്ചയാൾക്ക് ഒന്നു ഗൂഗ്‌ളിൽ സെർച്ച് ചെയ്ത് നോക്കാമായിരുന്നു. കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി എന്നീ അവാർഡുകൾ എന്നിവ നേടിയിട്ടുള്ള വ്യക്തിയാണ് ആർ. രാമചന്ദ്രൻ . --അനൂപ് | Anoop (സംവാദം) 06:44, 22 ഡിസംബർ 2011 (UTC)
- ഇതിൽ കഷ്ടം എന്തിരിക്കുന്നു? നീക്കം ചെയ്യാൻ നിർദ്ദേശിച്ചപ്പോഴുള്ള ലേഖനത്തിന്റെ രൂപം കാണുക, അപ്പോഴത്തേ നിലയിൽ ശ്രദ്ധേയത വ്യക്തമല്ലായിരുന്നു. --കിരൺ ഗോപി 11:28, 22 ഡിസംബർ 2011 (UTC)
- കഷ്ടം. ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിച്ചയാൾക്ക് ഒന്നു ഗൂഗ്‌ളിൽ സെർച്ച് ചെയ്ത് നോക്കാമായിരുന്നു. കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി എന്നീ അവാർഡുകൾ എന്നിവ നേടിയിട്ടുള്ള വ്യക്തിയാണ് ആർ. രാമചന്ദ്രൻ . --അനൂപ് | Anoop (സംവാദം) 06:44, 22 ഡിസംബർ 2011 (UTC)
- ലേഖനത്തിന്റെ തലക്കെട്ടു വെച്ച് ഗൂഗ്‌ളിലോ വിക്കിയിലോ തന്നെയോ ഒന്നു സെർച്ച് ചെയ്ത് നോക്കിയാൽ മതിയായിരുന്നു. തനിക്ക് അറിയാത്തതൊക്കെ ശ്രദ്ധേയതയില്ല എന്നു പറഞ്ഞ് നീക്കം ചെയ്യുന്നത് വളരെ കഷ്ടമാണ്. നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിനു മുൻപ് ഒരു ഗൂഗ്‌ൾ സെർച്ചെങ്കിലും ചെയ്തിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു. --അനൂപ് | Anoop (സംവാദം) 12:06, 22 ഡിസംബർ 2011 (UTC)
- തനിക്കറിയാത്തത് ശ്രദ്ധേയതയില്ലന്ന് പറഞ്ഞില്ല, ശ്രദ്ധേയമായ വിവരങ്ങൾ ലേഖനത്തിൽ കാണാത്തതിനാലാണ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് അതിൽ ഒരു തെറ്റും കാണുന്നില്ല. ഗൂഗിളിൽ സെർച്ച് ചെയ്തിട്ടെ നീക്കം ചെയ്യാവൂ എന്ന് പറയുന്നതിൽ കാര്യമില്ല ഉദാഹരണത്തിന് R. Ramachandran എന്നതിന് ഗൂഗിൾ തന്ന സെർച്ചിൽ ലേഖനവുമായി മാച്ച് ചെയ്യുന്ന വിവരം ഇപ്പോഴും കാണാനില്ല. --കിരൺ ഗോപി 12:18, 22 ഡിസംബർ 2011 (UTC)
- നീക്കം ചെയ്യുന്നതിനു മുൻപ് ഒന്നു ഗൂഗ്‌ൾ സെർച്ച് ചെയ്യുന്നത് നല്ലതാണെന്നാണു ഞാൻ പറഞ്ഞത്. ലേഖനത്തിന്റെ ആദ്യ രൂപത്തിൽ തന്നെ ഇതൊരു കവിയെക്കുറിച്ചുള്ള ലേഖനമാണെന്ന് വ്യക്തമാണ്. ഗൂഗ്‌ളിൽ r ramachandran poet എന്നു തിരഞ്ഞാൽ ഈ കവിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായി കാണിക്കുന്നുണ്ട്. അതല്ലെങ്കിൽ മലയാളം വിക്കിപീഡിയയിൽ തന്നെ ആർ. രാമചന്ദ്രൻ എന്നു തിരഞ്ഞാൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളികളുടെ പട്ടിക എന്ന ലേഖനത്തിലേക്കുള്ള കണ്ണി നാലാമതായി കാണിക്കുന്നുണ്ട്. ഗൂഗ്‌ളിൽ തന്നെ ആർ. രാമചന്ദ്രൻ എന്നു മലയാളത്തിൽ തിരഞ്ഞാലും നിരവധി കണ്ണികൾ കിട്ടുന്നുണ്ട്. ഇതൊന്നും ചെയ്യാൻ ശ്രമിക്കാതെ, പുതുമുഖ ലേഖനമാണെന്ന് പരിഗണന പോലും നൽകാതെ ലേഖനം മായ്ക്കാൻ നിർദ്ദേശിക്കുന്നത് ഒരു തരത്തിൽ നശീകരണ പ്രവർത്തനമാണ്. സീനിയർ ആയ ഒരു ഉപയോക്താവ് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. ലേഖനം മായ്ക്കാൻ നിർദ്ദേശിക്കുക പിന്നീട് മായ്ക്കുക എന്നിവ മാത്രമാകരുത് ഒരു അഡ്‌മിന്റെ പ്രവൃത്തി. --അനൂപ് | Anoop (സംവാദം) 12:34, 22 ഡിസംബർ 2011 (UTC)
- മായ്ക്കൽ മാത്രമല്ല അഡ്മിന്റെ പ്രവൃത്തി എന്നറിയാം. അഡ്മിന്റെ പ്രവൃത്തിയിലൊന്നായ പുതിയ താളുകളിൽ റോന്ത്ചുറ്റിയപ്പോഴാണ് ഈ ലേഖനം കണ്ണിൽപ്പെട്ടത് അതിൽ ശ്രദ്ധേയത അപ്പോൾ വ്യക്തമായിരുന്നില്ല അതിനാലാണ് സ്വയമായി നീക്കം ചെയ്യാതെ നിർദ്ദേശം മാത്രം വച്ചത് ഇത് ഏത് രീതിയിലാണ് നശീകരണപ്രവർത്തനമാകുന്നത് എന്ന് വ്യക്തമാക്കിയാൽ കൊള്ളാം. ലേഖനം സൃഷ്ടിച്ച ഉടനെ അല്ല അത് നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് എന്നും മനസ്സിലാക്കുക. വൃത്തിയാകാതെ കിടന്നിരുന്ന ലേഖനം ശരിയായ രീതിയിൽ തലക്കെട്ടും നൽകി വ്യക്തമായ കാരണവും നൽകിത്തന്നെയാണ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. നീക്കം ചെയ്യാൻ നിർദ്ദേശിക്കുമ്പോൾ ഉടനടി നീക്കം ചെയ്യുന്നില്ലന്നും അറിഞ്ഞിരിക്കേണ്ടകാര്യമാണ്, ആ ലേഖനം ഏവരും ശ്രദ്ധിക്കുന്ന ഒരു താളിൽ ലിസ്റ്റ് ചെയ്യും അപ്പോൾ കൂടുതൽ ചർച്ചയ്ക്കും അവസരം വരും. അങ്ങനെ രക്ഷിച്ച ലേഖനങ്ങൾ നിരവധിയാണേന്ന് ഞാൻ പറയാതെ തന്നെ അറിയാം എന്നു കരുതുന്നു. ഒരാളെ ഇകഴ്ത്തി സംസാരിക്കുന്നത് (കഷ്ടം) എന്നരീതി തീർച്ചയായും വ്യക്തിപരമായ ആക്രമണമാണ്. സീനിയർ എഡിറ്ററിൽ നിന്നും അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, നന്ദി--കിരൺ ഗോപി 13:50, 22 ഡിസംബർ 2011 (UTC)
- ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുക എന്നതു മാത്രമല്ല ലേഖനം റോന്തു ചുറ്റുമ്പോൾ ചെയ്യേണ്ടതെന്നു മനസിലാക്കുക. ഈ ലേഖനത്തിന്റെ നാൾവഴി പരിശോധിച്ചപ്പോൾ ഞാൻ കണ്ടത് ലേഖനത്തിന്റെ തലക്കെട്ട് മാറ്റിയും, അനാവശ്യ സ്പേസുകൾ കളഞ്ഞതിനു ശേഷം ലേഖനത്തിൽ ശ്രദ്ധേയത ചേർത്തതാണ്. സമ്മതിക്കുന്നു. അപ്പോൾ ലേഖനത്തിൽ അപ്പോൾ ശ്രദ്ധേയത നിർണ്ണയിക്കുന്നതിനാവശ്യമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ ഒരു മിനുട്ട് തികയുന്നതിനു മുൻപ് ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്. ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ട ഒരു ലേഖനം ഒരു മിനുട്ട് കഴിയുന്നതിനു മുൻപ് നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് നശീകരണ പ്രവർത്തനമല്ലാതെ മറ്റെന്താണ്? ശ്രദ്ധേയതാ ഫലകം ചേർക്കുന്നതിനൊപ്പംആ വിഷയത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണോ എന്ന് പരിശോധിക്കുക കൂടി ചെയ്യേണ്ടത് അത് നാമനിർദ്ദേശം ചെയ്യേണ്ട ആളുടെ കടമ ആണെന്ന് ഞാൻ കരുതുന്നു. ഈ വിഷയത്തെക്കുറിച്ച് ഞാൻ നേരത്തെ നൽകിയ അത്ര വിവരങ്ങൾ ഇന്റർനെറ്റിലൂടെ ലഭ്യമാണെന്നിരിക്കെ അതൊന്നും ചെയ്യാതെ ലേഖനത്തിൽ കൂടുതൽ വിവരം മറ്റുള്ളവർ ചേർക്കട്ടെ അതിനുള്ള എളുപ്പവഴി നീക്കം ചെയ്യാൻ നിർദ്ദേശിക്കലാണ് എന്ന രീതിയിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് നശീകരണ പ്രവർത്തനമല്ലാതെ മറ്റെന്താണ്? ഇതിനൊക്കെ പുറമെ ഇതൊരു പുതുമുഖ ലേഖനമാണ്. പുതുമുഖ ലേഖനങ്ങൾ കുറച്ചു ദിവസം കാത്തിരുന്നതിനു ശേഷം മാത്രമേ സാധാരണ നീക്കം ചെയ്യാൻ നിർദ്ദേശിക്കുക പോലുമുള്ളൂ. ഇതൊക്കെ താങ്കൾ മറന്നു പോയോ? മുകളിൽ കഷ്ടം എന്നെഴുതിയത് ആ വ്യക്തിയെ അല്ല. അത് വ്യക്തി ചെയ്ത നശീകരണ പ്രവർത്തനത്തെ സൂചിപ്പിച്ചതാണ്. അതു കൊണ്ടു തന്നെ അതൊരിക്കലും വ്യക്തിപരമായ ആക്രമണമാകുന്നില്ല. ഇതാദ്യമായല്ല്ല ഈ ഉപയോക്താവ് വികസിക്കാൻ സാദ്ധ്യതയുള്ള ഒരു ലേഖനത്തെ ഈ രീതിയിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത്. നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയാണ് ലേഖനം വികസിപ്പിക്കുവാനുള്ള എളുപ്പ വഴി എന്ന ചിന്ത മാന്യ ഉപയോക്താവ് ഇനിയെങ്കിലും തിരുത്തണം. ഒരു ലേഖനത്തെ എങ്ങനെയൊക്കെ സംരക്ഷിക്കാൻ സാധിക്കും എന്നന്വേഷിക്കലാണ് ഒരു ഉപയോക്താവിന്റെ(അഡ്മിന്റെയും) ആത്യന്തികമായ കടമ. അല്ലാതെ എങ്ങനെയൊക്കെ നീക്കം ചെയ്യാൻ നിർദ്ദേശിക്കാം എന്നാവരുതു്. നിർത്തുന്നു. നന്ദി --അനൂപ് | Anoop (സംവാദം) 14:13, 22 ഡിസംബർ 2011 (UTC)
- ഒറ്റനോട്ടത്തിൽ ശ്രദ്ധേയത വ്യക്തമല്ലാഞ്ഞതിനാൽ ആണ് ഫലകം ചേർത്തത്. ഫലകം ചേർത്തു എന്ന് കരുതി അപ്പോൾത്തന്നെ ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കരുത് എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ? വിക്കിയിൽ ഇല്ലാത്ത നിയമങ്ങളും നയങ്ങളും ദയവു ചെയ്ത് സൃഷ്ടിക്കാതിരിക്കുക. വിക്കിമാനദണ്ഡങ്ങൾക്ക് അനുയോജ്യമായ രീതിയിലല്ല ലേഖനം എന്ന് തോന്നിയാൽ ആർക്കും നീക്കം ചെയ്യാൻ നിർദ്ദേശിക്കാം അല്ലാതെ ഗൂഗിളിൽ സെർച്ച് ചെയ്തിട്ടേ നീക്കം ചെയ്യാൻ നിർദ്ദേശിക്കാവൂ എന്ന് കടും പിടിത്തം പിടക്കരുത്. പുതുമുഖലേഖനം നീക്കം ചെയ്യാൻ നിർദ്ദേശികരുതായിരുന്നു തെറ്റ് ഞാൻ സ്വമേധയാ അംഗീകരിച്ചുകൊള്ളുന്നു. എന്നിരുന്നാൽ തന്നേയും താങ്കൾ മനസ്സിലാക്കാൻ പറയുന്നു, പുതുമുഖലേഖനങ്ങൾ ഉടനേ നീക്കംചെയ്യരുത് എന്നേ പഞ്ചായത്തിലെ നിർദ്ദേശത്തിൽ പറയുന്നുള്ളു നീക്കം ചെയ്യാൻ നിർദ്ദേശിക്കരുത് എന്ന് പറയുന്നില്ല അതിനാൽ എന്റെ പ്രവൃത്തിയേ താങ്കൾ നശീകരണ പ്രവർത്തനം എന്ന് എങ്ങനെ കണ്ടു. ഈ ഉപയോക്താവ് വികസിക്കാൻ സാദ്ധ്യതയുള്ള ഒരു ലേഖനത്തെ ഈ രീതിയിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് താങ്കൾ കാര്യങ്ങളെ മുൻ വിധിയോടെ കാണുന്നു എന്നുള്ളതിന് ഏറ്റവും മികച്ച ഉദാഹരണമാണീ വാചകങ്ങൾ. മുൻപ് നീക്കം ചെയ്യാൻ നിർദ്ദേസിച്ചപ്പോഴും കാരണം വ്യക്തമാക്കിയിരുന്നു, ആരും അത് നശീകരണപ്രവർത്തനമാണന്ന് പറഞ്ഞില്ലല്ലോ? താങ്കൾ വ്യക്തിഹത്യ നടത്തിയതിന് ശേഷം അത് നശീകരണപ്രവർത്തനമാണെന്ന് പറഞ്ഞെതുകൊണ്ട് എന്ത് കാര്യം. ഒരു ലേഖനത്തേ ഏതു രീതിയിലും സംരക്ഷിക്കുവാൻ സാധിക്കും എന്നന്വേഷിക്കലല്ല ഒരു അഡ്മിന്റെപണി എന്ന് മനസ്സിലാക്കുക മറിച്ച് വിക്കിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നവയെ സംരക്ഷിക്കുകയും അല്ലാത്തവയെ നീക്കം ചെയ്യുകയുമാണ് അത് ലേഖനമായാലും, വർഗ്ഗമായാലും, ഉപയോക്താവായാലും.--കിരൺ ഗോപി 17:07, 22 ഡിസംബർ 2011 (UTC)
- നയങ്ങളും നിയമങ്ങളും പറഞ്ഞ് താങ്കൾ കളിക്കുകയാണ്. വിക്കിപീഡിയ:എല്ലാ നിയമങ്ങളെയും അവഗണിക്കുക എന്ന താൾ ഒന്ന് വായിക്കുന്നത് നന്നായിരിക്കും. നിയമങ്ങളും നയങ്ങളും വിക്കിപീഡിയ വികസിക്കുന്നതിനുള്ളതാണ്. അല്ലാതെ നയങ്ങളും നിയമങ്ങളും ഒരിക്കലും വിക്കിപീഡിയയുടെ വികാസത്തെ തടസപ്പെടുത്തരുത്. ഒരു പുതുമുഖത്തിന്റെ ലേഖനത്തിൽ മണിക്കൂറുകൾക്കകം മായ്ക്കുക ഫലകം വീഴുന്നത് ആ ഉപയോക്താവിനെ വീണ്ടും തിരുത്തലുകൾ നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനേ സഹായിക്കൂ. ദയവു ചെയ്ത് നയങ്ങൾ/നിയമം എന്നൊക്കെ പറഞ്ഞ് വിക്കിപീഡിയയുടെ വളർച്ചയ്ക്ക് കൂച്ചു വിലങ്ങിടരുത്. താങ്കളുടെ തെറ്റ് താങ്കൾ സ്വീകരിച്ച സ്ഥിതിക്ക് ഞാനീ സംവാദം ഇവിടെ നിർത്തുന്നു. മറുപടി നൽകാൻ കാണിച്ച സന്മനസ്സിനു നന്ദി. --അനൂപ് | Anoop (സംവാദം) 17:24, 22 ഡിസംബർ 2011 (UTC)
- ഇവിടെ ഒരു നയവും നിയമവും ഞാനല്ല ആദ്യം പറഞ്ഞത്, താങ്കളെപ്പോലെ സീനിയറായ എഡിറ്റർ മറ്റൊരു എഡിറ്ററിന്റെ പ്രവൃത്തിയേ കഷ്ടം എന്നെഴുതിയപ്പോൾ നൊമ്പരപ്പെടുത്തി അതാണ് ഈ ചർച്ച അനാവശ്യമായി ഇത്രയും നീണ്ടുപോയ്ത്. അതിനു പകരം അവലംബങ്ങൾ ചേർത്തു നിലനിർത്തുന്നു എന്നൊരു കമന്റായിരുന്നെങ്കിൽ? ഒരു കാര്യം കൂടി എഴുതി നിർത്തുന്നു അത് ആരേയും വ്യക്തിപരമായി ഉദ്ദേശിച്ച് എഴുതുന്നതല്ല എന്നാലും ഒരു പഴമൊഴി എഴുതിപ്പോകുന്നു ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കുത്തരുത്. ക്ഷമിക്കുക നന്ദി. --കിരൺ ഗോപി 17:39, 22 ഡിസംബർ 2011 (UTC)
തീരുമാനം: Sahridayan നിലനിർത്തി -- കിരൺ ഗോപി 17:46, 22 ഡിസംബർ 2011 (UTC) |
- എതിർക്കുന്നു വിവരങ്ങൾ ആയി നിലനിർത്തുക. --എഴുത്തുകാരി സംവാദം 17:40, 22 ഡിസംബർ 2011 (UTC)
സെന്റ് പോൾസ് ചർച്ച്, തൃക്കരിപ്പൂർ
[തിരുത്തുക]വ്യക്തതയില്ല, സംവാദം കാണുക. കിരൺ ഗോപി 17:03, 21 ഡിസംബർ 2011 (UTC)
- ഈ രീതിയിൽ നിലനിർത്തേണ്ടതില്ല--റോജി പാലാ (സംവാദം) 14:18, 22 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നു മായിക്കാൻ അനുകൂലിക്കുന്നു. --എഴുത്തുകാരി സംവാദം 14:42, 30 ഡിസംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 14:35, 3 ജനുവരി 2012 (UTC) |
പേരാമ്പ്ര (വിവക്ഷകൾ)
[തിരുത്തുക]രണ്ട് വിവക്ഷകൾ മാത്രം, അതിൽ ഒരെണ്ണം നിലവിലില്ലതാനും! --വൈശാഖ് കല്ലൂർ (സംവാദം) 09:05, 22 ഡിസംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 14:34, 3 ജനുവരി 2012 (UTC) |
പെരുമ്പടവം (വിവക്ഷകൾ)
[തിരുത്തുക]രണ്ട് വിവക്ഷകൾ മാത്രം. കിരൺ ഗോപി 14:33, 3 ജനുവരി 2012 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സംവാദം) 17:58, 3 ജനുവരി 2012 (UTC) |
--Vssun (സംവാദം) 17:58, 3 ജനുവരി 2012 (UTC)
Mathrbasha padanathey kurich oru prasangam
[തിരുത്തുക]ചുമ്മാ ഒരു ലേഖനം --അഞ്ചാമൻ (സംവാദം) 17:41, 6 ജനുവരി 2012 (UTC)
- ഒരു ചർച്ചയുടെ ആവശ്യമില്ല; പെട്ടെന്നു നീക്കാൻ നിർദ്ദേശിക്കുന്നു.--എഴുത്തുകാരി സംവാദം 17:46, 6 ജനുവരി 2012 (UTC)
തീരുമാനം: പെട്ടെന്നു നീക്കം ചെയ്തു.--റോജി പാലാ (സംവാദം) 17:57, 6 ജനുവരി 2012 (UTC) |
Kuthu Ratheeb
[തിരുത്തുക]- Kuthu Ratheeb (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
- മൊത്തം ഇംഗ്ലീഷിൽ--അഞ്ചാമൻ (സംവാദം) 16:09, 11 ജനുവരി 2012 (UTC)
തീരുമാനം: പെട്ടെന്നു നീക്കം ചെയ്തു--റോജി പാലാ (സംവാദം) 09:32, 16 ജനുവരി 2012 (UTC) |
ഇലപൊഴിയുന്ന വരണ്ട കാടുകൾ
[തിരുത്തുക]നിഘണ്ടു നിലവാരം --കിരൺ ഗോപി 06:28, 20 ഒക്ടോബർ 2011 (UTC)
ഒഴിവാക്കാവുന്നതാണ്Satheesan.vn 02:59, 25 ഒക്ടോബർ 2011 (UTC)
- ഇത്തരം ലേഖനങ്ങൾ ഒഴിവാക്കുന്നതിനു മുൻപ്, നിലവിലുള്ള വിവരങ്ങൾ പ്രധാനലേഖനത്തിൽ ഒരു വിഭാഗമായി ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. --Vssun (സുനിൽ) 05:17, 25 ഒക്ടോബർ 2011 (UTC)
- പ്രധാനലേഖനത്തിലെ ഖണ്ഡികയിലേക്ക് തിരുച്ചുവിടുകയും ചെയ്യാമെന്ന് കരുതുന്നു.--കിരൺ ഗോപി 05:32, 25 ഒക്ടോബർ 2011 (UTC)
തീരുമാനം: താഴെ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനത്താൽ നിലനിർത്തുന്നു --റോജി പാലാ 05:51, 27 ഒക്ടോബർ 2011 (UTC) |
- ഒരു ദിവസം കൊണ്ട് ചർച്ച എങ്ങനെ തീരുമാനമായി, മറുപടി കാണുക. --കിരൺ ഗോപി 13:07, 27 ഒക്ടോബർ 2011 (UTC)
പരാശക്തി
[തിരുത്തുക]- പരാശക്തി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിഘണ്ടു നിലവാരം --കിരൺ ഗോപി 06:28, 20 ഒക്ടോബർ 2011 (UTC)
തീരുമാനം: താഴെ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനത്താൽ നിലനിർത്തുന്നു --റോജി പാലാ 05:51, 27 ഒക്ടോബർ 2011 (UTC) |
- ഒരു ദിവസം കൊണ്ട് ചർച്ച എങ്ങനെ തീരുമാനമായി, മറുപടി കാണുക. --കിരൺ ഗോപി 13:07, 27 ഒക്ടോബർ 2011 (UTC)
വിഷല്യകരണി
[തിരുത്തുക]- വിഷല്യകരണി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥാന വിവരങ്ങളില്ല --കിരൺ ഗോപി 06:28, 20 ഒക്ടോബർ 2011 (UTC)
കൂടുതൽ വിവരങ്ങൾ ചേർക്കാം. ഒഴിവാക്കേണ്ട. അച്ചുകുളങ്ങര 11:51, 22 ഒക്ടോബർ 2011 (UTC)
തീരുമാനം: താഴെ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനത്താൽ നിലനിർത്തുന്നു --റോജി പാലാ 05:51, 27 ഒക്ടോബർ 2011 (UTC) |
- ഒരു ദിവസം കൊണ്ട് ചർച്ച എങ്ങനെ തീരുമാനമായി, മറുപടി കാണുക. --കിരൺ ഗോപി 13:07, 27 ഒക്ടോബർ 2011 (UTC)
ഉച്ചാടനം
[തിരുത്തുക]- ഉച്ചാടനം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥാന വിവരങ്ങളില്ല --കിരൺ ഗോപി 06:28, 20 ഒക്ടോബർ 2011 (UTC)
- എനിക്കറിയാവുന്ന വിവരങ്ങൾ ഇത്രയേ ഉള്ളൂ. ഒന്നൂടെ തപ്പി നോക്കട്ടെ. --മനോജ് .കെ 10:51, 20 ഒക്ടോബർ 2011 (UTC)
തീരുമാനം: താഴെ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനത്താൽ നിലനിർത്തുന്നു --റോജി പാലാ 05:51, 27 ഒക്ടോബർ 2011 (UTC) |
- ഒരു ദിവസം കൊണ്ട് ചർച്ച എങ്ങനെ തീരുമാനമായി, മറുപടി കാണുക. --കിരൺ ഗോപി 13:07, 27 ഒക്ടോബർ 2011 (UTC)
വി.കെ. കൃഷ്ണമേനോൻ മ്യൂസിയം
[തിരുത്തുക]അടിസ്ഥാന വിവരങ്ങളില്ല --കിരൺ ഗോപി 06:28, 20 ഒക്ടോബർ 2011 (UTC)
തീരുമാനം: താഴെ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനത്താൽ നിലനിർത്തുന്നു --റോജി പാലാ 05:50, 27 ഒക്ടോബർ 2011 (UTC) |
- ഒരു ദിവസം കൊണ്ട് ചർച്ച എങ്ങനെ തീരുമാനമായി, മറുപടി കാണുക. --കിരൺ ഗോപി 13:07, 27 ഒക്ടോബർ 2011 (UTC)
എരുമപ്പാവൽ
[തിരുത്തുക]- എരുമപ്പാവൽ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിഘണ്ടു നിലവാരം --കിരൺ ഗോപി 06:28, 20 ഒക്ടോബർ 2011 (UTC)
- എരുമപ്പാവൽ എന്ന ഈ പച്ചക്കറി തൃപ്പൂണിത്തുറയിൽ ഒരു കാർകമേളയിൽ കണ്ടതാണ്.--Sivahari 11:38, 20 ഒക്ടോബർ 2011 (UTC)
വിവരങ്ങൾ കുറവാണെന്നതാണ് കാരണം--റോജി പാലാ 11:43, 20 ഒക്ടോബർ 2011 (UTC)
കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കുറെ ശ്രമിച്ചു, കിട്ടിയില്ല. വിവരങ്ങൾ ഇല്ലാത്തത് ഒവിവാക്കാൻ കാരണമാണെങ്കിൽ ഒഴിവാക്കൂ. --Sivahari 14:06, 20 ഒക്ടോബർ 2011 (UTC)
- അനന്യമായ ലേഖനമായതുകൊണ്ട് ഒഴിവാക്കേണ്ടതില്ല എന്നുകരുതുന്നു. വിവരങ്ങൾ പിന്നീട് കൂട്ടിച്ചേർക്കപ്പെടുമെന്ന് പ്രത്യാശിക്കാം. --Vssun (സുനിൽ) 15:40, 20 ഒക്ടോബർ 2011 (UTC)
- വിവരങ്ങൾ കുറവാണു് എന്നത് സ്വയം ഒരു കുറവല്ല. വിക്കിപീഡിയയിൽ ഒരു വാക്കു പോലും വിവരമാണു്. സെർച്ച് ചെയ്തു് അന്വേഷിച്ചു വരുന്നവർക്കു് എന്താണീ സാധനമെന്ന് അറിയുവാനെങ്കിലും സാധിക്കും. ഡമ്മി 1/4 സൈസിൽ അച്ചടിച്ചിറക്കേണ്ട മുഴുനീളലേഖനങ്ങളായിരിക്കണം വിക്കിപീഡിയയിലേതു് എന്നു ധരിച്ചുവെക്കുന്നതു് മഹാ അബദ്ധമാണു്. ViswaPrabha (വിശ്വപ്രഭ) 05:08, 26 ഒക്ടോബർ 2011 (UTC)
- ലേഖനം ഒഴിവാക്കണം എന്ന നിർബന്ധബുദ്ധിയോടെയല്ല ഇവിടെ ലേഖനങ്ങൾ ലിസ്റ്റ് ചെയ്യുന്നത്. ഇവിടെ ലിസ്റ്റ് ചെയ്യപ്പെടുന്ന ലേഖനങ്ങൾ (വിവരം കുറവുള്ളവയും)കൂടുതൽ ആളുകളുടെ ശ്രദ്ധയിൽപ്പെടുകയും വികസിപ്പിക്കാൻ കയുന്നവയാണങ്കിൽ വികസിപ്പിക്കുകയും ചെയ്യാം എന്നുദ്ദേശിച്ചാണ്. അങ്ങനെ വികസിപ്പിക്കപ്പെട്ട ലേഖനങ്ങൾ അനവധിയാണ്. വിക്കിയിലെ ഒരു വാക്കുപോലും വിരമാണങ്കിൽക്കൂടിയും അടിസ്ഥാന വിവരങ്ങൾ ഇല്ലെങ്കിൽ അതു ഗുണത്തേക്കാൾ ഏറെ ദോഷം തന്നെയാണ്. ഉദാഹരണത്തിന് മഹാത്മാഗാന്ധിയെപ്പറ്റിയുള്ള ലേഖത്തിൽ ഇദ്ദേഹം ഒരു മനുഷ്യനാണ് എന്നു മാത്രം എഴുതി വച്ചാലുള്ള സ്ഥിതി ആലോചിച്ചു നോക്കു. ഔദ്യോഗിക നയമായി കണക്കാക്കിയവ പിന്തുടരുന്നതിൽ തെറ്റില്ലന്ന് കരുതുന്നു, ഇതും കാണുക.അതുപോലെ ഇവിടെ ലിസ്റ്റ് ചെയ്ത വികസിപ്പിച്ചവയിൽ ചിലത് ചുവടെ തോമസ് ചാഴിക്കാടൻ, അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ, യെഴ്സീനിയ പെസ്ടിസ്, ഏൺബെർഗ്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, സറീനാ വഹാബ്, ആന്റണി വാൻ ല്യൂവെൻഹോക്ക്, പോണ്ടിച്ചേരി സർവകലാശാല, ജെമ്മോളജി, ല്ലാമ, ഉപനിഷ്ക്രാമണം .... --കിരൺ ഗോപി 05:24, 26 ഒക്ടോബർ 2011 (UTC)
- വിവരങ്ങൾ കുറവാണു് എന്നത് സ്വയം ഒരു കുറവല്ല. വിക്കിപീഡിയയിൽ ഒരു വാക്കു പോലും വിവരമാണു്. സെർച്ച് ചെയ്തു് അന്വേഷിച്ചു വരുന്നവർക്കു് എന്താണീ സാധനമെന്ന് അറിയുവാനെങ്കിലും സാധിക്കും. ഡമ്മി 1/4 സൈസിൽ അച്ചടിച്ചിറക്കേണ്ട മുഴുനീളലേഖനങ്ങളായിരിക്കണം വിക്കിപീഡിയയിലേതു് എന്നു ധരിച്ചുവെക്കുന്നതു് മഹാ അബദ്ധമാണു്. ViswaPrabha (വിശ്വപ്രഭ) 05:08, 26 ഒക്ടോബർ 2011 (UTC)
അത്തരം ലേഖനങ്ങളെ ഒറ്റവരിയുള്ള ലേഖനങ്ങൾ എന്ന പേരിൽ മാറ്റിനിർത്തുന്നതാണു് ശരി. നീക്കം ചെയ്യേണ്ട ലേഖനങ്ങൾ എന്നതിനു് അർഹമാവുന്നതു് NPV ലംഘിക്കുന്നതോ തീരെ അസഭ്യമോ അശ്ലീലമോ തെമ്മാടിത്തരമോ (വാണ്ടലൈസിങ്ങ്), നിരർത്ഥകമായ ടെക്സ്റ്റോ ഉള്ള ലേഖനങ്ങളാണു്. ഒറ്റവരിയുള്ള ലേഖനങ്ങൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കാവുന്നതും അതാതു വിഷയങ്ങളിൽ കൂടുതൽ വിവരങ്ങൾ കൈവശമുള്ളവർക്കു് അവ പുഷ്ടിപ്പെടുത്താവുന്നതുമാണു്. വർഷത്തിൽ ഒന്നോ രണ്ടോ മൂന്നോ തവണ ഒരു സമയബന്ധിതപദ്ധതിയായി ഒറ്റവരിലേഖനപോഷണം (നിർമാർജ്ജനമല്ല)നടത്താവുന്നതാണു്. ViswaPrabha (വിശ്വപ്രഭ) 08:41, 26 ഒക്ടോബർ 2011 (UTC)
സ്വയം നിലനിൽക്കാൻ ശേഷി(potential) ഉള്ള ഒരു ലേഖനത്തെ സംബന്ധിച്ചിടത്തോളം മായ്ക്കുക എന്ന ഫലകം അപമാനതുല്യമാണു് എന്നു ഞാൻ വിശ്വസിക്കുന്നു. ViswaPrabha (വിശ്വപ്രഭ) 08:41, 26 ഒക്ടോബർ 2011 (UTC)
- ശരിതന്നെ പക്ഷെ വിജ്ഞാനകോശത്തെ നിഘണ്ടുനിലവാരത്തിലേക്ക് മാറ്റണോ?. --കിരൺ ഗോപി 08:53, 26 ഒക്ടോബർ 2011 (UTC)
NPV ലംഘിക്കുന്നവയെ പെട്ടെന്നു നീക്കം ചെയ്യാൻ നിർദ്ദേശിച്ച് നീക്കം ചെയ്യുകയാണ് പതിവ്. അത്യാവശ്യ വരികളെങ്കിലും ഇല്ലാത്ത ഒരു താൾ അനാവശ്യമെന്നു കരുതുന്നു. --റോജി പാലാ 08:59, 26 ഒക്ടോബർ 2011 (UTC)
- വിക്കിപീഡിയയിൽ ഒരു അക്ഷരം തിരുത്തുകയോ ചേർക്കുകയോ നീക്കുകയോ ചെയ്യുമ്പൊൾ പത്തുവർഷം മുന്നോട്ടു കടന്നു ചിന്തിക്കുക! അപ്പോൾ മനസ്സിലാവും എങ്ങനെയാണു് അറിവിന്റെ മഹാഭണ്ഡാഗാരങ്ങൾ വെറും നിഘണ്ടു നിലവാരത്തിൽ നിന്നു് സ്വയം എങ്ങനെ ഊതി വീർപ്പിക്കപ്പെടുന്നുവെന്നു്.
ഇക്കാണുന്ന ഇന്റർനെറ്റ് ഒക്കെ ഇത്രയും വലുതായതു് ഹൈപ്പർലിങ്ക് എന്ന ഒരു നിസ്സാരമായ സാധനം കൊണ്ടും സെർച്ച് എന്ന അത്ഭുതസിദ്ധി കൊണ്ടുമാണു്. മനുഷ്യൻ അവന്റെ സങ്കീർണ്ണമായ തലച്ചോറു പ്രവർത്തിപ്പിക്കുന്നത് എത്രയും ലളിതമായ ചില അൽഗോരിതമുകൾ ഉപയോഗിച്ചാണെന്നു് ഇത്രകാലവും വിശ്വസിച്ചും ഇപ്പോളിപ്പോൾ വ്യക്തമായി തിരിച്ചറിഞ്ഞും കൊണ്ടിരിക്കുകയാണു് ഞാൻ. അധികം താമസമില്ലാതെ, വിക്കിപീഡിയ എന്നതു് ഭാവിയിലെ മനുഷ്യരാശിയുടെ തലച്ചോറിന്റെ ഒരു ഭൂരിഭാഗ എക്സ്റ്റെൻഷൻ ആയി മാറും. 20-ആം നൂറ്റാണ്ടിലെ എല്ലാ സാങ്കേതികവിദ്യകളും ഒരുമിച്ചു ചേർന്നു് 21-ആം നൂറ്റാണ്ടിനു കൊടുത്ത സമ്മാനശേഷിപ്പാണു് വിക്കിപീഡിയ. നാമൊക്കെ ഇപ്പോൾ മലയാളം വിക്കിപീഡിയയിൽ ചെയ്യുന്നതു് വെറുമൊരു നവജാതശിശുവിനു് ഇങ്കു കുറുക്കിക്കൊടുക്കൽ മാത്രമാണു്. നാം കോറിയിട്ടുപോകുന്ന വരകളാണു് നമുക്കുശേഷം വരുന്ന മഹാജനത അരുവികളും പുഴകളുമാക്കി മാറ്റുക. അതുകൊണ്ടു് ഓരോ കോറിവരകൾക്കു പോലും ഉഗ്രമായ ഭാവിസാദ്ധ്യതകളും വഴിത്താരകളും ഉണ്ടു്.
ദയവു ചെയ്തു് വിക്കി അടിച്ചുവാരി വെള്ളം തളിക്കുമ്പോൾ അവിടെയും ഇവിടെയും കാണാവുന്ന കുഞ്ഞുകരടുകൾ അപ്പോഴത്തെ തോന്നൽ മാത്രം വെച്ചുകൊണ്ടു് പെറുക്കിയെടുത്തു് പുറത്തിടല്ലേ! അവയിൽ പലതും വിത്തുകളോ രത്നങ്ങളോ ആകാം. അടിച്ചുതളി കുറഞ്ഞാലും വേണ്ടില്ല(that can be always done later) , അവയെ നിഷ്കാസനം ചെയ്യണ്ട. (That can be irreversible.)
ഈ വിനീതമായ അഭ്യർത്ഥന പ്രത്യേകിച്ച് കിരണിനോടും റോജിയോടും ആണു് ViswaPrabha (വിശ്വപ്രഭ) 09:10, 26 ഒക്ടോബർ 2011 (UTC)
- വിനീതമായ ഒരു ചോദ്യം ചോദിച്ചുകൊള്ളട്ടെ. ഒറ്റവരിമാത്രമുള്ള ലേഖനങ്ങളെ നിലനിർത്തണമെന്നാണോ താങ്കൾ ആവശ്യപ്പെടുന്നത്. പിന്നെന്തിനാണിവിടെ ശ്രദ്ധേയതാനയങ്ങൾ സൃഷ്ടിക്കുന്നത്. എഴുത്തുകാർ കാലങ്ങൾ കഴിയുമ്പോൾ പുരസ്കാരങ്ങൾ വാങ്ങില്ലെന്നാരു കണ്ടു. എന്തിനാണ് ഒഴിവാക്കാനായി അത്തരമൊരു നയം സൃഷ്ടിച്ചത്. ഒറ്റവരിയുടെ ഈ ഫലകത്തിന്റെ വിവരണം ഒന്നു വായിക്കൂ. ഒറ്റവരികൾ എത്രമാത്രമുണ്ടെന്നു ഒന്നു തിരഞ്ഞു നോക്കൂ. എന്തിനാണിവിടെ നയങ്ങളും മാർഗ്ഗരേഖകളും. പിന്നെ ഈ ജോലികൾ ആവശ്യമെങ്കിൽ ചെയ്യാൻ ആരെങ്കിലുമൊക്കെ ഇവിടെ വേണമെന്നു കരുതുന്നു. വ്യക്തമായ, ആവശ്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ പിന്നെ എന്താണ് വിജ്ഞാനകോശത്തിന്റെ അർഥം? --റോജി പാലാ 09:50, 26 ഒക്ടോബർ 2011 (UTC)
- വിക്കിപീഡിയയക്ക് ഉഗ്രമായ ഭാവിസാദ്ധ്യതകളും വഴിത്താരകളുമുണ്ട്, എന്നു വച്ച് എന്തും ഏതും വിക്കിപീഡിയയിൽ ഉൾക്കൊള്ളിക്കാം എന്നർത്ഥമില്ല. ഞാൻ നാളെക്കാലത്ത് പ്രശസ്തനാകും എന്ന് കരുതി ഇപ്പോഴെ ഒരു താൾ നിർമ്മിച്ചിടണോ? വിക്കിപീഡിയയ്ക്ക് അതിന്റേതായ ചില ചട്ടകൂടുകളുണ്ട്. പ്രാഥമിക പഠനങ്ങൾക്കും, സ്വന്തം കണ്ടുപിടിത്തങ്ങൾക്കും (വീക്ഷണങ്ങൾക്കും) വിക്കിപീഡിയയിൽ സ്ഥാനമില്ല. അതുപോലെ അടിച്ച് വാരലും വെള്ളം തളിയും വിത്തുകളും രത്നങ്ങളും സംഭാവനചെയ്യുന്നപ്പോലെ വിലപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. കാര്യനിർവാഹകർ വിക്കിപീഡിയയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കണം എന്നു കൂടി വിശ്വസിക്കുന്നു. അടിച്ചുവാരൽ പ്രവർത്തന രേഖയിൽ എന്റേയും റോജിയുടേയും പേര് കൂടുതലായി വരുന്നതൊഴിവാക്കാൻ മറ്റുള്ളവരും കൂടി കൂടുതൽ സജീവമായാൽ മതിയാകും(വർഷങ്ങളായി ഇവിടെ എത്തിനോക്കാത്തവർ വരെ ഈ സ്ഥാനവും പേറി ഇരിപ്പുണ്ട്). വിക്കിപീഡിയയിൽ നിന്നും ഒന്നും സ്ഥായിയായി നിഷ്കാസനം ചെയ്യപ്പെടുന്നില്ലന്നുകൂടി അറിഞ്ഞിരിക്കുക. അടിച്ചുവാരലിനെ പറ്റി എന്തെങ്കിലും പരാതിയുണ്ടങ്കിൽ അത് ഇവിടെയോ ഇവിടെയോ ഉന്നയിക്കുക. നന്ദി --കിരൺ ഗോപി 10:00, 26 ഒക്ടോബർ 2011 (UTC)
ഒരു വിഷയത്തെക്കുറിച്ച് എന്തെങ്കിലും അറിയാനായി വിക്കിപീഡിയയിലെത്തുന്നയാൾ, ആ വിഷയത്തെക്കുറിച്ച് ലേഖനം ഇല്ല എന്നു കണ്ടാൽ എന്തെങ്കിലും എഴുതാനുള്ള സാധ്യത കൂടുതലാണ് എന്ന വിലയിരുത്തലാണ് ഒറ്റവരി ലേഖനങ്ങൾ ഒഴിവാക്കണം എന്ന വാദത്തിന്റെ പ്രധാന പിൻബലം. സാമാന്യവിവരം പോലും ഇല്ലാത്ത ലേഖനങ്ങൾ ആളുകളെ വിക്കിപീഡിയയിൽ നിന്നും അകറ്റും എന്ന വിലയിരുത്തലും ഈ വാദത്തെ പിന്തുണക്കുന്നു.
ഈ വാദങ്ങളെ പിന്തുടർന്ന്, ഒരു കാലത്ത് ഒറ്റവരിലേഖനങ്ങളെ നമ്മൾ ഒന്നും നോക്കാതെ വെട്ടിനിരത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതിന് കാര്യമായ കുറവുവന്നിട്ടുണ്ട്. ഒറ്റവരി എന്ന ഒറ്റക്കാരണം കൊണ്ട് വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങളെ ഒഴിവാക്കരുത് എന്ന സമവായത്തിൽ നമ്മൾ എത്തിച്ചേർന്നിരുന്നു എന്നാണ് ഞാൻ കരുതുന്നത്. --Vssun (സുനിൽ) 04:50, 27 ഒക്ടോബർ 2011 (UTC)
- വിവരം കുറവുള്ള ലേഖനങ്ങളെ സംബന്ധിച്ച നയം --Vssun (സുനിൽ) 04:55, 27 ഒക്ടോബർ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു --റോജി പാലാ 05:49, 27 ഒക്ടോബർ 2011 (UTC) |
ഒരു നയമുള്ളപ്പോൾ ഇടയ്ക്കിടെ വാദം മാറ്റുന്നത് നല്ല പ്രവണതയാണന്ന് കരുതുക വയ്യ, ഒന്നുകിൽ ചർച്ച ചെയ്ത് നയം മാറ്റുക അല്ലെങ്കിൽ അത് പിന്തുടരുക. നയം മാറ്റുന്നത് മലയാളം വിക്കിയെ മറ്റൊരു മറാഠി വിക്കിയാക്കാൻ മാത്രം ഉപകരിക്കും എന്ന് കരുതുന്നു.--കിരൺ ഗോപി 13:05, 27 ഒക്ടോബർ 2011 (UTC)
- ആവശ്യമെങ്കിൽ എന്റെ ഒപ്പ് വെട്ടാവുന്നതാണ്. ഒരു സന്തോഷിൽ തുടങ്ങിയ ഈ പോക്ക് നല്ലതിനെന്നു കരുതുന്നില്ല (കിരണിനോടല്ല). വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിന്റെ ആവശ്യമില്ലാത്തവിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ആർക്കും എന്തും എഴുതാമെന്നു തോന്നുന്നു. ഇനി ഒന്നുംചികഞ്ഞു പെറുക്കി എടുക്കേണ്ട ആവശ്യമില്ല എന്ന രീതിയിലാണ് ഈ സഞ്ചാരം. ആർക്കും അഭിപ്രായം പറയാം. അതനുസരിച്ച് പ്രവർത്തിക്കാൻ തയാറാണ്. --റോജി പാലാ 13:54, 27 ഒക്ടോബർ 2011 (UTC)
- റോജി, കിരൺ: സുനിൽ മുകളിൽ കാണിച്ച നയം നേരത്തെ തന്നെ വിക്കിയിൽ ഉള്ളതാണല്ലോ. ഇപ്പോൾ എന്താണു യഥാർത്ഥ പ്രശ്നമെന്ന് എനിക്ക് മനസിലാകുന്നില്ല. ഒട്ടും വിവരങ്ങൾ ഇല്ലാത്ത ലേഖനം നീക്കം ചെയ്യുക തന്നെ ചെയ്യാം. അതിൽ മാറ്റമൊന്നും വരുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. --അനൂപ് | Anoop 16:38, 27 ഒക്ടോബർ 2011 (UTC)
സുനിൽ മുകളിൽ പറഞ്ഞ കാര്യവും ചൂണ്ടിക്കാണിച്ച നയവും തമ്മിലുള്ള പൊരുത്തം മനസിലാകുന്നില്ല.
- പറഞ്ഞത്:- ഒറ്റവരി എന്ന ഒറ്റക്കാരണം കൊണ്ട് വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങളെ ഒഴിവാക്കരുത് എന്ന സമവായത്തിൽ നമ്മൾ എത്തിച്ചേർന്നിരുന്നു എന്നാണ് ഞാൻ കരുതുന്നത്
- ചൂണ്ടിക്കാണിച്ച നയം:- എന്നിരുന്നാലും ലേഖനത്തിൽ അടിസ്ഥാനവിവരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അങ്ങനെയല്ലാത്തവ നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്
--റോജി പാലാ 16:49, 27 ഒക്ടോബർ 2011 (UTC)
- നയത്തിലെ പ്രധാന കാര്യം തന്നെ വിജ്ഞാനകോശത്തിനനുയോജ്യമായ എന്തെങ്കിലും വിവരങ്ങൾ ലേഖനത്തിലുണ്ടെങ്കിൽ അതിനെ നിലനിർത്തുക എന്നതാണ്. ആ ലേഖനത്തിലെ (മുൻപത്തെ) ചിത്രം തന്നെ വിജ്ഞാനകോശസ്വഭാവമുള്ളതാണ്. അതുതന്നെ തിരഞ്ഞുവരുന്നവർക്ക് ആവശ്യത്തിന് വിവരങ്ങൾ പ്രദാനം ചെയ്യുന്നതാണെന്ന് തീർച്ചയായും ഞാൻ കരുതുന്നു. --Vssun (സുനിൽ) 04:14, 28 ഒക്ടോബർ 2011 (UTC)
- അതായത് കെ.കെ. വിശ്വനാഥൻ എന്ന ലേഖനം നിലനിർത്താൻ ഒരു നിയമസഭാംഗമായിരുന്നു എന്ന വിവരണം മാത്രം മതിയാകുമോ?--കിരൺ ഗോപി 06:56, 31 ഒക്ടോബർ 2011 (UTC)
- :) മതിയാകുമായിരുന്നു. കെ.കെ. വിശ്വനാഥന്റെ മഹത്വത്തെക്കുറിച്ചു് യാദൃച്ഛികമായി അറിയുമായിരുന്ന ആരെങ്കിലും ഒരാൾക്കു് ആ ഒറ്റവരി കണ്ടു് അരിശം വന്നെങ്കിലും ഒരു ലേഖനമെഴുതാൻ അതു കാരണമാകുമായിരുന്നു. ViswaPrabha (വിശ്വപ്രഭ) 13:22, 31 ഒക്ടോബർ 2011 (UTC)
ദക്ഷിണേഷ്യയുടെ ചരിത്രം
[തിരുത്തുക]ദക്ഷിണേഷ്യ എന്ന താളിലുള്ള വിവരങ്ങൾ മാത്രം --കിരൺ ഗോപി 05:43, 28 നവംബർ 2011 (UTC)
- എതിർക്കുന്നു: - സമ്പുഷ്ടമാക്കേണ്ട ഒറ്റവരി ലേഖനമാണിതു്. ദക്ഷിണേഷ്യയ്ക്കു പൊതുവായി ബാധകമായ സുദീർഘവും സുപ്രധാനവുമായ ചരിത്രമുണ്ടു്. ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിൽ നിന്നും കിഴക്കൻ ആഫ്രിക്കൻ തീരങ്ങളിൽനിന്നും ബന്താം ദ്വീപുവരേയും അതിനപ്പുറത്തേക്കും തിരിച്ചും നടന്നിരുന്ന പ്രാചീന കാലത്തെ കുടിയേറ്റങ്ങൾ മുതൽ മൂറുകളുടേയും വെള്ളക്കാരുടേയും വാണിജ്യ-നയതന്ത്ര ബന്ധങ്ങൾ വരെ ഏതെങ്കിലും ഒരു രാജ്യത്തിന്റേതു മാത്രമായ ചരിത്രമല്ല.
ഈ ലേഖനം മായ്ക്കുന്നതിനെ ശക്തിയുക്തം എതിർക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:11, 30 നവംബർ 2011 (UTC)
- ഒഴിവാക്കുക.
- തീർച്ചയായും ലേഖനം വേണ്ടതുതന്നെ. പക്ഷേ അതിനു മുൻപ്, ദക്ഷിണേഷ്യ എന്ന താളിൽ ചരിത്രം എന്ന വിഭാഗമുണ്ടാക്കി വിവരങ്ങളെഴുക. വികസിക്കുന്ന മുറക്ക് പ്രത്യേകലേഖനമാക്കുന്നതാണ് നല്ലത്. --Vssun (സംവാദം) 18:05, 30 നവംബർ 2011 (UTC)
- അനുകൂലിക്കുന്നു കിരൺ. ഒഴിവാക്കണം. ഇത്തരത്തിലുള്ള അല്ലെങ്കിൽ മറ്റു തരത്തിലുള്ള ചവറുകൾ സൂക്ഷിക്കാനുള്ള ഇടമല്ല വിക്കിയെന്നു മനസ്സിലാക്കണം. ഇതിനെയൊക്കെ സൂക്ഷിക്കണം എന്നു പറയുന്നവരുടെ അഭിപ്രായങ്ങൾ ബാലിശം മാത്രം. ഠ വട്ടം എന്നൊക്കെ ന്യായങ്ങൾ നിരത്തിയാൽ കാര്യങ്ങൾ വ്യക്തമാകില്ല. ശൈശവദശയിൽ തന്നെ ഇത്തരം ചവറുകൾ വിക്കിയിൽ കുന്നുകൂടുന്നത് ആദ്യമേ ഒഴിവാക്കണം. ഇത്രയും വർഷം മറഞ്ഞു കിടന്ന, കിടക്കുന്ന എല്ലാ അനാവശ്യ ആർട്ടിക്കുകളും ഇതോടൊപ്പം പൊക്കണം. മായ്ക്കണം. തൽക്കാലം, ദക്ഷിണേഷ്യയിലേക്ക് വിവരം ചേർത്തിട്ടുണ്ട്. കാര്യമായ കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ തിരിച്ചാക്കുക. --Roshan (സംവാദം) 18:28, 30 നവംബർ 2011 (UTC)
എന്റെ വ്യക്തിപരമായ സഹതാപം അർപ്പിച്ചുകൊള്ളുന്നു.
Now half the world
hits the other half
And half the world
has all the food
And half the world
...
'cause there's not enough love to go round
ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:00, 30 നവംബർ 2011 (UTC)
- എതിർക്കുന്നു::ഇത്രയധികം വൈകാരികതയോടെ ഈ ലേഖനം നീക്കം ചെയ്യാൻ പറയേണ്ട കാര്യമെന്താണ്. ഇത് ആവശ്യമുള്ളത് തന്നെ.--RameshngTalk to me 01:14, 1 ഡിസംബർ 2011 (UTC)
- എതിർക്കുന്നു ഈ മായ്ക്കൽ നിർദ്ദേശത്തിനു പിന്നിൽ നശീകരണമനോഭാവം ആണു് കാണുന്നത്. ഇത് ഒരിക്കലും വിക്കിക്ക് ചേർന്നതല്ല. --ഷിജു അലക്സ് (സംവാദം) 02:17, 1 ഡിസംബർ 2011 (UTC)
മായ്ക്കൽ എതിർത്തവർ തന്നെ ഒന്നു പറഞ്ഞെ ഇപ്പോൾ എങ്ങനെ ലേഖനം വളർന്നു???--Roshan (സംവാദം) 02:47, 1 ഡിസംബർ 2011 (UTC)
തീരുമാനം: വിവരങ്ങളായതിനാൽ നിലനിർത്തുന്നു. ഈ ലേഖനം മായ്ക്കാൻ നിർദ്ദേശിച്ചപ്പോഴുണ്ടായിരുന്ന രൂപം, ഷിജുവും രമേഷും കണ്ടുകാണുമെന്ന് വിചാരിക്കുന്നു. പ്രധാനവിഷയത്തിന് മറ്റൊരു ലേഖനമുണ്ടെന്നിരിക്കെ തലക്കെട്ടിനോട് യാതൊരു നീതിയും പുലർത്താത്ത തരത്തിലുള്ള ഉപലേഖനങ്ങൾ നിലനിർത്തുന്നതിന് യാതൊരു നീതീകരണവും കാണുന്നില്ല. -- Vssun (സംവാദം) 03:06, 1 ഡിസംബർ 2011 (UTC) |
ലേഖനം വളർന്നിട്ടില്ല. വളരാനുള്ള അതിന്റെ അതിബൃഹത്തായ സ്കോപ്പിന്റെ ചെറുസൂചനമാത്രം കാണിച്ചുവെച്ചിട്ടേ ഉള്ളൂ. വിക്കിപീഡിയയിൽ എഴുതുന്നതു് കൂലിയെഴുത്തുകാരല്ല. അതുകൊണ്ട് ഒരു ലേഖനം മായ്ക്കാൻ തുടങ്ങുമ്പോളൊക്കെ അതു രക്ഷിക്കാൻ subject matter experts എത്തിക്കൊള്ളണമെന്നില്ല. അവർ അവരുടെ സൌകര്യത്തിനു് അവർക്കു സമയമുള്ളപ്പോൾ അവർക്കു പറ്റുന്നത്ര എഴുതിച്ചേർത്തോളും. ഇംഗ്ലീഷായാലും മലയാളമായാലും വിക്കിപീഡിയ ഇന്നലെ വരെ വളർന്നതും ഇനിയും വളരാൻ പോകുന്നതും അങ്ങനെയാണു്. എനിക്കുശേഷം പ്രളയം എന്നു ചിന്തിക്കുന്നവർക്കാണു് വിക്കിപീഡിയയെക്കുറിച്ചുള്ള ആ വിഷൻ മനസ്സിലാകാതെ പോകുന്നതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 03:09, 1 ഡിസംബർ 2011 (UTC)
അതും ദക്ഷിണേഷ്യയിൽ നിന്നും കോപ്പി. പിന്നെ, ഇങ്ങനെ എതിർക്കാൻ വരുന്നവർ അല്പമെങ്കിലും ഇവിടെ പ്രയത്നിച്ചാൽ നല്ലത്. പണ്ട് ആനപ്പുറത്തു കേറിയ കാര്യമല്ല ഇവിടെ പറഞ്ഞത്. ഒന്നുമല്ലെങ്കിലും സിസോപ്പുകളല്ലേ? --Roshan (സംവാദം) 03:34, 1 ഡിസംബർ 2011 (UTC)
വളരാനുള്ള അതിന്റെ അതിബൃഹത്തായ സ്കോപ്പിന്റെ ചെറുസൂചനമാത്രം കാണിച്ചുവെച്ചിട്ടേ ഉള്ളൂ. 2007ൽ കാണിച്ചു വച്ച ഒരു സ്കോപ്പാണിത്. ഇപ്പോളല്ലേ ഇതിനു വളരാൻ സാഹചര്യം ഉണ്ടായുള്ളു. അത്രയുമെ കിരൺ മാഷ് ഉദ്ദേശിച്ചുള്ളു. കിരൺ ഈ പ്രവർത്തി തുടരണം. എതിർപ്പുകൾ കാണേണ്ടതില്ല. അങ്ങനെ ഒരോരുത്തരുടെയും സൗകര്യത്തിനായി ചവറുകൾ സൂക്ഷിക്കാനുള്ള ഇടമല്ല ഇത്. എഴുതേണ്ടവർക്ക് അതേ ഹെഡ്ഡിംഗിൽ മായ്ച്ചാലും ഇനിയും എഴുതാൻ പറ്റും. ആർട്ടിക്കുകളുടെ എണ്ണത്തിൽ പെരുപ്പു കാട്ടി ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടാനാണോ ഫൗണ്ടേഷൻ പ്രതിനിധി ശ്രമിക്കുന്നത്. അതാണോ വേണ്ടത്? ഉള്ളതിൽ വ്യക്ത്മായ ഉള്ളടക്കം ഊണ്ടാക്കുക. അങ്ങനെയുള്ളവ സ്ഥാപിക്കുക. അല്ലാതെ കേരളത്തിലെ ഒരു ജില്ലയാണ് കൊല്ലം. ഇതു ശരിയല്ല...--Roshan (സംവാദം) 03:43, 1 ഡിസംബർ 2011 (UTC)
- / / ആർട്ടിക്കുകളുടെ എണ്ണത്തിൽ പെരുപ്പു കാട്ടി ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടാനാണോ ഫൗണ്ടേഷൻ പ്രതിനിധി ശ്രമിക്കുന്നത്./ /
- റോഷൺ, മലയാളം വിക്കിയിൽ സജീവമായി പ്രവർത്തിക്കുന്നവരുടെ പ്രവർത്തനചരിത്രവും തിരുത്തൽ ചരിത്രവും ഒക്കെ തന്നെ നോക്കിയാണോ മുകളിലെ വ്യക്തിഹത്യ നടത്തുന്നത്. ചുരുങ്ങിയ പക്ഷം വിക്കിയിൽ സജീവമായി പ്രവർത്തിക്കുന്നവരെ ഉപയോഗിച്ച് വ്യവസ്ഥ ഉപയോഗിച്ച് കളിക്കരുത് എന്ന അടിസ്ഥാനനയം വായിക്കുക. രമേശിനെയും വിശ്വത്തേയും പോലുള്ളവർ മലയാളം വിക്കിയിലെ ഒറ്റവരി ലേഖനങ്ങളെ നിർമ്മാർജ്ജനം ചെയ്യാൻ നടത്തുന്ന പ്രയതനങ്ങളെ കുറിച്ച് അറിവുണ്ടോ? ചുരുങ്ങിയ പക്ഷം അതിനായി ഒരു വിക്കി പദ്ധതി ഉണ്ട് എന്ന കാര്യമെങ്കിലും ഓർക്കുക. ഒരു വ്യവസ്ഥയുടെ പുറത്ത് നിന്ന് പുതുതായി വരുമ്പോൾ ഇവരൊക്കെ ഇത്ര നാൾ ഇവടെ എന്നാ ചെയ്യുകയായിരുന്നു, എന്ന തോന്നൽ ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷെ അതുപയോഗിച്ച് വർഷങ്ങളായി വിക്കിയിൽ പ്രവർത്തിക്കുന്നരുടെ മുൻകാല പ്രവർത്തനങ്ങളെ മൊത്തം തുച്ഛീകരിക്കരുത്.
- ഇനി വിക്കിമീഡിയ ഫൗൻടെഷൻ പ്രതിനിധി എന്ന പേരിൽ എന്റെ നേരെ നടത്തിയ വ്യകതിഹത്യയുടെ കാര്യം. അതിനുള്ള ഉത്തരം കഴിഞ്ഞ 5 ൽ പരം വർഷങ്ങളായി ഞാൻ പ്രവർത്തിക്കുന്ന മലയാളം വിക്കിസമൂഹത്തിനു അറിയാം. --ഷിജു അലക്സ് (സംവാദം) 04:13, 1 ഡിസംബർ 2011 (UTC)
പ്രിയപ്പെട്ട രോഷൺ,
- എണ്ണത്തിൽ പെരുപ്പുകാണിക്കണമെങ്കിൽ ഒരൊറ്റ മണിക്കൂർ കൊണ്ടു് ആയിരക്കണക്കിനു പുതിയ ഒറ്റവരി/ഇരട്ടവരി ലേഖനങ്ങൾ ഉണ്ടാക്കി മലയാളം വിക്കിപീഡിയ ഒരു വലിയ സംഭവമാണെന്നു വരുത്തിത്തീർക്കാൻ കഴിവുള്ള മിടുക്കന്മാർ നമുക്കിടയിൽ ഇഷ്ടം പോലെയുണ്ടു്. അതിൽ വലിയ കാര്യമില്ലെന്നു് അവർക്കൊക്കെ അറിയാവുന്നതുമാണു്.
- 2007ൽ കാണിച്ചുവെച്ച സ്കോപ്പ് ചിലപ്പോൾ 2027ലേ വളർന്നൂ എന്നു വരൂ. അത്തരം “സ്കോപ്പുകൾ” ഡീലിറ്റു ചെയ്യാൻ ശ്രമിക്കുകയും അതേക്കുറിച്ചു ചർച്ച ചെയ്യുകയും ചെയ്യുന്ന സമയം കൊണ്ടു് ഒന്നും പറ്റിയില്ലെങ്കിൽ ഇംഗ്ലീഷിലുള്ള ലേഖനത്തിന്റെ ഈച്ചക്കോപ്പിയെങ്കിലും തർജ്ജമ ചെയ്തിടാം. ഇംഗ്ലീഷ് അറിയാത്ത ഏതെങ്കിലും മലയാളിക്കു് അതു് ഉപയോഗപ്പെട്ടു എന്നു വരാം. അതു ചെയ്യാൻ അത്ര വലിയ ആനത്തഴമ്പൊന്നും വേണ്ട.
- ആരെയാണു സിസോപ്പുകൾ എന്നു വിളിച്ചതെന്നു മനസ്സിലായില്ല. (ഞാൻ ഒരു സിസോപ്പല്ല. സാധാരണ ഉപയോക്താവു മാത്രമാണു്.). “ഫൌണ്ടേഷൻ പ്രതിനിധി” എന്നുദ്ദേശിച്ചതും ആരെയാണെന്നു മനസ്സിലായില്ല. ഈ ചർച്ചയിലെങ്കിലും ആരും അത്തരം അധികാരങ്ങളൊന്നും വിനിയോഗിച്ചിട്ടില്ല എന്നുറപ്പു്. മാത്രമല്ല, മലയാളം വിക്കിപീഡിയയിൽ ഇപ്പോഴുള്ള സിസോപ്പുകളും “പ്രതിനിധി”കളും മറ്റും പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചവരൊന്നുമല്ല. കാലങ്ങളോളം വിക്കിപീഡിയയ്യ്ക്കുവേണ്ടി അദ്ധ്വാനിച്ചിട്ടുള്ളവർ തന്നെയാണു് ആ കൂട്ടത്തിലുള്ളവരൊക്കെ.
- കേരളത്തിലെ ഒരു ജില്ല കൂടിയാണു കൊല്ലം. സുന്ദ കലപ എന്ന സ്ഥലം എവിടെയാണെന്നറിയാമോ? അതുപോലെ ഒരു സ്ഥലമാണു കൊല്ലം പട്ടണവും. ആ പട്ടണം കൂടി ഉൾപ്പെടുന്ന കൊല്ലം ജില്ല വേറെ ഒരു entity ആണു്. കൊല്ലം കുറേ കഴിഞ്ഞാലും കൊല്ലത്തിനു് വ്യഖ്യാനങ്ങൾ മൂന്നോ അതിലധികമോ ഉണ്ടാവും. കേരളത്തിലെ ഒരു ജില്ലയാണു് കൊല്ലം എന്നു് ഏതൊരുത്തനും അറിയാവുന്നതല്ലേ എന്ന ചോദ്യമാണു മനസ്സിൽ വരുന്നതെങ്കിൽ, അതു ശരിയല്ല. അതറിയാത്തവരും ഉണ്ടായെന്നിരിക്കാം. അവർക്കു കൂടി വേണ്ടിയാണു് വിക്കിപീഡിയ. ശ്രദ്ധേയതയില്ലാത്തതു് കൊല്ലത്തിനാണെങ്കിൽ ഡീലിറ്റു ചെയ്തു കളയുക. ലേഖനത്തിനാണെങ്കിൽ അതു പുഷ്ടിപ്പെടുത്തുക. സമയമില്ലെങ്കിൽ അതവിടെ വെറുതെ കിടന്നോട്ടെ. വേറെ ആരെങ്കിലും ചെയ്തോളും. ഡീലിറ്റു ചെയ്യാനെടുക്കുന്ന സമയം കൊണ്ടു് വേറെ വല്ലതും എഴുതാനോ തിരുത്താനോ ശ്രമിക്കാം.
- കിരൺ ഗോപി ചെലുത്തുന്ന ശ്രദ്ധയോടും അദ്ധ്വാനത്തിനോടും പ്രത്യേക മതിപ്പുണ്ടു്. ഒരു ലേഖനം ഡീലിറ്റു ചെയ്യാൻ യോഗ്യമാണോ എന്നു പരിശോധിക്കുന്നതും അതു് ഈ ലിസ്റ്റിലേക്കെടുത്തിടുന്നതും അദ്ദേഹം ചെയ്യുന്ന മികച്ചതും വിലപ്പെട്ടതുമായ സേവനം തന്നെയാണു്. അത്തരം ലേഖനങ്ങളിൽ രക്ഷിച്ചെടുക്കേണ്ടവയ്ക്കു വേണ്ടി സമരം ചെയ്യേണ്ടതു് നമ്മുടേയും കർത്തവ്യമാണെന്നു ഞാൻ വിശ്വസിക്കുന്നു.
ViswaPrabha (വിശ്വപ്രഭ) (സംവാദം) 04:43, 1 ഡിസംബർ 2011 (UTC)
മതിയായ വിവരണമില്ലാത്ത താളുകളും തലക്കെട്ടിനോട് സാമാന്യേനെ നീതി പുലർത്താത്ത താളുകളും വായനക്കാർക്ക് തെറ്റായ ഒരു അറിവാണ് നൽകുന്നത്. വിക്കിയിൽ പ്രവർത്തിക്കുമ്പോൾ ഒരു വിക്കി എഡിറ്റർ എന്നതിലുപരി വായനക്കാരൻ എന്ന നിലയിലും ചിന്തിച്ചു തുടങ്ങണം. നെറ്റിൽ സെർച്ച് ചെയ്ത് യാദൃശ്ചികമായി വിക്കിയിലെത്തുമ്പോൾ മതിയായ വിവരം താളുകളിലുണ്ടങ്കിൽ തീർച്ചയായും ആ വ്യക്തി പിന്നീടും വിക്കിയിലേക്ക് തന്നെ വരും, എന്നാൽ മതിയായ വിവരണം ഇല്ലെങ്കിൽ അത് അദ്ദേഹത്തെ വിക്കിയിൽ നിന്നും അകറ്റുകയേയുള്ളു. ഒരു കാര്യത്തെ പറ്റി അന്വേഷിക്കുന്ന വ്യക്തിക്ക് അടിസ്ഥാന വിവരങ്ങൾ നൽകും എന്നതുകൊണ്ടാണ് ഇംഗ്ല്ലിഷ് വിക്കിക്ക് ഇത്ര ജനസമ്മിതി ലഭിക്കാനുള്ള ഒരുകാര്യം. വിവരണം ഇല്ലാത്ത വിജ്ഞാനകോശ ലേഖനം കൊണ്ട് ആർക്ക് എന്തു ഗുണം. മുകളിൽ ഞാൻ ലേഖനം നീക്കം ചെയ്യാൻ നിർദ്ദേസിച്ചപ്പോൾ കാരണം വളരെ വ്യക്തമാക്കിയിരുന്നു അത് ഏത് രീതിയിലാണ് നശീകരണ പ്രവർത്തനമാകുന്നത്?. വളരെ പണ്ടെ നമ്മൾ പരും പല പ്രാവിശ്യം സൂചിപ്പിച്ചിട്ടുണ്ട് ഇവിടെ ലേഖനങ്ങൾ ലിസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശം മായിക്കാൻ മാത്രമല്ലന്ന്. തീരെ വിവരണം ഇല്ലാത്ത ലേഖനങ്ങൾ നാളെക്കാലത്തു വികസിക്കും എന്നുകരുതി പൂട്ടി വയ്ക്കുന്നത് വിക്കിപീഡിയയോട് ചെയ്യൂന്ന ഒരു ചതിവായിരിക്കും. നിലവിൽ മലയാളം വിക്കിയിലെ 90% ലേഖനങ്ങളും അത് സൃഷ്ടിച്ചവർ തന്നെ വികസിപ്പിച്ചവയാണ്. ബക്കിയുള്ളവ പേരിന് മാത്രം ഒറ്റവരിയിൽ നിന്ന് ഒഴിവാക്കിയവയും. ഇവിടെ വളരെപ്പെട്ടെന്ന് എടുത്ത ഒരു തീരുമാനം കൊണ്ടാണ് ലേഖനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കന്നത് ഞാൻ നിർത്തിയത്, അതേ തീരുമാനം ഉണ്ടായ മാസത്തിലാണ് മലയാളം വിക്കിയിലെ ഒറ്റവരി ലേഖനങ്ങൾ റിക്കോഡ് നിലയിൽ (122) എത്തിയത് മറ്റൊരു വസ്തുതയും. ലേഖനങ്ങളുടെ ഗുണനിലവാരത്തിൽ നമ്മൾ മുൻപ് കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നതുകൊണ്ടാണ് ചെറുതായിട്ടുകൂടിയും മലയാളം വിക്കിക്ക് മറ്റു വിക്കികളേക്കാൾ മതിപ്പും പ്രശംസയും കിട്ടിയ കാര്യം ഓർമ്മിപ്പിക്കുന്നു. ലേഖനങ്ങളുടെ എണ്ണത്തേക്കാൾ നമ്മേക്കാൾ മുൻപന്തിയിലായിട്ടുകൂടിയും എന്താണ് മറാത്തിക്ക് സംഭവിച്ചത്? അവിടെയുള്ള തലക്കെട്ട് ലേഖങ്ങൾ ശ്രദ്ധേയതയുള്ളവയാണു താനും :). ഇത്തരം ലേഖങ്ങൾ വന്നാൽ നീക്കം ചെയ്യതെന്തുചെയ്യും? എഡിറ്റർ എന്ന നിലയ്ക്ക് മാത്രമല്ല വായനക്കാർ എന്ന നിലയിൽകൂടി ചിന്തിക്കണം എന്നു മാത്രം അഭ്യർത്ഥിക്കുന്നു.--കിരൺ ഗോപി 05:08, 1 ഡിസംബർ 2011 (UTC)
കിരൺ എഴുതിയതിൽ മിക്ക വസ്തുതകളോടും തീർച്ചയായും യോജിക്കുന്നു. വായനക്കാരൻ എന്നല്ല, ഏറ്റവും താഴെത്തട്ടിൽ ജീവിക്കുന്ന ഒരു ഗ്രാമീണനായ നവസാക്ഷരനുവേണ്ടിയാണു് വിക്കിപീഡിയ എന്നാണു് എന്റെ അഭിപ്രായവും സദാ ഞാൻ സൂക്ഷിക്കുന്ന മനോഭാവവും. (പ്രത്യേകിച്ച് മലയാളം വിക്കിപീഡിയ). അതിനുമപ്പുറം, മലയാളത്തിൽ എഴുതപ്പെട്ട എല്ലാ അറിവുകളുടേയും സഞ്ചയിക കൂടിയാവണം ഈ ഇടങ്ങൾ.
(ഈ ലക്ഷ്യം മുൻനിർത്തി, ഇത്ര കൂടി ഇതേ ചർച്ചയിൽതന്നെ എഴുതിച്ചേർക്കട്ടെ:)
എന്നാൽ നമുക്കിടയിലുള്ള സാധാരണ ആളുകൾക്കു് എത്ര പേർക്കറിയാം മലയാളത്തിലും ഒരു വിക്കിപീഡിയയുണ്ടെന്നു്? ഞാൻ പോകുന്നിടത്തൊക്കെ, (വിദേശത്തായാലും നാട്ടിലായാലും) വഴിയിൽ കാണുന്നവരോടൊക്കെ ചോദിക്കാറുണ്ടു് വിക്കിപീഡിയ എന്നു കേട്ടിട്ടുണ്ടോ എന്നു്? ഉവ്വെന്നു പറയുന്ന വളരെ ചുരുക്കം പേരിൽ മലയാളത്തിലും വിക്കിപീഡിയയുണ്ടെന്നറിയാവുന്നവരെ വിരലിലെണ്ണാം. സത്യം!
പക്ഷേ, ഇന്റർനെറ്റിലെ ഗൂഗിൾ ഉപയോഗിച്ച് കാര്യങ്ങൾ തെരഞ്ഞുകണ്ടുപിടിക്കാം എന്നറിയാവുന്ന ഒരു പാടുപേരെ കാണാം. (തൃശ്ശൂരിലെ ഇന്റർനെറ്റ് കഫേകളിൽ വരുന്നവരെ ചേർത്തു്) “വയ്ക്കോൽത്തുറു” [[1]] എന്നൊരു വാക്കുപയോഗിച്ച് ഇക്കഴിഞ്ഞ രണ്ടു മാസത്തോളം ഇതുപോലൊരു casual സർവ്വേ നടത്തി. ഗൂഗിളിൽ തെരഞ്ഞു വന്നപ്പോൾ അവരിൽ ഭൂരിഭാഗവും ആദ്യം എത്തിപ്പെട്ടതു് മലയാളം വിക്കിപീഡിയയിൽ ആയിരുന്നു. അതിൽ തന്നെ മിക്കവർക്കും മലയാളത്തിലും വിക്കിപീഡിയയുണ്ടെന്നുള്ളതു് ഒരു പുതിയ അറിവായിരുന്നു! ദിവസത്തിൽ 24 മണിക്കൂറും വിക്കിപീഡിയയെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്ന നമ്മെപ്പോലെയുള്ളവർക്കു് ഇതു് തികച്ചും അവിശ്വസനീയമായിത്തോന്നാം. പക്ഷേ വാസ്തവം അതാണു്. സാധാരണ ജനങ്ങൾക്കിടയിൽ നമ്മുടെ കടന്നുകയറ്റം (penetration) കേരളത്തിൽ പോലും ഇപ്പോഴും അതിശോചനീയാവസ്ഥയിലാണു്.
കൃത്യമായും തനിക്കാവശ്യമുള്ള വിവരങ്ങൾ ലഭിച്ചില്ലെന്ന കാരണം കൊണ്ട് എന്നെന്നേക്കുമായി മലയാളം വിക്കി വിട്ടുപോകുന്നവരേക്കാൾ എത്രയോ സാദ്ധ്യത കൂടുതലാണു് ഇങ്ങനെയൊരു സംഭവം ഇവിടെയുണ്ടെന്നു് ആദ്യമായി അറിഞ്ഞ് പിന്നെയും പിന്നെയും ഇവിടെ വരാൻ താൽപ്പര്യപ്പെടുന്നവരുടേയും വിക്കിയ്ക്കുള്ളിലെ ലിങ്കുകളിൽ ക്ലിക്കുചെയ്ത് അതിൽ അവരറിയാതെത്തന്നെ ക്രമേണ മുഴുകുന്നവരുടേയും എണ്ണങ്ങളിലുള്ള വർദ്ധനവു്. ആ വസ്തുത കണക്കിലെടുക്കുമ്പോൾ നമ്മുടെ മൊത്തമായ വളർച്ചയ്ക്കുവേണ്ടി നമുക്കുപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല ടൂൾ ആണു് ‘സെർച്ച് വിസിബിലിറ്റി’. Word of Mouth, Media exposure എന്നിവ പോലും ഇതിനു പിന്നിലേ വരൂ. ഇത്രകൂടി ഉൾപ്പെടുത്തി ചിന്തിക്കുമ്പോൾ വിക്കിപീഡിയയിലെ ഒറ്റവരിലേഖനങ്ങൾ പോലും അവയുടേതായ വിലപ്പെട്ട സേവനം നിർവ്വഹിക്കുന്നുണ്ടു് എന്നു മനസ്സിലാക്കാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:58, 1 ഡിസംബർ 2011 (UTC)
ഇംഗ്ലീഷ് അറിയാത്ത ഏതെങ്കിലും മലയാളിയെന്നു വിലയിരുത്തണ്ട. 90 ശതമാനം മലയാളിക്കും ഗ്രഹിക്കാൻ സാധിക്കുക മലയാളം മാത്രമാണ്. അതിനാൽ അത്തരം ആക്ഷേപം ഉയർത്തരുത്.
പിന്നെ, ഈ പദ്ധതിയിൽ ഒരു നിലവറയുണ്ട്. മുൻ ചരിത്രങ്ങൾ ഒന്നു തുറന്നു നോക്കൂ. വ്യക്തിഹത്യയായും കാണണ്ട. ഇതൊരു വോട്ടേടുപ്പല്ലെന്നു കാണുക. അതു കൊണ്ട് പറഞ്ഞു. --Roshan (സംവാദം) 05:16, 1 ഡിസംബർ 2011 (UTC)
- വിക്കിയിലെത്തുമ്പോൾ മതിയായ വിവരം താളുകളിലുണ്ടങ്കിൽ തീർച്ചയായും ആ വ്യക്തി പിന്നീടും വിക്കിയിലേക്ക് തന്നെ വരും, എന്നാൽ മതിയായ വിവരണം ഇല്ലെങ്കിൽ അത് അദ്ദേഹത്തെ വിക്കിയിൽ നിന്നും അകറ്റുകയേയുള്ളു എന്നതിനോട് യോജിപ്പുണ്ടായിരുന്നു വിശ്വേട്ടനെ കാണുന്നതിനു മുമ്പ് വരെ. എന്നാൽ കണ്ടതിനു ശേഷം(പ്രധാനമായും, വിക്കി ഓൺ റെയിൽസ് എന്ന അനൗദ്യോഗിക പരുപാടിയിൽ വിശ്വേട്ടൻ പറഞ്ഞത് കേട്ട്) എന്റെ കാഴ്ചപ്പാട് ഇങ്ങനെ ആണ്.
- ഒരാൾ ഒരു കാര്യം തിരഞ്ഞ്(ഗൂഗിളിൽ?) വിക്കിയിലേക്കെത്താനായാൽ, തിരഞ്ഞ വിവരം (വിവരം അല്പമാണെങ്കിൽ കൂടി) താളിലുണ്ടങ്കിൽ തീർച്ചയായും ആ വ്യക്തി പിന്നീടും വിക്കിയിലേക്ക് തന്നെ വരും, എന്നാൽ വിക്കിയിലേക്ക് വരാൻ സാധിച്ചില്ലെങ്കിൽ അത് അദ്ദേഹത്തെ വിക്കിയിൽ നിന്നും അകറ്റുകയേയുള്ളു ഒരു പക്ഷേ, ആ വരുന്ന വ്യക്തിക്ക് പിന്നീട് അതേ വിവരത്തെക്കുറിച്ച് വിക്കിയിലുള്ളതിനേക്കാൾ കൂടുതൽ ലഭിച്ചാൽ വിക്കിയിലെ താളിൽ ചേർക്കാനും മതി.
- @കിരണേട്ടാ വായനക്കാരന്റെ ഭാഗത്തുനിന്നുമാത്രമല്ല, വായനക്കാരുടെ ഭാഗത്തുനിന്നും ചിന്തിക്കണം. ഒരിക്കൽ വിവരം ലഭിച്ചില്ല എന്നുകരുതി എല്ലാവരും വിക്കിയെ കൈവെടിയില്ല. --വൈശാഖ് കല്ലൂർ (സംവാദം) 07:09, 1 ഡിസംബർ 2011 (UTC)
മുകളിൽ ഒരു കാര്യം വ്യക്തമാക്കിയത് ശ്രദ്ധിച്ചുകാണും എന്നു കരുതട്ടെ? വിക്കിയിൽ കണ്ടന്റ് ഉള്ളതുകൊണ്ടാണല്ലൊ ആളുകൾ വിക്കിയിൽ വന്നു വിവരങ്ങൾ ശേഖരിക്കുന്നത്?. വലിയ വിക്കിപീഡിയയിൽ ഒരു വാക്ക് മാത്രമുള്ള ലേഖനങ്ങളായാലും ലക്ഷക്കണക്കിന് സജീവ ഉപയോക്താക്കളിൽ ആരെങ്കിലും വന്നു വികസിപ്പിച്ചു കൊള്ളും. എന്നാൽ ഇപ്പോഴും ശൈശവം മാറിയിട്ടില്ലാത്ത മലയാളം വിക്കിപീഡിയ അങ്ങനെ ആകാൻ എത്രകണ്ട് വളരണമെന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ല. നാല് കോടി മലയാളികളുള്ളതിൽ പതിനായിരത്തിൽ ഒരാൾക്ക് മാത്രമെ മലയാളം വിക്കി എന്ത് എന്നറിയാവു. (വിക്കി അറിയാവുന്നവരുൻടെങ്കിലും വിവരങ്ങൾ ചേർക്കുന്നവർ അതിലും കുറവാണ്.) എന്നാൽ മതിയാ വിവരണം നൽകാതെ നമ്മൾ ദിനം പ്രതി വിക്കിയിൽ നിന്നും അകറ്റുന്നത് അതിൽ എത്രയോ കൂടുതലാളുകളേയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? നിരവധി സെർച്ച് എഞ്ചിനുകളുണ്ടായിട്ടും ആളുകൾ കൂടുതലായി ഗൂഗിളിൽ നോക്കുന്നതിന്റെ കാര്യവും കണ്ടന്റ് അല്ലാതെ മറ്റൊന്നല്ല എന്നു വേണം കരുതാൻ. ലേഖനങ്ങൾ നീക്കം ചെയ്യപ്പെട്ടാലും അവ വീണ്ടും സൃഷ്ടിക്കപെടാതെയിരിക്കുന്നില്ലന്നും മനസ്സിലാക്കേണ്ട കാര്യമാണ്. വിക്കിയിൽ എഴുതുന്നവരേക്കായിലും എത്രയോ മടങ്ങ് ആളുകളുണ്ട് വിക്കി വായിക്കുന്നത്. പലരും വിക്കിയിലെ ലേഖനങ്ങൾ വായിച്ചതിനു ശേഷമാണ് ഇവിടെ വന്ന് പുതിയ ലേഖങ്ങൾ സൃഷ്ടിച്ചു തുടങ്ങുന്നത്. അതായത് വായിക്കുന്നവരിൽ നിന്ന് ഒരു ചെറിയ അംശം ആളുകളാണ് എഡിറ്റു ചെയ്യുന്നവരാകുന്നത്. എന്നാൽ മതിയായ വിവരണമില്ലാത്ത താളുകളും തലക്കെട്ടിനോട് സാമാന്യേനെ നീതി പുലർത്താത്ത ലേഖനങ്ങളും വരുമ്പോൾ വായനക്കാർ ഒഴിവാകുന്നു ഇത് വിക്കി എഡിറ്റ് ചെയ്യുന്നവരുടെ എണ്ണത്തേയും സാരമായി ബാധിക്കും. വിക്കി എല്ലാക്കാലവും എഡിറ്റ് ചെയ്യാൻ പുതിയ ആളുകൾ വരണം അല്ലാതെ എപ്പോഴുള്ളവർ തന്നെ എഡിറ്റ് ചെയ്ത് വികസിപ്പിക്കും എന്ന് വച്ച് ഇരുന്നാൽ ഒന്നും നടക്കുകയില്ല, അപ്പോൾ വിക്കിയിലേക്ക് ആളുകളേ ആകർഷിക്കുന്നതിന് മുൻ തൂക്കം കൊടുക്കുന്നതാവും നല്ലതെന്ന് വിശ്വസിക്കുന്നു. അതിന് ലേഖനങ്ങളുടെ നിലവാരം ഉയരുക തന്നെ വേണം. ഒരു ഉദാഹരണം പറയാം ഫുട്ബോളിന്റെ ചരിത്രം എന്ന ഒരു ലേഖനം ഉണ്ടന്നു വയ്ക്കുക. അതിലെ ഉള്ളടക്കം ഇത്രമാത്രം ഫുട്ബോളിന് വളരെ വലിയ ചരിത്രം ഉണ്ട്. ഇത് വായിക്കുന്ന ഒരാൾക്കുണ്ടാക്കുന്ന ചിന്ത ഞാൻ പറയാതെ തന്നെ മനസ്സിലായി എന്നു കരുതുന്നു. ഇതേ അവസ്ഥ തന്നെയായിരുന്നു കഴിഞ്ഞ നാലു വർഷമായി ദക്ഷിണേഷ്യയുടെ ചരിത്രം എന്ന ലേഖനത്തിനും. പ്രസ്തുത ലേഖനം ഇപ്പോഴെങ്കിലും ഈ നിലവാരത്തിൽ എത്തിപ്പെട്ടത് നീക്കം ചെയ്യാൻ നിർദ്ദേസിച്ചതുകൊണ്ട് മാത്രമാണ്. അല്ലെങ്കിൽ അത് വർഷങ്ങളോളം അതേ രൂപത്തിൽ കിടന്നു പോകും. നീതി പുലർത്താത്ത ലേഖനങ്ങൾ നീക്കം ചെയ്യരുത് എന്ന് വാശിപിടിക്കുന്നത് സത്യത്തിൽ വിക്കിപീഡിയയോടും ചെയ്യുന്ന വലിയൊരു ദോഷം തന്നെയാണ്. --കിരൺ ഗോപി 09:30, 1 ഡിസംബർ 2011 (UTC)
ഈ മായ്ക്കൽ നിർദ്ദേശത്തിനു പിന്നിൽ നശീകരണമനോഭാവം ആണു് കാണുന്നത്. ഇത് ഒരിക്കലും വിക്കിക്ക് ചേർന്നതല്ല. --ഷിജു അലക്സ് - ഇത് നിർദ്ദേശം വെച്ച സിസോപ്പായ കിരൺ മാഷിനെ വ്യക്തിഹത്യ ചെയ്തതല്ലേ? പിന്നെ വന്നു വന്നു ഒന്നും ഡിലീറ്റാൻ വെക്കാൻ മേലാന്നാണോ? വേണ്ടതും വേണ്ടാത്തതും എങ്ങനെ ഇവിടെ തീരുമാനിക്കും? വരുന്നവനെ കണ്ണും പൂട്ടി എല്ലാരും കൂടെ അങ്ങു ഫയർ ചെയ്യും.--Roshan (സംവാദം) 02:02, 2 ഡിസംബർ 2011 (UTC)
- ഈ താൾ നിലനിർത്തുക എന്നുള്ളതിനോട് യോജിക്കുന്നുവെങ്കിലും ദക്ഷിണേഷ്യ എന്നതിന്റെ ശോചനീയവസ്ഥകൂടി ശ്രദ്ധിക്കേണ്ടതാണ്. ദക്ഷിണേഷ്യ
== ചരിത്രം == എന്ന രണ്ടാം തരം തലക്കെട്ടിനു കീഴിൽ വന്നാൽ പോരെ എന്ന് ആശങ്ക--എഴുത്തുകാരി സംവാദം 14:50, 24 ഡിസംബർ 2011 (UTC)
അജ്ഞാതമായി തുടരുന്നതല്ലേ ഉചിതം? പത്രത്തിൽ വന്നതെന്തും ഇവിടെ പ്രയോജനപ്പെടില്ലല്ലോ?--Arayilpdas (സംവാദം) 02:32, 28 ഡിസംബർ 2011 (UTC)
- തലക്കെട്ട് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ശ്രദ്ധേയതയില്ലെങ്കിൽ ഒഴിവാക്കാവുന്നതാണ്. --Vssun (സംവാദം) 01:12, 29 ഡിസംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 12:49, 9 ജനുവരി 2012 (UTC) |
PTMC
[തിരുത്തുക]- PTMC (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഉള്ളടക്കം മലയാളമല്ല കിരൺ ഗോപി 17:39, 11 ജനുവരി 2012 (UTC)
തീരുമാനം: നീക്കം ചെയ്തു --റോജി പാലാ (സംവാദം) 17:35, 22 ജനുവരി 2012 (UTC) |
കേരളം സഞ്ചാരികളുടെ പറുദീസ
[തിരുത്തുക]തലക്കെട്ട് വിജ്ഞാനകോശത്തിനു യോജിച്ച രീതിയല്ല. വിവരങ്ങൾ കേരളം താളിലുണ്ട്.--റോജി പാലാ (സംവാദം) 09:30, 16 ജനുവരി 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 04:54, 23 ജനുവരി 2012 (UTC) |
തേനു മുസ്ലിയാർ
[തിരുത്തുക]ശ്രദ്ധേയത വ്യക്തമല്ല കിരൺ ഗോപി 04:51, 23 ജനുവരി 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 04:52, 3 ഫെബ്രുവരി 2012 (UTC) |
ആധുനികതയുടെ പാഠങ്ങൾ-മലയാളകവിതയുടെ സ്ത്രീപക്ഷ രാഷ്ട്രീയം-യാക്കോബ് തോമസ്
[തിരുത്തുക]ശ്രദ്ധേയതയില്ല, വിജ്ഞാനകോശ സ്വഭാവമില്ല, ആസ്വാദനക്കുറിപ്പ് പോലെ എഴുതിയിരിക്കുന്നു. കിരൺ ഗോപി 04:48, 3 ഫെബ്രുവരി 2012 (UTC)
- മായ്ക്കുക --അനൂപ് | Anoop (സംവാദം) 08:06, 13 ഫെബ്രുവരി 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സംവാദം) 08:23, 13 ഫെബ്രുവരി 2012 (UTC) |
അറവങ്കര ന്യൂ ബസാർ
[തിരുത്തുക]പരസ്യം --Arayilpdas (സംവാദം) 18:20, 5 ഫെബ്രുവരി 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 07:18, 13 ഫെബ്രുവരി 2012 (UTC) |
വീനസ് പ്രൊജക്ട്
[തിരുത്തുക]ഇന്റർവിക്കി മാത്രം. അനൂപ് | Anoop (സംവാദം) 16:41, 13 ഫെബ്രുവരി 2012 (UTC)
എന്തുകൊണ്ട് ? ഉപയോക്താവ്:Bharath chand.
വിവരങ്ങൾ എഴുതിത്തുടങ്ങി
തീരുമാനം: വിവരങ്ങളായതിനാൽ നിലനിർത്തുന്നു--റോജി പാലാ (സംവാദം) 06:27, 16 ഫെബ്രുവരി 2012 (UTC) |
കേരളത്തിലെ പൂക്കൾ
[തിരുത്തുക]ശൂന്യം--റോജി പാലാ (സംവാദം) 06:07, 14 ഫെബ്രുവരി 2012 (UTC)
തീരുമാനം: അടിസ്ഥാന വിവരങ്ങളായതിനാൽ നിലനിർത്തുന്നു--റോജി പാലാ (സംവാദം) 06:23, 16 ഫെബ്രുവരി 2012 (UTC) |
ഹിദായത്തുൽ മുസ്ലിമീൻ യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 06:14, 14 ഫെബ്രുവരി 2012 (UTC)
തീരുമാനം: ശ്രദ്ധേയതയില്ലാത്തതിനാൽ കിരൺ പെട്ടെന്നു നീക്കം ചെയ്തു--റോജി പാലാ (സംവാദം) 06:54, 14 ഫെബ്രുവരി 2012 (UTC) |
ദൈവ ചിന്ത
[തിരുത്തുക]വിക്കിപീഡിയ നയങ്ങളിലെ 'സന്തുലിതമായ കാഴ്ച്ചപ്പാട്' ഈ ലേഖനം അനുവർത്തിക്കുന്നില്ല എന്നു തോന്നുന്നു. --```` 09:34, 14 ഫെബ്രുവരി 2012 (UTC)
തീരുമാനം: ശ്രദ്ധേയതയില്ലാത്തതിനാൽ നിർദ്ദേശപ്രകാരം കിരൺ പെട്ടെന്നു നീക്കം ചെയ്തു--റോജി പാലാ (സംവാദം) 06:25, 16 ഫെബ്രുവരി 2012 (UTC) |
ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖ്വാദിരി ചിശ്തി - ആലുവ
[തിരുത്തുക]ശ്രദ്ധേയതയില്ല.--റോജി പാലാ (സംവാദം) 06:27, 25 ഫെബ്രുവരി 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 06:34, 5 മാർച്ച് 2012 (UTC) |
സഖഫതുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ ഉമ്മത്ത്ർ (എസ്.ഐ.എഫ്.എസ്.എസ്.ഉമ്മത്ത്ർ )
[തിരുത്തുക]ശ്രദ്ധേയതയില്ല.--റോജി പാലാ (സംവാദം) 10:32, 27 ഫെബ്രുവരി 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 06:34, 5 മാർച്ച് 2012 (UTC) |
ജയഗീത
[തിരുത്തുക]- ജയഗീത (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
സംവാദതാളിൽ ശ്രദ്ധേയതയില്ല എന്നു സംശയം പ്രകടിപ്പിച്ചു--റോജി പാലാ (സംവാദം) 02:57, 28 ഫെബ്രുവരി 2012 (UTC)
- മായ്ക്കുക: wp:1E പ്രകാരം ശ്രദ്ധേയതയില്ല. കവയത്രി എന്ന നിലയിലും ശ്രദ്ധേയതയില്ല. --അനൂപ് | Anoop (സംവാദം) 03:44, 28 ഫെബ്രുവരി 2012 (UTC)
- സംവാദം കാണുക, സംഭവത്തിനു ശ്രദ്ധേയതയുണ്ട്. --കിരൺ ഗോപി 03:51, 28 ഫെബ്രുവരി 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 06:34, 5 മാർച്ച് 2012 (UTC) |
എസ്.ശ്രീകുമാർ
[തിരുത്തുക]- എസ്.ശ്രീകുമാർ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല. --റോജി പാലാ (സംവാദം) 06:35, 3 മാർച്ച് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സംവാദം) 15:13, 11 മാർച്ച് 2012 (UTC) |
Nammude bhoogolam
[തിരുത്തുക]വിജ്ഞാനകോശസ്വഭാവമില്ല. --Raghith 06:16, 9 മാർച്ച് 2012 (UTC)
തീരുമാനം: പെട്ടെന്ന് നീക്കം ചെയ്തു -- Vssun (സംവാദം) 15:16, 11 മാർച്ച് 2012 (UTC) |
ഓരനെല്ലൂർ ബാബു
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 15:46, 11 മാർച്ച് 2012 (UTC)
- ഒഴിവാക്കുക. --Vssun (സംവാദം) 07:07, 12 മാർച്ച് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 04:51, 19 മാർച്ച് 2012 (UTC) |
മനോജ് കുറൂർ
[തിരുത്തുക]- മനോജ് കുറൂർ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 07:25, 12 മാർച്ച് 2012 (UTC)
- മനോജ് കുറൂരിന്റെ കവിതകൾ പാഠപുസ്തകമായി വന്നിട്ടുണ്ടെന്നുള്ളതിനു അവലംബം സഹിതം ലേഖനത്തിൽ ഉണ്ടല്ലോ. ഇനിയും എന്തു ശ്രദ്ധേയതയാണാവോ വിക്കിപീഡിയക്ക് വേണ്ടത്? മായ്ക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് ലേഖനവും ശ്രദ്ധേയതാ നയവും ഒന്ന് വായിച്ചു നോക്കുന്നത് നല്ലതായിരിക്കും. --Anoopan (സംവാദം) 07:31, 12 മാർച്ച് 2012 (UTC)
- എങ്കിൽ ശ്രദ്ധേയത തലക്കെട്ട് ഒഴിവാക്കി നിലനിർത്തിയാൽ പോരോ?--റോജി പാലാ (സംവാദം) 07:35, 12 മാർച്ച് 2012 (UTC)
- പാഠപുസ്തകമായി അംഗീകരിച്ച കൃതി? --KG (കിരൺ) 08:30, 12 മാർച്ച് 2012 (UTC)
- എങ്കിൽ ശ്രദ്ധേയത തലക്കെട്ട് ഒഴിവാക്കി നിലനിർത്തിയാൽ പോരോ?--റോജി പാലാ (സംവാദം) 07:35, 12 മാർച്ച് 2012 (UTC)
- കുറച്ചു കൂടി വിവരങ്ങൾ ചേർത്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരം നേടിയ ഒരു കവി ശ്രദ്ധേയനാണെന്ന് കരുതുന്നു. --Anoopan (സംവാദം) 09:28, 12 മാർച്ച് 2012 (UTC)
തീരുമാനം: ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുന്നു. നിലനിർത്തുന്നു -- Vssun (സംവാദം) 17:14, 12 മാർച്ച് 2012 (UTC) |
ടി.ജെ. ജോസഫ്
[തിരുത്തുക]- ടി.ജെ. ജോസഫ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വ്യക്തിക്കു ശ്രദ്ധേയതയില്ല, + സംവാദം കാണുക--റോജി പാലാ (സംവാദം) 07:36, 12 മാർച്ച് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 11:35, 29 മാർച്ച് 2012 (UTC) |
എസ്. സിതാര
[തിരുത്തുക]- എസ്. സിതാര (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 07:43, 12 മാർച്ച് 2012 (UTC)
- ശ്രദ്ധേയത ചേർത്തിട്ടുണ്ട്. --Anoopan (സംവാദം) 08:34, 12 മാർച്ച് 2012 (UTC)
തീരുമാനം: നിലനിർത്തുന്നു -- KG (കിരൺ) 04:07, 13 മാർച്ച് 2012 (UTC) |
ഉദയൻ മുഖർജി
[തിരുത്തുക]- ഉദയൻ മുഖർജി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 07:50, 12 മാർച്ച് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 11:38, 29 മാർച്ച് 2012 (UTC) |
പതിറ്റുപ്പത്ത് രചിച്ചതാര്?
[തിരുത്തുക]വിജ്ഞാനപ്രദമായതൊന്നുമില്ല. പുതുമുഖസൃഷ്ടി--റോജി പാലാ (സംവാദം) 06:01, 13 മാർച്ച് 2012 (UTC)
തീരുമാനം: ലേഖനം ശൂന്യമായതിനാൽ പെട്ടന്ന് മായ്ച്ചു. ഇത്തരം ലേഖനങ്ങളിൽ {{SD}} എന്നു ചേർത്താൽ മതി. --Anoopan (സംവാദം) 07:26, 13 മാർച്ച് 2012 (UTC) |
അപോസ്റ്റിൽ അറ്റസ്റ്റേഷൻ ഇങ്ങനെ
[തിരുത്തുക]പുതുമുഖ ലേഖനമാണ്. അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്ന വിഷയം വിജ്ഞാന പ്രദമാണ് പക്ഷേ ഇപ്പോഴത്തെ രൂപം അനുയോജ്യമല്ല. --Adv.tksujith (സംവാദം) 18:44, 14 മാർച്ച് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- --Anoopan (സംവാദം) 09:34, 2 ഏപ്രിൽ 2012 (UTC) |
ബെച്ചു റഹ്മാൻ
[തിരുത്തുക]- ബെച്ചു റഹ്മാൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല --റോജി പാലാ (സംവാദം) 12:07, 18 മാർച്ച് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 04:16, 14 ജൂൺ 2012 (UTC) |
കരീം യൂസുഫ്
[തിരുത്തുക]- കരീം യൂസുഫ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 08:00, 19 മാർച്ച് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 11:47, 29 മാർച്ച് 2012 (UTC) |
കെ വീ മോയിൻ കുട്ടി ഹാജി
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 05:30, 27 മാർച്ച് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 05:18, 17 ഏപ്രിൽ 2012 (UTC) |
എ.പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 05:30, 27 മാർച്ച് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 05:18, 17 ഏപ്രിൽ 2012 (UTC) |
ടി.പി.സി മുഹമ്മദ് മാസ്റർ
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 05:30, 27 മാർച്ച് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 05:16, 17 ഏപ്രിൽ 2012 (UTC) |
ഹരിത ദ്വാരം
[തിരുത്തുക]- ഹരിത ദ്വാരം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ആവശ്യത്തിന് വിവരങ്ങളില്ല ഉ:Deepak ഇട്ട {{SD}} ഫലകം ദീർഘകാലമായി കിടക്കുന്നു അതിനാൽ ചർച്ചയ്ക്ക് ഇവിടെ ഇടുന്നു --KG (കിരൺ) 11:33, 29 മാർച്ച് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു --Anoop | അനൂപ് (സംവാദം) 09:14, 29 മേയ് 2012 (UTC) |
Laser_cooling
[തിരുത്തുക]- Laser_cooling (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഇംഗ്ളീഷ് ഉള്ളടക്കം --Ranjithsiji (സംവാദം) 02:09, 31 മാർച്ച് 2012 (UTC)
തീരുമാനം: Jigeshനീക്കം ചെയ്തു -- KG (കിരൺ) 05:16, 17 ഏപ്രിൽ 2012 (UTC) |
പി.സി. തോമസ് (അദ്ധ്യാപകൻ)
[തിരുത്തുക]ആവശ്യത്തിനു വിവരങ്ങളില്ല. ശ്രദ്ധേയതയില്ല. Anoopan (സംവാദം) 09:31, 2 ഏപ്രിൽ 2012 (UTC)
- അനുകൂലിക്കുന്നുമായിക്കാം. --എഴുത്തുകാരി സംവാദം 08:11, 26 മേയ് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു --Anoop | അനൂപ് (സംവാദം) 09:13, 29 മേയ് 2012 (UTC) |
ചില സിനിമകളിൽ വരെ ഇദ്ദേഹത്തിന്റെ കോച്ചിങ് ക്ലാസിനെ അനുകരിക്കുന്നുണ്ട്/പരാമർശിക്കുന്നുണ്ട്. മായ്ച്ചത്, ശ്രദ്ധേയതയുടെ കുറവിൽ മാത്രമാണെങ്കിൽ പ്രതികൂലിക്കുന്നു. --Vssun (സംവാദം) 10:44, 29 മേയ് 2012 (UTC)
- ഏതാണ്ട് ഒന്നരമാസത്തിലധികമായി നീക്കം ചെയ്യാൻ നാമനിർദ്ദേശം ചെയ്തതും കേരളത്തിലെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സെന്ററിന്റെ സ്ഥാപകൻ. എന്നു മാത്രം ഉള്ള ഒരു ഒറ്റവരി ഉള്ള ലേഖനവുമായതിനാലാണ് നീക്കം ചെയ്തത്. ആവശ്യമെങ്കിൽ പുനസ്ഥാപിക്കാവുന്നതാണ്. --Anoop | അനൂപ് (സംവാദം) 11:16, 29 മേയ് 2012 (UTC)
ജീവശാസ്ത്രജാലകം
[തിരുത്തുക]ശ്രദ്ധേയതയില്ല. Anoopan (സംവാദം) 09:32, 2 ഏപ്രിൽ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 05:12, 17 ഏപ്രിൽ 2012 (UTC) |
ഇസ്ലാമിക് മാര്യേജ് ബ്യൂറോ
[തിരുത്തുക]ശ്രദ്ധേയതയില്ല Anoopan (സംവാദം) 07:12, 5 ഏപ്രിൽ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 05:13, 17 ഏപ്രിൽ 2012 (UTC) |
ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ
[തിരുത്തുക]ശ്രദ്ധേയതയില്ല Anoopan (സംവാദം) 07:13, 5 ഏപ്രിൽ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 05:13, 17 ഏപ്രിൽ 2012 (UTC) |
ശൈഖ് ഫരീദുദ്ദീൻ വലിയ്യുള്ളാഹി (റ)
[തിരുത്തുക]ശ്രദ്ധേയതയില്ല Anoopan (സംവാദം) 08:26, 9 ഏപ്രിൽ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 05:14, 17 ഏപ്രിൽ 2012 (UTC) |
മുജീബുർറഹ്മാൻ കിനാലൂർ
[തിരുത്തുക]ശ്രദ്ധേയതയില്ല Anoop | അനൂപ് (സംവാദം) 07:59, 2 മേയ് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു --Anoop | അനൂപ് (സംവാദം) 11:08, 6 ജൂൺ 2012 (UTC) |
സിദ്ദാർത്ഥ്
[തിരുത്തുക]- സിദ്ദാർത്ഥ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
സിദ്ധാർഥ് ഭരതൻ എന്ന ലേഖനം നിലവിലുണ്ട്. തലക്കെട്ടിൽ അക്ഷരത്തെറ്റ്. Jairodz (സംവാദം) 13:08, 29 മേയ് 2012 (UTC)
ഈ ലേഖനമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്. അതിനാൽ സിദ്ധാർഥ് ഭരതൻ എന്ന ലേഖനത്തിലെ ഉള്ളടക്കം പകർത്തിയ ശേഷം, തലക്കെട്ട് മാറ്റുന്നതായിരിക്കും ശരിയായ രീതി എന്നു കരുതുന്നു. --Jairodz (സംവാദം) 13:11, 29 മേയ് 2012 (UTC)
തീരുമാനം: ചെയ്തുകഴിഞ്ഞു -- KG (കിരൺ) 04:19, 30 മേയ് 2012 (UTC) |
പിക്ക് അട്വൈസ്
[തിരുത്തുക]പരസ്യം Raghith 09:19, 1 ജൂൺ 2012 (UTC)
- അനുകൂലിക്കുന്നു (നീക്കം ചെയ്യേണ്ട ലേഖനമാണിതു്.) ViswaPrabha (വിശ്വപ്രഭ) (സംവാദം) 10:20, 1 ജൂൺ 2012 (UTC)
- അനുകൂലിക്കുന്നു അഖിൽ അപ്രേം (സംവാദം) 10:28, 1 ജൂൺ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 12:33, 4 ജൂൺ 2012 (UTC) |
ഇടത്താവളം
[തിരുത്തുക]- ഇടത്താവളം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Anoop | അനൂപ് (സംവാദം) 11:03, 6 ജൂൺ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 04:12, 14 ജൂൺ 2012 (UTC) |
കെ. മാത്യു
[തിരുത്തുക]- കെ. മാത്യു (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Anoop | അനൂപ് (സംവാദം) 11:06, 6 ജൂൺ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 04:12, 14 ജൂൺ 2012 (UTC) |
ശ്രീശാരദാ വിദ്യാലയ
[തിരുത്തുക]ശ്രദ്ധേയതയില്ല. Anoop | അനൂപ് (സംവാദം) 11:09, 6 ജൂൺ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 04:14, 14 ജൂൺ 2012 (UTC) |
വേട്ടാംപാറ
[തിരുത്തുക]- വേട്ടാംപാറ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
പിണ്ടിമന ഗ്രാമപഞ്ചായത്ത് എന്ന താളിൽ ഉൾപ്പെടുത്താവുന്ന വിവരങ്ങൾ മാത്രം Anoop | അനൂപ് (സംവാദം) 11:10, 6 ജൂൺ 2012 (UTC)
തീരുമാനം: പഞ്ചായത്തിന്റെ താളിലേക്ക് തിരിച്ചുവിട്ടു -- KG (കിരൺ) 04:19, 14 ജൂൺ 2012 (UTC) |
വൃന്ദാവനം വേണുഗോപാലൻ
[തിരുത്തുക]ശ്രദ്ധേയത നിർണ്ണയിക്കുന്നതിനുള്ള വിവരങ്ങളൊന്നും ലേഖനത്തിൽ ഇല്ല. Anoop | അനൂപ് (സംവാദം) 11:12, 6 ജൂൺ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 04:24, 14 ജൂൺ 2012 (UTC) |
അൻവർ ഷം ഉമയനല്ലൂർ - Anwar Shah Umayanalloor
[തിരുത്തുക]ശ്രദ്ധേയതയില്ല Anoop | അനൂപ് (സംവാദം) 07:24, 7 ജൂൺ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 04:24, 14 ജൂൺ 2012 (UTC) |
അനിതാ തമ്പി
[തിരുത്തുക]- അനിതാ തമ്പി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 15:20, 12 മാർച്ച് 2012 (UTC)
- Muttamatikkumbol was chosen as “the best poetry book of the year” by Mathrubhumi.എന്ന് ഇവിടെക്കാണുന്നു ശ്രദ്ധേയമാണോ? --KG (കിരൺ) 11:42, 29 മാർച്ച് 2012 (UTC)
- നിലനിർത്താം--എഴുത്തുകാരി സംവാദം 13:06, 6 ജൂലൈ 2012 (UTC)
തീരുമാനം: നിലനിർത്തുന്നു. -- എഴുത്തുകാരി സംവാദം 13:14, 6 ജൂലൈ 2012 (UTC) |
നാസറുദ്ദീൻ എളമരം
[തിരുത്തുക]നാസറുദ്ദീൻ എളമരം എന്ന ലേഖനം ഒഴിവാക്കുക. ശ്രദ്ധേയതയില്ല.--Roshan (സംവാദം) 12:56, 19 മാർച്ച് 2012 (UTC)
Major local political figures who have received significant press coverage - ആയതിനാൽ ശ്രദ്ധേയം സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം)
- ലേഖനം ശ്രദ്ധേയമാണെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 09:16, 29 മേയ് 2012 (UTC)
തീരുമാനം: നിലനിർത്തുന്നു. -- എഴുത്തുകാരി സംവാദം 13:17, 6 ജൂലൈ 2012 (UTC) |
പാർവ്വതി സോമൻ
[തിരുത്തുക]- പാർവ്വതി സോമൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല എന്ന കാരണത്താൽ മുൻപ് നീക്കം ചെയ്ത താൾ. KG (കിരൺ) 00:32, 22 ഏപ്രിൽ 2012 (UTC)
- എതിർക്കുന്നുമുമ്പ് ഉണ്ടായിരുന്നതല്ല, ഇപ്പോൾ ശ്രദ്ധേയതയുണ്ടോ എന്നാണ് നോക്കേണ്ടത്. Shelmy.Paulose (സംവാദം) 00:48, 22 ഏപ്രിൽ 2012 (UTC)
- അനുകൂലിക്കുന്നു ശ്രദ്ധേയതയില്ല. ഒഴിവാക്കണം ....Irvin Calicut.......ഇർവിനോട് പറയു... 04:46, 23 ഏപ്രിൽ 2012 (UTC)
- ഒരേ വ്യക്തി തന്നെ പലവിക്കികളിലും ഗൂഗിൾ ട്രാസ്ലേറ്റർ ഉപയോഗിച്ച് നിർമ്മിച്ചതാളുകളാണ് ഇന്റർവിക്കി ആയി കൊടുത്തിട്ടുള്ളത്. 1, 2, 3, 4, 5. മുൻപ് ഇതേ താൾ മലയാളം വിക്കിയിൽ നിർമ്മിച്ച ഉപയോക്താവ് തന്നെ ഈ താൾ നിർമ്മിച്ച് മിനിട്ടുകൾക്കുള്ളിൽ ഇതിൽ എഡിറ്റ് ചെയ്തിട്ടുണ്ട്. ക്വാക്ക്, ക്വാക്ക്--KG (കിരൺ) 05:37, 23 ഏപ്രിൽ 2012 (UTC)
- മായ്ക്കുക ശ്രദ്ധേയതയില്ല --Anoopan (സംവാദം) 06:05, 23 ഏപ്രിൽ 2012 (UTC)
മായ്ക്കരുത്. 5 ചലച്ചിത്രങ്ങളിൽ പാടിയെന്നു താളിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇനി അതിൽ സംശയം തോന്നിയാൽ അതിനു തെളിവ് ആവശ്യപ്പെടുക. അല്ലെങ്കിൽ ഗായകർക്ക് ഇന്ന ഇന്ന കാര്യങ്ങൾ വേണമെന്നു ആദ്യമേ എഴുതി വെയ്ക്കുക. അല്ലാതെ വോട്ടെടുപ്പുപോലെ എണ്ണി തീരുമാനം എടുക്കരുത്. അതു പക്ഷപാതമാണ്--Roshan (സംവാദം) 05:38, 26 ഏപ്രിൽ 2012 (UTC)
തീരുമാനം: ശ്രദ്ധേയത ഉണ്ട്, പ്രശക്തി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ചിത്രങ്ങളിൽ പാടാൻ അവസരങ്ങളും ലഭിക്കുന്നുണ്ട്. നിലനിർത്തുന്നു. -- എഴുത്തുകാരി സംവാദം 13:11, 6 ജൂലൈ 2012 (UTC) |
പ്രശസ്തി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നുള്ള കാരണത്താൽ നില നിർത്തുന്നതിനോട് യോജിക്കുന്നില്ല. --Anoop | അനൂപ് (സംവാദം) 13:49, 6 ജൂലൈ 2012 (UTC)
കല്ലറക്കൽ
[തിരുത്തുക]- കല്ലറക്കൽ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Anoop | അനൂപ് (സംവാദം) 13:28, 22 മേയ് 2012 (UTC)
ഉപാധികളോടെയുള്ള പിന്തുണ
[തിരുത്തുക]- . തക്കതായ അർഹതയുണ്ടെങ്കിൽ ഏതു വിഷയത്തിനും വിക്കിപീഡിയയിൽ ഒരു താളിനു് അവസരമുണ്ടു്.
- . കല്ലറക്കൽ എന്നതു് ഒരു വിശാലമായ താവഴിയോ വംശമോ ആണെങ്കിൽ, ആ താവഴിയിൽ പ്രമുഖന്മാരും ശ്രദ്ധേയരുമായ കുറച്ചുപേരെങ്കിലും (അഞ്ചോപത്തോ പേരെങ്കിലും) ഉണ്ടെങ്കിൽ, തീർച്ചയായും ഇത്തരം ഒരു ലേഖനത്തിനു് പ്രസക്തിയുണ്ടു്.
- . പക്ഷേ, അത്തരം ശ്രദ്ധേയരായ വ്യക്തികൾക്കോ സംഭവങ്ങൾക്കോ തനതു നിലയിൽത്തന്നെ ഓരോ ലേഖനശീർഷകമാവാൻ തക്ക ശ്രദ്ധേയതയുണ്ടാവണം.
- . അത്തരം ശ്രദ്ധേയത വ്യക്തമാക്കുന്ന വിധത്തിൽ മികച്ച അവലംബങ്ങൾ ഉണ്ടായിരിക്കണം.
ഇങ്ങനെയൊക്കെയുണ്ടെങ്കിൽ, ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടു്, ഉടൻ തന്നെ, കഴിയാവുന്നത്ര പുഷ്ടിപ്പെടുത്തും എന്ന ഉറപ്പുമുണ്ടെങ്കിൽ, കല്ലറക്കൽ എന്ന ലേഖനം നിലനിർത്താമെന്നും നിലനിർത്തണമെന്നും അഭിപ്രായപ്പെട്ടുകൊള്ളുന്നു. ലേഖനം തുടങ്ങിവെച്ചയാൾക്കു്, ഒരു പുതുവിക്കിപീഡിയൻ എന്ന നിലയിൽ, കഴിയാവുന്നത്ര പിന്തുണ വാഗ്ദാനം നൽകുന്നു. പക്ഷേ, വിക്കിപീഡിയയുടെ ശ്രദ്ധേയതാനയങ്ങൾ അനുസരിക്കാൻ അദ്ദേഹത്തിന്റെ സംഭാവനകൾ ബാദ്ധ്യസ്ഥമാണെന്നു് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:25, 22 മേയ് 2012 (UTC)
താങ്കളുടെ അഭിപ്രായം വായിച്ചു, വളരെ നന്ദി, പുതുതായി എഴുതുന്ന തിരക്കിലാണ്!!!--Francis joy (സംവാദം) 13:32, 13 ജൂൺ 2012 (UTC)
അവലംബം വേണം
[തിരുത്തുക]പ്രാദേശിക ചരിത്ര രചനയുടെ ഭാഗമായി, സ്ഥലനാമ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ കണ്ടെത്തലെന്ന രൂപത്തിലാണ് ഈ ലേഖനം അവതരിപ്പിച്ചിട്ടുള്ളതെന്ന് തോന്നുന്നു. ഏതെങ്കിലും പ്രത്യേക വീട്ടുകാരെയോ, ആളുകളെയോ ലേഖകൻ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പക്ഷേ, കല്ലറയ്കൽ എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റിയും അതിന്റെ ഉപയോഗത്തെപ്പറ്റിയും ഉള്ള വിവരങ്ങൾ ഏത് അവലംബത്തിൽ നിന്നെടുത്തതാണ് എന്ന് ലേഖകൻ പറഞ്ഞു കാണുന്നില്ല. സ്വന്തമായി കണ്ടെത്തിയതാണോ...?--Adv.tksujith (സംവാദം) 18:55, 27 മേയ് 2012 (UTC)
- അനുകൂലിക്കുന്നു ശ്രദ്ധേയതയില്ല, മായ്ക്കുക. അഖിൽ അപ്രേം (സംവാദം) 10:04, 1 ജൂൺ 2012 (UTC)
"ശ്രദ്ധേയതയില്ല" എന്ന പദംകൊണ്ട് താങ്കൾ ഉദ്ദേശ്ശിചത് എന്താണെന്ന് വ്യക്തമാക്കാമോ ??? ഇന്ന് കല്ലറയ്ക്കൽ എന്ന പേരിൽ എത്രപേർ ജീവിചിരിക്കുന്നു എന്ന് താങ്കൾക്കു ഊഹിക്കാൻ പറ്റുമോ???
അവസാനമായി ഒരു സംശ്ശയം ചോതിക്കുന്നു: അവലംപം ഇല്ലാത്ത പല ലേഘനങ്ങളും കണ്ടു അതോന്നും നീക്കപ്പെടാനുള്ള വയുടെ പട്ടികയിൽ അല്ലല്ലോ? അതൊന്നും വിധ്വന്മ്മാർ കാണാത്തതാണോ അതോ ???????--Francis joy (സംവാദം) 13:40, 13 ജൂൺ 2012 (UTC)
ശ്രദ്ധേയതയും അവലംബവും
[തിരുത്തുക]പ്രിയപ്പെട്ട ഫ്രാൻസിസ് ജോയ്,
വിക്കിപീഡിയയിൽ ആദ്യമായി ഒരു ലേഖനം എഴുതാൻ ശ്രമിച്ചതു് തിരസ്കരിക്കപ്പെടുന്നതിലുള്ള താങ്കളുടെ വിഷമം മനസ്സിലാക്കുന്നു. പക്ഷേ, മറ്റു പലപ്പോഴുമെന്നതുപോലെ, തക്കതായ ശ്രദ്ധേയതയില്ലാത്ത ഒരു ലേഖനം എന്ന അടിസ്ഥാനത്തിൽ ഇതും നിലനിർത്താനാവില്ല.
ഒരു ലേഖനത്തിനു് എങ്ങനെയാണു് "തക്കതായ" ശ്രദ്ധേയത ഉണ്ടെന്നു തീരുമാനിക്കുന്നതു്? ഇതു് ഏറെക്കുറെ ആപേക്ഷികമാണു്. സാധാരണ ഗതിയിൽ, കൂടെക്കൂടെ പത്രത്തിലോ ടീവിയിലോ മറ്റു പൊതുരംഗങ്ങളിലോ വാർത്താ/സംസാര വിഷയമാകുന്ന കാര്യങ്ങൾ ശ്രദ്ധേയമാണെന്നു പറയാം. ഒരു വിഷയം സാമാന്യമായി നമ്മെയൊക്കെ (ഉദാഹരണത്തിനു് മലയാളം അറിയുന്ന എല്ലാവരേയും അല്ലെങ്കിൽ എല്ലാ ഭാരതീയരേയും അല്ലെങ്കിൽ എല്ലാ മനുഷ്യരേയും) ബാധിക്കുന്നതാണെങ്കിലോ ആ വിഷയം അറിയുവാൻ താൽപ്പര്യമുള്ള ഒട്ടേറേപ്പേർ ഇന്നും ഭാവിയിലുമായി ഉണ്ടാവുമെങ്കിലോ അതിനെ ശ്രദ്ധേയമെന്നു വിളിക്കാം.
എന്നിട്ടും, വിക്കിപീഡിയയിൽ അത്തരം വിഷയങ്ങളിൽ പോലും പലപ്പോഴും ശ്രദ്ധേയത ഒരു സംവാദവിഷയമായി കടന്നുവരാറുണ്ടു്. ഉദാഹരണത്തിനു് ഒന്നോ രണ്ടോ ചിത്രങ്ങളിൽ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുള്ള ഒരു ചലച്ചിത്രനടനെക്കുറിച്ചുള്ള ലേഖനം വിക്കിപീഡിയയിൽ അംഗീകാരം നേടിക്കൊള്ളണമെന്നില്ല. ഒരാൾ ഏതെങ്കിലും സർക്കാർ / പ്രൈവറ്റ് സ്ഥാപനത്തിന്റെ മേധാവി (ഉദാ: ജില്ലാ ജഡ്ജി, എം.പി., കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവർ) ആയിരിക്കുന്നതുകൊണ്ടോ അതുപോലെ ചുരുങ്ങിയ പക്ഷം സംസ്ഥാനാടിസ്ഥാനത്തിലെങ്കിലും അതിപ്രാധാന്യമുള്ളതല്ലാത്ത ഒരു സ്ഥാനം വഹിക്കുന്നതുകൊണ്ടോ ആ ഒരൊറ്റ മാനദണ്ഡം വെച്ച് അദ്ദേഹത്തിനെക്കുറിച്ച് ഒരു ലേഖനം വിക്കിയിൽ സ്വീകാര്യമാവില്ല. അതേ സമയം വെറുമൊരു സാധാരണക്കാരൻ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ട് ദീർഘകാല വാർത്താപ്രാധാന്യം നേടിയാൽ അദ്ദേഹത്തെക്കുറിച്ച് ഒരു ലേഖനം സൃഷ്ടിക്കപ്പെട്ടു എന്നും അതു പരിപാലിച്ചുകൊണ്ടിരുന്നെന്നും വരാം. മറ്റുള്ള സ്ഥലങ്ങളിൽ നിന്നും സവിശേഷപ്രാധാന്യത്തോടെ വ്യത്യ്സ്തമായ ഒന്നും പറയാനില്ലെങ്കിൽ ഒരു ഗ്രാമത്തെക്കുറിച്ചോ സ്കൂളിനെക്കുറിച്ചോ ഉള്ള ലേഖനം വിക്കിപീഡിയയിൽ സാധാരണ പ്രോത്സാഹിക്കപ്പെടാറില്ല.
ഈ ലേഖനത്തിന്റെ ശീർഷകവിഷയമായ "കല്ലറയ്ക്കൽ" താങ്കളെ സംബന്ധിച്ചിടത്തോളം വളരെ ഗൃഹാതുരത്വവും വിജ്ഞാനപ്രാധാന്യമുള്ളതുമായേക്കാം. പക്ഷേ, വിക്കിപീഡീയ ഒരു എൻസൈക്ലോപീഡിയ എന്ന നിലയിൽ വായിക്കാനെത്തുന്ന ജനസാമാന്യത്തിനു് ഈ വിഷയം താൽപ്പര്യമോ ജിജ്ഞാസയോ ആവശ്യമോ തോന്നിച്ചെന്നിരിക്കില്ല. ഇതുപോലെ പരസ്പരം നേരിട്ടു ബന്ധമില്ലാതെത്തന്നെ ഒട്ടനവധി ആളുകൾ ഉപയോഗിച്ചുപോരുന്ന തറവാട്ടുപേരുകളും വീട്ടുപേരുകളും കേരളത്തിൽ തന്നെ പതിനായിരക്കണക്കിനുണ്ടു്. അറയ്ക്കൽ, അമ്പാട്ട്, ആലപ്പാട്ട്, കുളങ്ങരെ, ചെമ്മണ്ണൂർ, നാലാങ്കൽ, നാലപ്പാട്ട്, ചാക്കോള, എടക്കുന്നി, പൂമുള്ളി തുടങ്ങി എത്രയോ പേരുകൾ താങ്കൾ തന്നെ കേട്ടിരിക്കുമല്ലോ. ഒരു പക്ഷേ ഇവയ്ക്കെല്ലാം സ്വന്തം ചരിത്രമോ ഐതിഹ്യസമ്പന്നമായ പൂർവ്വകഥകളോ ഉണ്ടായിരിക്കാം. പക്ഷേ, സാമാന്യപൗരന്മാർക്കു് ഒന്നടങ്കം പ്രയോജനമുള്ള അറിവു് അവയിലൊന്നുമില്ലെങ്കിൽ, അവയുടെ പേരൊന്നും വിക്കിപീഡിയയിൽ വരാൻ പോകുന്നില്ല.
ഇനി, അവലംബത്തെക്കുറിച്ചുള്ള സംശയം:
വിക്കിപീഡിയയിൽ പല ലേഖനങ്ങൾക്കും വസ്തുതകൾക്കും നേരിട്ട് അതേ താളിൽ തന്നെ ഒരു അവലംബം കണ്ടില്ലെന്നു വരാം. പക്ഷേ, അതിന്റെ ഇംഗ്ലീഷ് പതിപ്പിലോ പെട്ടെന്നു പരിശോധിക്കുവാൻ ലഭ്യതയുള്ള മറ്റിടങ്ങളിലോ വേണ്ടത്ര ആധികാരികത കണ്ടെത്താൻ കഴിയുന്ന അവലംബങ്ങൾ വായനക്കാരനുതന്നെ സുഗമമായി കണ്ടെത്താൻ കഴിഞ്ഞെന്നുവരാം. ഇത്തരം ലേഖനങ്ങളിൽ തുടക്കത്തിൽ തന്നെ അവലംബം കാണിച്ചുതരണം എന്നാരും വാശി പിടിക്കാറില്ല. അതേ സമയം, പ്രത്യക്ഷത്തിൽ തന്നെ അതിശയോക്ക്തിയോ അസംഭാവ്യതയോ തോന്നുന്ന ഒരു താളിൽ / പ്രസ്താവനയിൽ "ഇതിനു് അവലംബം ആവശ്യമുണ്ടു്" എന്നൊരു സൂചകലിങ്കു കാണാം. അതുപോലെ, എവിടെനിന്നും അവലംബം കണ്ടെത്താൻ എളുപ്പമല്ലാത്ത, സ്വന്തം അന്വേഷണത്തിലൂടെ പലയിടത്തുനിന്നുമായി കണ്ടുപിടിച്ച (own or original research) കാര്യങ്ങളും വിക്കിപീഡിയയ്ക്കു് സമ്മതമല്ല.
വളരെ വർഷങ്ങളായി വിക്കിപീഡിയയിൽ പ്രസിദ്ധീകൃതമായി കാണുന്ന ലേഖനങ്ങളിൽപോലും ചിലപ്പോൾ മുകളിൽ പറഞ്ഞ തരം അതിശയോക്തിയും മറ്റും കണ്ടെന്നുവരാം. അഡ്മിനിനുകളോ ഉത്സാഹികളായ സാധാരണ വിക്കിപീഡിയന്മാരോ അറിയാഞ്ഞതുകൊണ്ടാവാം അവ അങ്ങനെ കിടക്കുന്നുണ്ടാവുക. ഇന്നല്ലെങ്കിൽ നാളെ, അതും ആരെങ്കിലും കാണാൻ ഇടവരും. അപ്പോൾ അവർ തന്നെ ഈ ലേഖനഭാഗം തിരുത്തുകയോ നിരാകരിക്കുകയോ ചെയ്തെന്നു വരാം.
കല്ലറയ്ക്കൽ എന്ന ലേഖനത്തെ സംബന്ധിച്ചിടത്തോളം അതിൽകാണുന്ന മിക്ക വിവരങ്ങളും താങ്കളുടെ സ്വഗവേഷണമാണു്. അങ്ങനെയല്ലെന്നുണ്ടെകിൽ അതിനുവേണ്ട അവലംബങ്ങളാണു് മുകളിൽ മറ്റൊരു ഉപഭോക്താവ് ആവശ്യപ്പെട്ടതു്.
അനേകം ആളുകൾ വായിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന/ ചെയ്യേണ്ട ഒരു ജ്ഞാനശേഖരണപ്രസ്ഥാനമാണു് വിക്കിപീഡിയ. കഴിയാവുന്നത്ര ശുദ്ധവും കൃത്യവുമായി അനന്തമായി വികസിക്കുക എന്നതാണു് വിക്കിപീഡിയയുടെ ഏറ്റവും വലിയ ലക്ഷ്യവും ഉത്തരവാദിത്തവും ആവശ്യവും. നാമൊക്കെ ഓരോ ലേഖനങ്ങളും എഴുതുമ്പോളും ഈ സത്യം ഓർത്തുകൊണ്ടുവേണം മുന്നേറുവാൻ. എങ്കിൽ മാത്രമേ വിക്കിപീഡിയയിൽ ജനങ്ങൾക്കുള്ള വിശ്വാസവും ആശ്രയത്വവും വർദ്ധിക്കയുള്ളൂ എന്നതു താങ്കളും സമ്മതിക്കുമല്ലോ.
ആത്മാർത്ഥമായും എഴുതിത്തുടങ്ങാൻ ആഗ്രഹിച്ചുകൊണ്ട് വിക്കിപീഡിയയിലേക്കു വന്ന ഒരു നവാഗതനാണു് താങ്കൾ എന്ന പരിഗണനയിലും, തുല്യയോഗ്യതകളുള്ള മറ്റൊരു സഹോദരൻ എന്ന നിലയിലും ആണു് ഇത്രയും വിശദമായി ഞാനിവിടെ ഇതൊക്കെ എഴുതിയതു് . മുകളിൽ പറഞ്ഞ നയങ്ങൾക്കനുസൃതമായി ഇനിയും വേണ്ടുവോളം വിലപ്പെട്ട ലേഖനങ്ങൾ എഴുതാൻ താങ്കൾക്കു് ആഗ്രഹവും ആവേശവും തുടർന്നും ഉണ്ടാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
സസ്നേഹം,
വിശ്വം ViswaPrabha (വിശ്വപ്രഭ) (സംവാദം) 23:37, 13 ജൂൺ 2012 (UTC)
ബഹുമാനപെട്ട വിശ്വം താങ്കളുടെ കത്ത് വായിച്ചു, വളരെ സന്തോഷം. എന്റ്റെ തെറ്റ് നേരത്തെ വിശ്വ പ്രഭ എന്ന വ്യക്തിയുടെ കത്തിൽ നിന്നും മനസ്സിലായി. അത് തിരുത്തി കൂടുതൽ ആതികാരികമായി എഴുതുന്ന തിരക്കിലാണ്. വളരെ തിടുക്കത്തിലുള്ള എന്റ്റെ ശ്രമത്തിൽ ശരിയായ രീതിയിൽ എഴുതാൻ കഴിയാതെ പോയി.
എനിക്ക് മനസ്സിലായിടത്തോളം കല്ലറയ്ക്കൽ എന്ന താളിനു ഇവടെ സ്ഥാനമില്ല എന്ന് ഞാൻ വിസ്വസ്സിക്കുന്നില്ല. നേരത്തെ പറഞ്ഞതുപോലെ "ശ്രദ്ധേയതയില്ല, മായ്ക്കു" എന്ന ചില വിദ്ധ്വാൻമാരുടെ മർക്കട മുഷ്ടിയെയാണ് ഞാൻ ചോദ്ദ്യം ചെയ്തത്, കാരണം കല്ലറയ്ക്കൽ എന്ന താൾ ഇതുവരെ നിര്മ്മിക്ക പെട്ടിട്ടില്ല എന്ന് മാത്രമല്ല "വിശ്വ വിക്ഞാന കോശം" എന്നാൽ എന്തെന്നു അവർക്ക് ഇതുവരെയും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. എന്തെല്ലാം കാര്യങ്ങൾ ഇനിയും വിക്കിയിൽ എഴുത പ്പെടാനുണ്ട്? പലപ്പോഴും എനിക്ക് മറ്റു സ്രോതസ്സുകളെ അഭയം തേടേണ്ടി വന്നിട്ടുണ്ട്. കാരണം "ശ്രദ്ധേയതയില്ല, മായ്ക്കു" എന്ന രണ്ടു വാക്കിലോതുങ്ങാതെ, ഇനിയും എഴുതപ്പെടാനുള്ള താളുകൾക്ക് അത് പ്രചോതനം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വ വിക്ഞാന കോശം = പൊതു വിക്ഞാനം [2] http://en.wikipedia.org/wiki/Wikipedia:About
കല്ലറയ്ക്കൽ കൃഷ്ണൻ, കല്ലറയ്ക്കൽ തോമസ്, കല്ലറയ്ക്കൽ മുഹമ്മത് എന്താ ഇങ്ങിനെ എന്ന് ഒരു കൊച്ചു കുട്ടി ചോതിച്ചാൽ ഈ ബുദ്ധി ജീവികളിൽ എത്ര പേർക്ക് മറുപടി പറയാനാകും? ഇത് ഐ എ എസ്സിന് ചോതിക്കുമെന്നു ഞാൻ കരുതുന്നില്ല എന്നിരുന്നാലും ഭാവിയിൽ എന്നെങ്കിലും ഇത്തരം ഒരു താൾ ഉപകാരപ്പെടുമെന്ന് ഞാൻ ദൃടമായി വിശ്വസിക്കുന്നു. ഒരിക്കൽ കൂടി നന്ദി ജോയ് --Francis joy (സംവാദം) 15:32, 17 ജൂൺ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു --Anoop | അനൂപ് (സംവാദം) 10:11, 4 ജൂലൈ 2012 (UTC) |
അച്ചായൻ
[തിരുത്തുക]- അച്ചായൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിജ്ഞാനകോശസ്വഭാവമില്ല--എഴുത്തുകാരി സംവാദം 18:08, 14 ജൂൺ 2012 (UTC)
- എതിർക്കുന്നു-- അച്ചായനു് ആ ഒരു (വിജ്ഞാനകോശ) സ്വഭാവമേ ഉള്ളൂ. ഉള്ളടക്കത്തിൽ മാറ്റങ്ങളും പുഷ്ടിയും വേണ്ടിവന്നേക്കാം. പക്ഷേ ലേഖനം നിലനിർത്തേണ്ടതു തന്നെ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:49, 14 ജൂൺ 2012 (UTC)
- വിജ്ഞാനകോശസ്വഭാവമുണ്ട്. പക്ഷെ നിലവിലുള്ള ലേഖനത്തിൽ നിരവധി മാറ്റങ്ങൾ ആവശ്യമുണ്ട്. ലേഖനം നിലനിർത്താമെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 11:35, 20 ജൂൺ 2012 (UTC)
തീരുമാനം: നിലനിർത്തുന്നു. -- എഴുത്തുകാരി സംവാദം 13:19, 6 ജൂലൈ 2012 (UTC) |
ആനാവൂർ നാഗപ്പൻ
[തിരുത്തുക]ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ട ലേഖനം --എഴുത്തുകാരി സംവാദം 18:15, 14 ജൂൺ 2012 (UTC)
- അനുകൂലിക്കുന്നു -- ശ്രദ്ധേയത കൈവരിക്കാൻ തക്ക വിഭിന്നവ്യക്തിത്വമോ വാർത്താപ്രാധാന്യമോ (ഇപ്പോൾ) ആയിട്ടില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:51, 14 ജൂൺ 2012 (UTC)
തീരുമാനം: ശ്രദ്ധേയത ഇല്ലാത്തതിനാൽ താൾ നീക്കം ചെയ്യുന്നു -- എഴുത്തുകാരി സംവാദം 13:20, 6 ജൂലൈ 2012 (UTC) |
ആന്റണി പെരുമ്പാവൂർ
[തിരുത്തുക]ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ട ലേഖനം, സംവാദം ശ്രദ്ധിക്കുക. --എഴുത്തുകാരി സംവാദം 18:19, 14 ജൂൺ 2012 (UTC)
- എതിർക്കുന്നു -- ലേഖനം നിലനിർത്തണം;മെച്ചപ്പെടുത്തണം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:42, 14 ജൂൺ 2012 (UTC)
തീരുമാനം: നിലനിർത്തുന്നു. -- എഴുത്തുകാരി സംവാദം 13:21, 6 ജൂലൈ 2012 (UTC) |
കളി 13
[തിരുത്തുക]- കളി 13 (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല എഴുത്തുകാരി സംവാദം 14:44, 17 ജൂൺ 2012 (UTC)
- ലേഖനം ഒഴിവാക്കുന്നതി നോട് എതിർപ്പില്ല (Feelgreen630 (സംവാദം) 14:05, 19 ജൂൺ 2012 (UTC))
തീരുമാനം: നീക്കം ചെയ്തു -- --Anoop | അനൂപ് (സംവാദം) 11:25, 20 ജൂൺ 2012 (UTC) |
വിക്രമോർവശീയം
[തിരുത്തുക]- വിക്രമോർവശീയം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
താൾ ശൂന്യം Raghith 06:16, 29 ജൂൺ 2012 (UTC)
തീരുമാനം: വിവരങ്ങളായതിനാൽ നിലനിർത്തി --Anoop | അനൂപ് (സംവാദം) 10:12, 4 ജൂലൈ 2012 (UTC) |
പട്ടയമില്ലാതെ പട്ടയങ്ങളുടെ തമ്പുരാൻ
[തിരുത്തുക]പട്ടയമില്ലാതെ_പട്ടയങ്ങളുടെ_തമ്പുരാൻ (സംവാദം from http://mangalam.com/index.php?page=detail&nid=586723&lang=malayalam
വ്യക്തമായ പകർപ്പവകാശ ലംഘനം ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:33, 1 ജൂലൈ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു --ജുനൈദ് | Junaid (സംവാദം) 17:12, 1 ജൂലൈ 2012 (UTC) |
കഴുതപ്പുലി
[തിരുത്തുക]- കഴുതപ്പുലി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിവരണമില്ല. Anoop | അനൂപ് (സംവാദം) 19:20, 3 ജൂലൈ 2012 (UTC)
- എതിർക്കുന്നു -- വീണ്ടും നാം അച്ചടിപ്പുസ്തകം സർവ്വവിജ്ഞാനകോശം ശൈലിയിലേക്കു നീങ്ങുകയാണോ? കഴുതപ്പുലി എന്നൊരു ജീവി ഈ ലോകത്തിലുണ്ടെങ്കിൽ അതിനെക്കുറിച്ചൊരു ലേഖനം മലയാളം വിക്കിപീഡിയയിലും എന്തായാലും വേണം. ജീവശാസ്ത്രപ്പുലികളെ കാത്തിരിക്കുന്നതുവരെ അതൊരു കുഞ്ഞിപ്പേജായെങ്കിലും നിലനിർത്തുന്നതിൽ യാതൊരു അനൗചിത്യവുമില്ല. ഇൻഫോ ബോക്സ് തന്നെ പ്രധാനപ്പെട്ട ഒരു വിവരമാണു്. ആവശ്യമുള്ള വിവരങ്ങൾ ചേർത്ത് ലേഖനം പ്രൗഢമാക്കുക എന്നതു് രണ്ടാമത്തെ സ്റ്റെപ് ആണു്. മാച്ചുകളയാൻ നിർദ്ദേശിക്കുന്നതും അതിനു മീതെ നടത്തുന്ന ഈ ചർച്ചകൾക്കും എടുക്കുന്ന സമയം മാത്രം മതി, വളരെ സാംഗത്യമുള്ള രണ്ടോ മൂന്നോ വരികളെങ്കിലും ലേഖനത്തിൽ എഴുതിച്ചേർക്കാൻ. താൾ നീക്കം ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 08:55, 4 ജൂലൈ 2012 (UTC)
തീരുമാനം: വിവരങ്ങളായതിനാൽ നിലനിർത്തി --Anoop | അനൂപ് (സംവാദം) 10:14, 4 ജൂലൈ 2012 (UTC) |
The history of ramanujan number
[തിരുത്തുക]ശ്രീനിവാസ രാമാനുജൻ എന്ന താളിൽ ചേർക്കാവുന്നത്. Raghith 06:49, 5 ജൂലൈ 2012 (UTC)
തീരുമാനം: 1729 (സംഖ്യ) പകർപ്പ് താൾ നീക്കം ചെയ്യുന്നു -- എഴുത്തുകാരി സംവാദം 13:40, 6 ജൂലൈ 2012 (UTC) |
Aerobics
[തിരുത്തുക]- Aerobics (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഉള്ളടക്കം തലക്കെട്ട് പ്രകാരം ഉള്ളതല്ല. Raghith 08:06, 6 ജൂലൈ 2012 (UTC)
- രക്ഷിക്കപ്പെടാൻ സാധ്യതയുള്ള ലേഖനങ്ങളിൽ {{രക്ഷിക്കുക}} ഫലകം ചേർക്കാവുന്നതാണ്. ഇതുപോലെയുള്ള ലേഖനങ്ങൾ നിലനിർത്തുവാൻ പരമാവധി നോക്കുക. --എഴുത്തുകാരി സംവാദം 12:51, 6 ജൂലൈ 2012 (UTC)
വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ ഒഴിവാക്കലിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. ....Irvin Calicut.......ഇർവിനോട് പറയു... 13:33, 16 ജൂലൈ 2012 (UTC)
തീരുമാനം: നിലനിർത്തുന്നു --Anoop | അനൂപ് (സംവാദം) 11:05, 20 ജൂലൈ 2012 (UTC) |
പാഥേയം
[തിരുത്തുക]- പാഥേയം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിക്ഷ്ണറിയിലേക്ക് മാറ്റാവുന്നത് Raghith 05:56, 29 ജൂൺ 2012 (UTC)
തീരുമാനം: ഉ:Jairodz നീക്കം ചെയ്തു --Anoop | അനൂപ് (സംവാദം) 11:09, 20 ജൂലൈ 2012 (UTC) |
ലത
[തിരുത്തുക]- ലത (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അർഥമില്ലാത്തത് എഴുത്തുകാരി സംവാദം 03:18, 5 ജൂലൈ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു --Anoop | അനൂപ് (സംവാദം) 11:09, 20 ജൂലൈ 2012 (UTC) |
ശ്രീ കുമാർ
[തിരുത്തുക]- ശ്രീ കുമാർ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Anoop | അനൂപ് (സംവാദം) 07:36, 8 ജൂലൈ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സംവാദം) 09:07, 26 ജൂലൈ 2012 (UTC) |
മൊട്ടത്തല
[തിരുത്തുക]- മൊട്ടത്തല (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിജ്ഞാനകോശസ്വഭാവമില്ല. നിഘണ്ടുവിലേക്ക് നീക്കാം. Anoop | അനൂപ് (സംവാദം) 16:37, 8 ജൂലൈ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സംവാദം) 09:16, 26 ജൂലൈ 2012 (UTC) |
ഇന്ത്യാ നെക്സ്റ്റ്
[തിരുത്തുക]ശ്രദ്ധേയതയില്ല. Anoop | അനൂപ് (സംവാദം) 07:53, 16 ജൂലൈ 2012 (UTC)
എന്തുകൊണ്ടെന്ന് വ്യക്തമാക്കുകസിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 11:51, 16 ജൂലൈ 2012 (UTC)
- ഈ ദ്വൈവാരികയെക്കുറിച്ച് മൂന്നാം കക്ഷി അവലംബങ്ങൾ ഒന്നും ലേഖനത്തിലില്ല. അവ തിരഞ്ഞിട്ട് കിട്ടുന്നുമില്ല. http://indianextmagazine.in/ എന്ന വെബ്സൈറ്റാകട്ടെ പണിപ്പുരയിലാണെന്നാണു കാണുന്നത്. --Anoop | അനൂപ് (സംവാദം) 11:13, 20 ജൂലൈ 2012 (UTC)
സ്വതന്ത്ര അവലംബങ്ങൾ ചേർത്താലേ വിക്കിയിൽ ചേക്കേറാൻ യോഗ്യതനേടൂ
ബിനു (സംവാദം) 12:00, 25 ജൂലൈ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സംവാദം) 09:17, 26 ജൂലൈ 2012 (UTC) |
എസ്.കെ.എസ്.ബി.വി.
[തിരുത്തുക]ശ്രദ്ധേയതയില്ല Anoop | അനൂപ് (സംവാദം) 07:54, 16 ജൂലൈ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 14:43, 26 ജൂലൈ 2012 (UTC) |
കഥയല്ലിത് ജീവിതം
[തിരുത്തുക]ശ്രദ്ധേയതയില്ല Anoop | അനൂപ് (സംവാദം) 07:55, 16 ജൂലൈ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 14:47, 26 ജൂലൈ 2012 (UTC) |
കാണി
[തിരുത്തുക]- കാണി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Anoop | അനൂപ് (സംവാദം) 07:55, 16 ജൂലൈ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 14:42, 26 ജൂലൈ 2012 (UTC) |
കടത്തനാട്ട് നാരായണൻ
[തിരുത്തുക]ശ്രദ്ധേയതയില്ല Anoop | അനൂപ് (സംവാദം) 07:56, 16 ജൂലൈ 2012 (UTC)
നാരായണൻ സാറിന് ശ്രദ്ധേയതയില്ലെന്നോ? പ്രമുഖ ആനുകാലികങ്ങളിൽ ഇടയ്ക്കിടയ്ക്ക് എഴുതുന്ന കലാലയ അദ്ധ്യാപകനെ ശ്രദ്ധേയനല്ലാതാക്കുന്നത് നമ്മുടെ നോട്ടക്കുറവല്ലേ? ബിനു (സംവാദം) 08:18, 16 ജൂലൈ 2012 (UTC)
- മലയാളം വിക്കിപീഡിയയിലെ എഴുത്തുകാരുടെ ശ്രദ്ധേയതാനയപ്രകാരം ശ്രദ്ധേയമല്ലെന്ന് കണ്ടതു കൊണ്ടാണു മായ്ക്കുവാൻ നിർദ്ദേശിച്ചത്. ഈ ലേഖനത്തിൽ ആവശ്യമായ വിവരങ്ങൾ വ്യക്തമായ മൂന്നാം കക്ഷി അവലംബത്തോടെ ചേർത്താൽ ലേഖനം നിലനിർത്താവുന്നതാണു്. --Anoop | അനൂപ് (സംവാദം) 09:09, 16 ജൂലൈ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 14:44, 26 ജൂലൈ 2012 (UTC) |
- കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിച്ച ഒരു വ്യക്തി ശ്രദ്ധേയനാണെന്ന് കരുതുന്നു. ലേഖനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെടുന്നു. --Anoop | അനൂപ് (സംവാദം) 08:51, 30 ജൂലൈ 2012 (UTC)
- ശ്രദ്ധേയതയില്ലെന്ന കാരണത്താൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെടുന്ന ലേഖനങ്ങളോടു് പരമാവധി അനുഭാവവും സഹിഷ്ണുതയും പുലർത്തണമെന്നു് എന്നത്തേയും പോലെത്തന്നെ ശക്തമായി അഭ്യർത്ഥിച്ചുകൊള്ളുന്നു. മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം സർവ്വറുകൾക്കു് താങ്ങാനാവാത്ത വിധം മൂന്നോ നാലോ കോടിയാകുമ്പോൾ നമുക്കു നമ്മുടെ ശ്രദ്ധേയതാ നയങ്ങൾ കൂടുതൽ കർശനമാക്കാം. വിശ്വപ്രഭ ViswaPrabha Talk 09:20, 30 ജൂലൈ 2012 (UTC)
- വിശ്വപ്രഭയോട് വിയോജിക്കുന്നു. ശ്രദ്ധേയതാ നയങ്ങൾ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ കർക്കശമാക്കണമെന്നാണു് എന്റെ അഭിപ്രായം. ലേഖനങ്ങളുടെ എണ്ണത്തിലല്ല കാര്യം, അവയുടെ ഗുണമേന്മയിലാണു് എന്നുറച്ചു വിശ്വസിക്കുന്ന ഒരു വിക്കിസമൂഹത്തിൽ ഗുണമേന്മ നിലനിർത്തുന്നതിനു ഇത്തരം ശ്രദ്ധേയതാനയങ്ങൾ അത്യന്താപേക്ഷിതമാണ്. അല്ലാത്ത പക്ഷം ചില തല്പര കക്ഷികളുടെ കയ്യിലെ കളിയുപകരണമായി മാത്രം മലയാളം വിക്കിപീഡിയ മാറും. --Anoop | അനൂപ് (സംവാദം) 09:31, 30 ജൂലൈ 2012 (UTC)
- എന്നോടു വിയോജിക്കുന്നതിനോടു സൗമ്യപൂർവ്വം യോജിക്കുന്നു. പക്ഷേ, എന്റെ അഭിപ്രായം മാറ്റമില്ലാതെ തുടരുന്നു. തൽപ്പരകക്ഷികളുടെ കളിയുപകരണമാവാതിരിക്കാൻ അത്തരം നിർദ്ദിഷ്ടതാൽപ്പര്യങ്ങൾ കണ്ടറിഞ്ഞ് അവയോടു നേരിട്ടും നിഷ്ഠുരമായും നടപ്പിലാക്കേണ്ട മറ്റു തരം നിരപേക്ഷനിഷ്പക്ഷ വെട്ടിനിരത്തലുകളാണെന്നും വിശ്വസിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 09:49, 30 ജൂലൈ 2012 (UTC)
- നിലവിലെ നയം അനുസരിച്ച് ശ്രദ്ധേയത പാലിക്കാത്തതിനാൽ പുനഃസ്ഥാപിക്കുന്നതിനോട് വിയോജിക്കുന്നു. എഴുത്തുകാരുടെ ശ്രദ്ധേയത മാത്രമല്ല, പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകളും പാലിക്കപെടുന്നില്ല.ഇവിടെ മാത്രം ഒരു exception കൊടുക്കുന്നതിനോട് വിയോജിക്കുന്നു.--KG (കിരൺ) 11:35, 30 ജൂലൈ 2012 (UTC)
നമ്മുടെ മാനദണ്ഡങ്ങളുടെ പരിമിതി കൊണ്ട് പറ്റിയ ഈ മായ്ക്കൽ തിരുത്തി താൾ പുനസ്ഥാപിക്കണം. അറിവിനോടും അക്ഷരത്തോടുമുള്ള ആദരം മുൻ നിർത്തി അതു ചെയ്തെങ്കിൽ നന്നായിരുന്നു. ഇദം ന മമ. ബിനു (സംവാദം) 11:41, 30 ജൂലൈ 2012 (UTC)
- കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം എന്നത് ശ്രദ്ധേയമായ ഒരു സ്ഥാനമല്ലേ? --Anoop | അനൂപ് (സംവാദം) 11:44, 30 ജൂലൈ 2012 (UTC)
- ജനറൽ കൗൺസിലിൽ അംഗമാകുന്നത് വിക്കിയിലെ നയങ്ങൾ വച്ച് ശ്രദ്ധേയത കൈവരിക്കുന്നില്ല, ദയവു ചെയ്ത് പഞ്ചായത്തിൽ ചർച്ചചെയ്ത് നയം മറ്റി ചേർക്കുക. അങ്ങനെയാകുമ്പോൾ എല്ലാ സംഘടനയിലേയും ജനറൽ കൗൺസിൽ അംഗങ്ങളേയും, സംസ്ഥാന സമിതി അംഗങ്ങളുടെയും, കൂടാതെ സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് എന്നിവയിലെ ഏതെങ്കിലും കമ്മിറ്റികളിൽ ഒന്നിൽ ഉൾപ്പെട്ടാൽ ശ്രദ്ധേയനാകും എന്നും മാറ്റാം അപ്പോൾ കൂടുതൽ ലേഖനങ്ങൾ നിലനിർത്താം.--KG (കിരൺ) 13:19, 30 ജൂലൈ 2012 (UTC)
- കേരള സാഹിത്യ അക്കാദമി, കേരള ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാനപ്പെട്ട ഒരു അക്കാദമിയാണ്. മറ്റു രാഷ്ട്രീയ പാർട്ടികളുടെയോ സംഘടനകളുടെയോ സംസ്ഥാന സമിതി അംഗത്തെപ്പോലെ ഈ സ്ഥാനത്തെ കാണരുത്. അതിന്റെ ജനറൽ കൗൺസിൽ അംഗമാകുന്നത് ശ്രദ്ധേയമാണെന്ന് തന്നെ കരുതുന്നു. കൂടാതെ കേരളത്തിലെ പ്രധാനപ്പെട്ട ഒരു കലാ സാഹിത്യ പ്രസ്ഥാനമായ പുകസായുടെ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. വിക്കിപീഡീയയിലെ ഏതു ശ്രദ്ധേയതാനയമാണു് ഇതനുസരിച്ച് മാറ്റേണ്ടത്? --Anoop | അനൂപ് (സംവാദം) 13:38, 30 ജൂലൈ 2012 (UTC)
- ഒരു സംഘടനയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനം എന്നത് ശ്രദ്ധേയമായി കരുതാനാവില്ല, സാഹിത്യ ആക്കാദമി മാത്രമല്ല സർക്കാരിന്റെ കീഴിലുള്ള സംഘടനകൾ പി.എസ്.സി., ദേവസ്വംബോർഡ്, ഫിലിംസൊസൈറ്റി,നാടക അക്കാദമി, സർവകലാശാലകളിലെ സെനറ്റ്/സിൻഡിക്കേറ്റ് ഇവിടെയെല്ലാം സർക്കാർ നോമിനികാളാണ് അവയിലൊന്നുമാത്രമാണ് സാഹിത്യ അക്കാദമിയിലെ ഈ അംഗതവും. ഇതിൽ മാത്രം വേർതിരിവിന്റെ ആവശ്യമില്ല.--KG (കിരൺ) 15:06, 30 ജൂലൈ 2012 (UTC)
- കടത്തനാട്ട് നാരായണൻ വെറുമൊരു സർക്കാർ നോമിനി മാത്രമല്ല, മലയാള സാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണു്. ഈ രണ്ടു കാരണങ്ങളാലുമാണു ഈ വ്യക്തി ശ്രദ്ധേയനാകുന്നത്. കേരള സാഹിത്യ അക്കാദമിയിലെ ജനറൽ കൗൺസിൽ അംഗം, പുകസ ജില്ലാ പ്രസിഡണ്ട്, ഗ്രന്ഥകർത്താവ്, സാഹിത്യകാരൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഈ വ്യക്തിയുടെ ലേഖനം പുനഃസ്ഥാപിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു. ഈ വിഷയത്തിന്മേലുള്ള ചർച്ച ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു. --Anoop | അനൂപ് (സംവാദം) 16:12, 30 ജൂലൈ 2012 (UTC)
- ക്ഷമിക്കുക, നിലവിലെ നയം അനുസരിച്ച് വ്യക്തി ശ്രദ്ധേയനല്ലാത്തതിനാൽ പുനഃസ്ഥാപിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഇതെന്റെ മാത്രമഭിപ്രായമാണ്.--KG (കിരൺ) 16:44, 30 ജൂലൈ 2012 (UTC)
മുൻ ജില്ലാപ്രസിഡണ്ടിനെയല്ല സാഹിത്യകാരനെന്നബിലയിൽ അംഗീകരിക്കപ്പെട്ടതിന് നിദർശനമായ അക്കാദമി അംഗത്വം മുൻ നിർത്തിയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയതയേപ്പറ്റിയുള്ള മറുവാദങ്ങൾ ഉന്നയിക്കുന്നത്. ശ്രദ്ധേയത നയം ഒരു GUIDING Principle ആയി മാത്രം കരുതിയാൽ പോരേ. വെരുതേ വാശിപിടിക്കുന്നത് എന്തിനാ കിരണേ ബിനു (സംവാദം) 05:38, 31 ജൂലൈ 2012 (UTC)
- ഇതിൽ വാശിയുടെ കാര്യമൊന്നുമില്ല ബിനു, നിലവിലെ നയം അനുസരിച്ച് താൾ നിലനിർത്താനാവില്ലന്നെ പറഞ്ഞുള്ളു. ശ്രദ്ധേയതയ്ക്ക് പ്രശ്നം തോന്നുന്നില്ല എങ്കിൽ മറ്റ് കാര്യനിർവാഹകർക്ക് പുനഃസ്ഥാപിക്കവുന്നതേയുള്ളു. എങ്കിൽക്കൂടിയും ശ്രദ്ധേയതയില്ലാത്ത ലേഖനം പുനഃസ്ഥാപിക്കുന്നത് എന്തിന്റെ പേരിലായാലും ഒരു നല്ല കീഴ്വഴക്കമാകില്ല.--KG (കിരൺ) 08:09, 31 ജൂലൈ 2012 (UTC)
- ശ്രദ്ധേയത എന്നാൽ നയങ്ങൾക്ക് ഇണങ്ങിനിൽക്കുകയെന്നു മാത്രമാണോ അർത്ഥം
- സാഹിത്യ അക്കാദമി മെംബർ- P S C. മെംബർ പോലെയാണോ. കേവലം രാഷ്ട്രീയക്കാരനെ കുത്തിതിരുകാൻ ഇതുവരെയും ആരും ശ്രമിച്ചിട്ടില്ല എന്നതും യാതാർത്ഥ്യം,
- പു.ക.സയുടെ ജില്ലപ്രസിദ്ണ്ട് സ്ഥാനം നേടിക്കൊടുത്തതല്ല അദ്ദേഹത്തിന്റെ ശ്രദ്ധേയത.
- അക്ഷരോപാസന കർമമേഖലയായിതിരഞ്ഞെടുത്ത ഒരാളെ ഇങ്ങനെ ഒഴിവാക്കുന്നതിൽ അമർഷം പ്രകടിപ്പിക്കുന്നത് അദ്ദേഹം എനിക്ക് ആരെങ്കിലും ആയിട്ടല്ല എന്നെങ്കിലും മനസ്സിലാക്കുക.
- ദയവായി നയം നയം എന്ന് ആവർത്തിക്കാതിരിക്കുക. പ്രത്യേകിച്ചും നയങ്ങൾ ശരിയായ വഴിയിലായിരിക്കില്ല നമ്മേ നയിക്കുന്നത് എന്നു സംശയമുദിക്കുമ്പോൾ.
ബിനു (സംവാദം) 07:48, 1 ഓഗസ്റ്റ് 2012 (UTC)
- നിഷ്പക്ഷതയോടെ കാര്യനിർവാഹകപ്പണി ചെയ്യാനുള്ള സഹായികളാണ് നയങ്ങൾ. ഇദ്ദേഹവും ഇദ്ദേഹത്തെപ്പോലുള്ളവരും വിക്കിപീഡിയയിൽ ഉൾക്കൊള്ളിക്കപ്പെടാനുള്ള പ്രത്യേകത/യോഗ്യത എന്തെന്ന് ദയവായി ഒറ്റവാചകത്തിൽ പറയാമോ? "സർക്കാർ നിയന്ത്രിത അക്കാദമികളിലെ അംഗത്വം" എന്നതാണോ? ആണെങ്കിൽ അത് നയത്തിൽ ചേർക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കാം. --Vssun (സംവാദം) 08:40, 1 ഓഗസ്റ്റ് 2012 (UTC)
അതേ "സർക്കാർ നിയന്ത്രിത അക്കാദമികളിലെ അംഗത്വം"- നിയമനം വിവാദമാകാത്ത പശ്ചാലത്തിൽ സാഹിത്യരംഗത്ത്(അതത് രംഗത്തെ) ശ്രദ്ധേയതയ്ക്കുള്ള നിദർശനമായി അതിനെ കണക്കാക്കിക്കൂടേ? ബിനു (സംവാദം) 06:51, 3 ഓഗസ്റ്റ് 2012 (UTC)
- ഇവിടെ അഭിപ്രായം ചേർക്കുക. സമവായമാകുകയാണെങ്കിൽ ഈ ഭേദഗതി നയത്തിൽച്ചേർത്ത് ഈ താൾ പുനഃസ്ഥാപിക്കാവുന്നതാണ്. --Vssun (സംവാദം) 11:24, 3 ഓഗസ്റ്റ് 2012 (UTC)
ബി.ടി.എം.എച്ച്.എസ്.എസ്. തുറയൂർ
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 05:33, 18 ജൂലൈ 2012 (UTC)
- ഒരു വിദ്യാലയമല്ലേ, ആരും ശ്രദ്ധിക്കാനില്ലെന്നു വരുമോ?---ബിനു (സംവാദം) 10:18, 20 ജൂലൈ 2012 (UTC)
- നയം കാണുക--റോജി പാലാ (സംവാദം) 10:27, 20 ജൂലൈ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 14:45, 26 ജൂലൈ 2012 (UTC) |
ഉൽപ്പം
[തിരുത്തുക]- ഉൽപ്പം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിജ്ഞാനകോശസ്വഭാവമില്ല. വിക്കിനിഘണ്ടുവിൽ ചേർക്കാം --Anoop | അനൂപ് (സംവാദം) 06:22, 5 ജൂലൈ 2012 (UTC)
വിജ്ഞാനകോശ സ്വഭാവത്തിലാക്കിയിട്ടുണ്ട്...സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 14:04, 6 ജൂലൈ 2012 (UTC)
വിക്കിനിഘണ്ടുവിൽ പാർപ്പിക്കാൻ അർഹത നേടിയിട്ടുണ്ട് ബിനു (സംവാദം) 11:58, 25 ജൂലൈ 2012 (UTC)
തീരുമാനം: നീക്കംചെയ്തു -- Vssun (സംവാദം) 09:29, 6 ഓഗസ്റ്റ് 2012 (UTC) |
ശോഭാ ജോൺ
[തിരുത്തുക]- ശോഭാ ജോൺ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല WP:1E Anoopan (സംവാദം) 17:11, 16 മാർച്ച് 2012 (UTC)
- ഈ ഒരു കാര്യത്തിൽ മാത്രം ഉണ്ടായിരുന്ന ശ്രദ്ധേയത അത്ര ചെറുതെന്നു തോന്നുന്നുണ്ടോ--Roshan (സംവാദം) 10:57, 19 മാർച്ച് 2012 (UTC)
- ഒരു സംഭവത്തിൽ മാത്രമല്ലല്ലോ അറിയപ്പെടുന്നത്? :WP:1E-ൽ ഉൾപ്പെടുത്തി ശ്രദ്ധേയത നിശ്ചയിക്കണോ?--KG (കിരൺ) 11:46, 29 മാർച്ച് 2012 (UTC)
- ഈ ഒരു കാര്യത്തിൽ മാത്രം ഉണ്ടായിരുന്ന ശ്രദ്ധേയത അത്ര ചെറുതെന്നു തോന്നുന്നുണ്ടോ--Roshan (സംവാദം) 10:57, 19 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു നീക്കം ചെയ്യാം --എഴുത്തുകാരി സംവാദം 13:16, 6 ജൂലൈ 2012 (UTC)
ഒന്നിലധികം സംഭവങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് ലേഖനത്തിലുണ്ടല്ലോ. --Vssun (സംവാദം) 09:01, 26 ജൂലൈ 2012 (UTC)
തീരുമാനം: ഒന്നിലധികം സംഭവങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ലേഖനം നിലനിർത്തുന്നു. -- എഴുത്തുകാരി സംവാദം 02:15, 9 ഓഗസ്റ്റ് 2012 (UTC) |
ഉണ്ണി ശിവപാൽ
[തിരുത്തുക]- ഉണ്ണി ശിവപാൽ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Anoop | അനൂപ് (സംവാദം) 07:54, 16 ജൂലൈ 2012 (UTC)
- എതിർക്കുന്നു - ശ്രദ്ധേയനാണെന്ന് കരുതുന്നു. നിലനിർത്തുക. --Vssun (സംവാദം) 09:22, 20 ജൂലൈ 2012 (UTC)
- എതിർക്കുന്നു വ്യക്തി ശ്രദ്ധേയനാണ്. നീക്കം ചെയ്യരുത്--റോജി പാലാ (സംവാദം) 10:17, 20 ജൂലൈ 2012 (UTC)
- ഈ വ്യക്തിയുടെ ഒരു ശ്രദ്ധേയ കഥാപാത്രം ഫോർ ദ പീപ്പിളിലേത് മാത്രമാണു്. ശ്രദ്ധേയതയില്ലെന്നു തന്നെ കരുതുന്നു. --Anoop | അനൂപ് (സംവാദം)
- അതിനു പുറമേ ടെലിവിഷൻ രംഗത്തെ പ്രശസ്തി കൂടി കണക്കിലെടുത്ത് നിലനിർത്തണമെന്ന് അഭിപ്രായപ്പെടുന്നു. --Vssun (സംവാദം) 10:57, 20 ജൂലൈ 2012 (UTC)
- ടെലിവിഷൻ രംഗത്തെ പ്രശസ്തിക്ക് അവലംബം ആവശ്യമാണു് സുനിൽ. --Anoop | അനൂപ് (സംവാദം) 11:00, 20 ജൂലൈ
2012 (UTC)
- അനുകൂലിക്കുന്നു നീക്കം ചെയ്യുക.. താളിൽ പറഞ്ഞിരിക്കുന്ന എല്ലാകാര്യങ്ങളും ശ്രദ്ധേയത ഇല്ലാത്തതാണ്...--സുഗീഷ് (സംവാദം) 15:10, 5 ഓഗസ്റ്റ് 2012 (UTC)
തീരുമാനം: കുറേ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചു എന്ന് ലേഖനത്തിലുണ്ടല്ലോ, ഒരുചിത്രം നിർമ്മിക്കുകയും ചെയ്യുന്നു. നിലനിർത്തുന്നു -- എഴുത്തുകാരി സംവാദം 02:32, 9 ഓഗസ്റ്റ് 2012 (UTC) |
ഇസ്ലാം ഓൺലൈവ്
[തിരുത്തുക]- ഇസ്ലാം ഓൺലൈവ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല. Vssun (സംവാദം) 09:28, 20 ജൂലൈ 2012 (UTC)
- ശ്രദ്ധേയതയില്ല,നീക്കം ചെയ്യുന്നതാവും ഉത്തമം
ബിനു (സംവാദം) 09:39, 20 ജൂലൈ 2012 (UTC)
- മലയാളത്തിലെ ഒരു ന്യൂസ്‌പോർട്ടലിനെ കുറിച്ചുള്ള ലേഖനം എന്ന നിലയിൽ ഇതിന് പ്രസക്തിയില്ലേ? പ്രത്യേകിച്ചും മറ്റേതെങ്കിലും പത്രത്തിന്റെയോ പ്രസിദ്ധീകരണത്തിന്റെയോ സൈറ്റായി നിലനിൽക്കാതെ സ്വതന്ത്രമായുള്ള സൈറ്റെന്ന നിലക്ക് ഈ ലേഖനത്തിന് ശ്രദ്ധേയതക്കുറവുണ്ടോ. ഇറങ്ങുന്ന സിനിമക്കെല്ലാം സിനിമയായി എന്ന ഒരൊറ്റ മാനദണ്ഡത്തിൽ വിക്കിയിൽ താൾ ഉണ്ടല്ലോ. ആനുകാലികം പോലെ തന്നെ പ്രിന്റ് എഡിഷനില്ലാതെ പുറത്തിറങ്ങുന്ന സമാന്തര മാധ്യമങ്ങളെയും പരിഗണിക്കേണ്ടതല്ലേ. ശ്രദ്ധേയതാ മാനദണ്ഡത്തിൽ പറഞ്ഞതു പോലെയുള്ള പ്രാധാന്യം ഇതിൽ ചേർത്തിരിക്കെ വേഗം ഡിലീറ്റ് ചെയ്യാവുന്നതെങ്ങിനെ?--സുഹൈറലി 11:19, 20 ജൂലൈ 2012 (UTC)
സൈറ്റിന്റെ പ്രാഥമികവിവരങ്ങളല്ലാതെ ഒരു സ്വതന്ത്ര ഉറവിടത്തിൽ നിന്നുള്ള പരാമർശങ്ങളൊന്നും ലേഖനത്തിലില്ല. സിനിമകൾ ഇറങ്ങുന്നതിനു മുൻപേ തന്നെ വിവിധ മാദ്ധ്യമങ്ങളിൽ ചർച്ചചെയ്യപ്പെട്ട് ശ്രദ്ധേയമാകുന്നുണ്ട്. --Vssun (സംവാദം) 06:33, 21 ജൂലൈ 2012 (UTC)
- ടു സർക്കിൾസ് പോലെയുള്ള ദേശീയ പോർട്ടലുകളിൽ നിന്ന് ലിങ്ക് ചേർത്തിട്ടുണ്ട്--സുഹൈറലി 08:55, 26 ജൂലൈ 2012 (UTC)
ഇത് സൈറ്റ് പുറത്തിറക്കുന്നതിന്റെ അനൗൺസ്മെന്റ് മാത്രമല്ലേ. സൈറ്റിന്റെ പ്രചാരത്തെക്കുറിച്ചല്ലല്ലോ. --Vssun (സംവാദം) 08:59, 26 ജൂലൈ 2012 (UTC)
- [http://twocircles.net/2012jun30/islamic_news_website_malyalam_launched.html ഇത് സ്വതന്ത്രാവലംബമായി കരുതാനാകുമോ?
ബിനു (സംവാദം) 10:13, 26 ജൂലൈ 2012 (UTC)
ഒരു സ്വതന്ത്ര ഇസ്ലാമിക് ന്യൂസ് പോർട്ടൽ എന്നത് ശ്രദ്ധേയതക്ക് കാരണമല്ലേ? മാത്രമല്ല ആവശ്യത്തിന് വിവരങ്ങളുള്ള ലേഖനവുമാണല്ലോ? നിരവധി പോർട്ടലുകളെ കുറിച്ചും വെബ് സൈറ്റുകളെ കുറിച്ചും മലയാളം, ഇംഗ്ലീഷ് വിക്കിപീഡിയയകളിൽ ലേഖനങ്ങളുണ്ടല്ലോ? --അൽഫാസ് എസ് ടി➚സംവാദം 09:23, 29 ജൂലൈ 2012 (UTC)
- വിക്കിപീഡിയ:ശ്രദ്ധേയത-വെബ് ഉള്ളടക്കം ഇവിടെയുള്ള മാനദണ്ഡമനുസരിച്ച് നിലനിർത്താൻ യോഗ്യമല്ലെന്നുതന്നെ കരുതുന്നു. ശ്രദ്ദേയമല്ലാത്ത മറ്റു ലേഖനങ്ങൾ ചൂണ്ടിക്കാണിക്കുകയും ഒഴിവാക്കേണ്ടതാണെങ്കിൽ മായ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്യുക. --Vssun (സംവാദം) 15:48, 29 ജൂലൈ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സംവാദം) 09:02, 9 ഓഗസ്റ്റ് 2012 (UTC) |
ശ്രീകൃഷ്ണചരിതം മണിപ്രവാളം
[തിരുത്തുക]ആവശ്യത്തിന് വിവരങ്ങളില്ല. Raghith 08:17, 3 ഓഗസ്റ്റ് 2012 (UTC)
തീരുമാനം: ഉള്ളടക്കം മലയാളമല്ലാത്തതിനാൽ നീക്കം ചെയ്യുന്നു -- എഴുത്തുകാരി സംവാദം 02:37, 9 ഓഗസ്റ്റ് 2012 (UTC) |
പഞ്ചതന്ത്രം കിളിപ്പാട്ട്
[തിരുത്തുക]ആവശ്യത്തിന് വിവരങ്ങളില്ല. Raghith 08:18, 3 ഓഗസ്റ്റ് 2012 (UTC)
തീരുമാനം: ഉള്ളടക്കം മലയാളമല്ലാത്തതിനാൽ നീക്കം ചെയ്യുന്നു -- എഴുത്തുകാരി സംവാദം 02:37, 9 ഓഗസ്റ്റ് 2012 (UTC) |
നിയമപരമായ ബലാത്സംഗം
[തിരുത്തുക]എന്താണെന്ന് വ്യക്തമല്ല. സംവാദം താൾ കൂടി കാണുക --Anoop | അനൂപ് (സംവാദം) 06:21, 5 ജൂലൈ 2012 (UTC)
- തലക്കെട്ട് മാറ്റി. വാക്യങ്ങൾ മാറ്റിയെഴുതി. ഇപ്പോൾ വ്യക്തത കൈവന്നോ എന്നു പരിശോധിക്കുക. --Vssun (സംവാദം) 02:47, 8 ഓഗസ്റ്റ് 2012 (UTC)
- നിയമപരമായ ബലാത്സംഗം എന്ന ഈ തിരിച്ചുവിടൽ അനുയോജ്യമാണോ?--റോജി പാലാ (സംവാദം) 04:40, 8 ഓഗസ്റ്റ് 2012 (UTC)
നിയമപരം- എന്നതിന് നിയമമനുവദിക്കുന്നത് എന്ന് മലയാളി അർത്ഥമെടുത്താലോ- നിയമദൃഷ്ടി തന്നെ നല്ലത്-തിരിച്ചുവിടൽ ആവശ്യമില്ല(എന്റെ അഭിപ്രായമാണേ) ബിനു (സംവാദം) 04:45, 8 ഓഗസ്റ്റ് 2012 (UTC)
- ആ അർത്ഥം തോന്നിയതുകൊണ്ടാണ് തലക്കെട്ട് മാറ്റിയത്. ഇവിടെനിന്നുള്ള കണ്ണി പൊട്ടണ്ട എന്നു വിചാരിച്ചായിരുന്നു റീഡയറക്റ്റ് അപ്പോൾ ഒഴിവാക്കാതിരുന്നത്. നിലനിർത്താൻ യോഗ്യത വന്നാൽ റീഡയറക്റ്റ് ഒഴിവാക്കാവുന്നതാണ്. --Vssun (സംവാദം) 07:35, 8 ഓഗസ്റ്റ് 2012 (UTC)
- ബലാത്സംഗം എന്ന താളിൽ വിവരങ്ങൾ ചേർത്ത് അവിടേക്ക് തിരിച്ചുവിടൽ മതിയാവും എന്ന് കരുതുന്നു. ലേഖനം വിപുലപ്പെടുത്തുന്നമുറയ്ക്ക് താളിലേക്ക് വിവരങ്ങൾ പകർത്താം. --വൈശാഖ് കല്ലൂർ (സംവാദം) 14:12, 8 ഓഗസ്റ്റ് 2012 (UTC)
- ഉപശീർഷകമുണ്ടങ്കിൽ തിരിച്ചുവിടുന്നതിനോട് യോജിക്കുന്നു.--KG (കിരൺ) 15:32, 8 ഓഗസ്റ്റ് 2012 (UTC)
തീരുമാനം: ലേഖനത്തിന്റെ തലക്കെട്ട് മാറ്റി. തിരിച്ചുവിടൽ ഒഴിവാക്കുന്നു. വിവരങ്ങൾ നിലനിർത്തണമെന്ന് സമവായമായതിനാൽ ഇവിടത്തെ ചർച്ചക്ക് പ്രസക്തിയില്ല. ലയിപ്പിക്കേണ്ട കാര്യം സംവാദത്തിൽ ചർച്ചചെയ്ത് തീരുമാനിക്കുക -- Vssun (സംവാദം) 06:01, 10 ഓഗസ്റ്റ് 2012 (UTC) |
ഇവിടെ നിയമപരമായ ബലാത്സംഗം എന്നു കാണുന്നുണ്ടല്ലോ?--റോജി പാലാ (സംവാദം) 11:52, 13 ഓഗസ്റ്റ് 2012 (UTC)
- ശരിയാക്കി. --Vssun (സംവാദം) 02:20, 14 ഓഗസ്റ്റ് 2012 (UTC)
മാത്സ് ബ്ലോഗ്
[തിരുത്തുക]- മാത്സ് ബ്ലോഗ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
മാത്സ് ബ്ലോഗ് വിക്കിപീഡിയയിൽ വരത്തക്ക പ്രാധാന്യമർഹിക്കുന്നുവോ ? എഴുത്തുകാരി സംവാദം 07:14, 5 ഓഗസ്റ്റ് 2012 (UTC)
- എതിർക്കുന്നു - കേരളത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകർ വളരെ വിജയകരമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത, അദ്ധ്യാപകസമൂഹത്തിനു തന്നെ ഒരു മാതൃകയും അവർക്കിടയിൽ പ്രചാരമുള്ള ചർച്ചാവിഷയവുമായ, കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളിൽ വളരെപ്പേർ നിത്യേന പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്ന, മലയാളം യുണികോഡുമായി ബന്ധപ്പെട്ട് ചരിത്രപരമായ പ്രാധാന്യമുള്ള ഒരു ബ്ലോഗാണതു്. ഈ ലേഖനം നീക്കം ചെയ്യുന്നതിനെ അതിശക്തമായി എതിർക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 07:25, 5 ഓഗസ്റ്റ് 2012 (UTC)
- എതിർക്കുന്നു -വിവരങ്ങളുടെ സ്വതന്ത്ര വിനിമയം, കൂട്ടായ്മയിലൂടെയുള്ള സാമൂഹികാഭിവൃദ്ധി എന്നീ വിക്കി തത്വങ്ങളോടു തോൾചേർന്നുപോകാനാഗ്രഹിക്കുന്ന ഈ അധ്യാപക കൂട്ടായ്മയെ വിക്കിയിൽ നിന്ന് നീക്കം ചെയ്യരുത്.— ഈ തിരുത്തൽ നടത്തിയത് Vknizar (സംവാദം • സംഭാവനകൾ)
- എതിർക്കുന്നു - അവശ്യ ലേഖനങ്ങളിലൊന്നാണിത്. ഒഴിവാക്കരുത്. കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കപ്പെടുമെന്ന് കരുതുന്നു-- കണ്ണൻ Kannan Talk
- എതിർക്കുന്നു - വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങളറിയാൻ ഡിപ്പാർട്ടുമെന്റു പോലും സഹായത്തിനെത്താത്ത സാഹചര്യമില്ലാതെ വന്നപ്പോഴാണ് മാത്സ് ബ്ലോഗ് രംഗത്തെത്തുന്നത്. വിക്കിയുടെ ആദർശമനുസരിച്ചു തന്നെ, കൊടുക്കൽ വാങ്ങലുകളെ പരിപോഷിപ്പിച്ച് കൊണ്ടു തന്നെ മുന്നോട്ടു പോകുന്ന ഒരു സ്വതന്ത്രവിനിമയ കൂട്ടായ്മ. പ്രതിഫലേച്ഛയില്ലാതെ ഒരു കൂട്ടം അധ്യാപകർ മുന്നോട്ടു കൊണ്ടു പോകുന്ന ഒരു ഇന്റർനെറ്റ് കൂട്ടായ്മ. പ്രതിദിനം മലയാളത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന ഒരു ബ്ലോഗിനെപ്പറ്റി ഒരു ലേഖനം തീർച്ചയായും മാത്സ് ബ്ലോഗ് അർഹിക്കുന്നുണ്ടാകണം. മാത്സ് ബ്ലോഗിലെ ലേഖനങ്ങൾ ഉപയോഗപ്പെടുത്തി വളരുന്ന വിദ്യാർത്ഥികൾ നാളെ വിക്കിപീഡിയയിലേക്കും എത്താൻ സാധ്യതയുണ്ട്. ഈ വിളക്കിന്റെ പ്രഭ കെടുത്തണോ? അതോ ഈ കൂട്ടായ്മയെ പ്രശോഭിപ്പിക്കണോ? ലേഖനം നിലനിർത്തണമെന്നു അഭ്യർത്ഥിക്കുന്നു ഹരികുമാർ Talk
- എതിർക്കുന്നുമലയാളത്തിലെ ബ്ലൊഗുകളിലെ ശ്രദ്ധെയതയുള്ള ബ്ലൊഗുകളിൽ (നേടിയെടുത്ത വാർത്താപ്രാധാന്യം, ഹിറ്റുകൾ, കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ, വിദ്യാർത്ഥികളുടെ പംക്തികൾ തുടങ്ങിയവ മൂലം) ഒന്നാണിത്. തീർച്ചയായും നിലനിർത്താം. പക്ഷെ അതിനായി വിക്കിപീഡിയയിൽ മാത്സ് ബ്ലോഗിനെപ്പറ്റി ലേഖനം വരുന്നത് വിക്കിപീഡിയയ്ക്ക് അലങ്കാരമാകും, വിക്കിക്കു പരിക്ക്, തുടങ്ങിയ ആരാധക സംവാദങ്ങൾ ഒഴിവാക്കേണ്ടതാണ്. അങ്ങനെയല്ല വിക്കിപീഡിയയിൽ ലേഖനങ്ങളുടെ ശ്രദ്ധെയത തെളിയിക്കേണ്ടത്. ഈ വിധത്തിലുള്ള സംവാദങ്ങൾ ഈ ലേഖനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് വിക്കിപീഡിയ എന്താണെന്നോ, വിക്കിയിൽ ലേഖനം നിലനിർത്താൻ അത്യാവശ്യം വേണ്ട ശ്രദ്ധെയത എന്താണെന്നോ ഇനിയും മനസ്സിലായിട്ടില്ല എന്നാണ് സൂചിപ്പിക്കുന്നത്. ആധികാരികമായ അവലംബങ്ങൾ ചെർത്ത് ലെഖനം പുഷ്ടിപ്പെടുത്തുക. അപ്പോൾ തീർച്ചയായും ലെഖനം മെച്ചപ്പെടും --ഷിജു അലക്സ് (സംവാദം) 16:51, 5 ഓഗസ്റ്റ് 2012 (UTC)
- - ലേഖനം വായിച്ചാൽ ബ്ലോഗ് വളരെയധികം പ്രയോജനകരമാണെന്ന് മനസ്സിലാവുന്നുണ്ട്. പക്ഷെ ബ്ലോഗിനു ഒരു വിജ്ഞാനകോശത്തിൽ വരാനുള്ള ശ്രദ്ധേയത ഉണ്ടോ എന്ന് ഇപ്പോഴത്തെ നിലയിൽ ലേഖനം തെളിയിക്കുന്നില്ല. ഹിറ്റുകളുടെ എണ്ണം ഒരു മാനദണ്ഡമാണെന്ന് ഞാൻ കരുതുന്നില്ല. ആണെങ്കിൽ ആദ്യം വിക്കിപീഡിയയിൽ വരേണ്ട ബ്ലോഗ്ഗുകൾ കൊടകരപുരാണവും, ബെർളിത്തരങ്ങളും ഒക്കെയാണ്. ചിന്ത ഡോട്ട് കോം എന്ന മായ്ച്ചുകളഞ്ഞ ലേഖനവും ഇവിടെ പ്രസക്തമാകുന്നു. --ശ്രീജിത്ത് കെ (സംവാദം) 17:42, 5 ഓഗസ്റ്റ് 2012 (UTC)
- ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ വെബ്സൈറ്റുകളുടെ ശ്രദ്ധേയതാ മാനദണ്ഡങ്ങളിൽ ഇങ്ങനെ കാണുന്നു:
- Wikipedia bases its decision about whether web content is notable enough to justify a separate article on the verifiable evidence that the web content has attracted the notice of reliable sources unrelated to the web content, its authors, or its owners.
- ... web-specific content may be notable based on meeting one of the following criteria:
- The content itself has been the subject of multiple non-trivial published works whose source is independent of the site itself. This criterion includes reliable published works in all forms, such as newspaper articles, magazine articles, books, television documentaries, websites, and published reports by consumer watchdog organizations except for media re-prints of press releases and advertising for the content or site or trivial coverage, such as: a brief summary of the nature of the content or the publication of Internet addresses and site, newspaper articles that simply report the times at which such content is updated or made available, and content descriptions in directories or online stores.
- ഇതിനെ അടിസ്ഥാനമാക്കിയുള്ള, ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ Blogging എന്ന വിക്കിപ്രൊജക്റ്റിന്റെ ശ്രദ്ധേയതാ മാനദണ്ഡങ്ങളിൽ ഇങ്ങനെ കാണുന്നു:
- It's worth noting that a criterion for website inclusion is of been (sic) covered in (inter)national news. At some point we may want to more finely tune these criteria for blogs; paying particular attention to what level of news coverage, both local and national, is considered notable.
- ഈ മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാകണം, പരദൂഷണ ബ്ലോഗുകളെപ്പറ്റിയുള്ള പേജുകൾവരെ ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ വിരാജിക്കുന്നു.
- മാത്സ് ബ്ലോഗിനെപ്പറ്റി പത്രങ്ങളിൽ വന്ന വാർത്തകളുടെ കട്ടിംഗുകൾ. Gphilip (സംവാദം) 01:41, 6 ഓഗസ്റ്റ് 2012 (UTC)
ഇതൊരു വോട്ടെടുപ്പു വഴി തീരുമാനിക്കുന്ന കാര്യമല്ലെന്നു ആദ്യമേ പറയട്ടേ. (എതിർക്കുന്നു, എതിർക്കുന്നു എന്നു വോട്ടുകൊണ്ടു കാര്യമില്ല. ശ്രദ്ധേയത എന്തെന്നു വ്യക്തമാക്കുക.) ഇംഗ്ലീഷ് വിക്കിപീഡിയയിലെ നിയമങ്ങളെ ഇവിടെ ഉയർത്തിക്കാണിക്കുന്നതിൽ അർഥമില്ല. എത്രയൊക്കെ വാദങ്ങൾ ഉയർത്തിയാലും ഒരു ബ്ലോഗിനു മലയാളം വിക്കിയിൽ ശ്രദ്ധേയതയില്ല തന്നെ. ഇതിനേക്കാൾ പ്രാധാന്യം ഇപ്പോൾ തന്നെ കാണിക്കുന്ന നിരവധി ബ്ലോഗുകൾ ഭൂമിയിലുണ്ട്. ഇനി അവയെല്ലാം ഇവയേക്കാൾ ശ്രദ്ധേയതയുണ്ടെന്നു തെളിവുമായി വന്നു നിരക്കും. മലയാളം വിക്കിപീഡിയ ഉള്ളടക്കത്തിൽ എന്നും കടുപിടുത്തും നടത്തുന്നുണ്ട്. അതിനിയും തുടരും. ഒരു ബ്ലോഗിനും വിക്കിയിൽ വരാൻ ശ്രദ്ധേയതയില്ല. മലയാളം വിക്കിയുടെ ഇപ്പോഴുള്ള പേരു ചീത്തയാക്കാമെന്നു മാത്രമേ ഈ ആർട്ടിക്കിൾ കൊണ്ടു കഴിയൂ. ദിനംപ്രതി ലക്ഷങ്ങൾ ആ ബ്ലോഗ് സന്ദർശിക്കുന്നുണ്ടാകും. അതൊന്നും ഇവിടെ പ്രതിഷ്ഠിക്കാവുന്ന തെളിവുകളല്ല. ബ്ലോഗു ബ്ലോഗായി ജീവിച്ചു പോയ്ക്കോട്ടേ. മലയാളം വിക്കിയിൽ സ്ഥാനം നൽകാൻ സാധിക്കില്ല. --പാപ്പൂട്ടി (സംവാദം) 08:31, 6 ഓഗസ്റ്റ് 2012 (UTC)
- വെബ് ഉള്ളടക്കുള്ള ശ്രദ്ധേയതാനയം മലയാളം വിക്കിപീഡിയയിൽ നിലവിലുണ്ട്. അതാണു മാനദണ്ഡമാക്കേണ്ടത്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ പോലെ മലയാളം വിക്കിപീഡിയ പ്രവർത്തിക്കണം എന്നില്ല. വിക്കിപീഡിയ:ശ്രദ്ധേയത-വെബ് ഉള്ളടക്കം എന്ന താൾ കാണുക. സന്ദർശകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി മാത്രം ഒരു വെബ്സൈറ്റിന്റെ ശ്രദ്ധേയത നിർണ്ണയിക്കപ്പെടരുത്. --Anoop | അനൂപ് (സംവാദം) 08:54, 6 ഓഗസ്റ്റ് 2012 (UTC)
- Anoop, ലിങ്കിനു നന്ദി. ഞാൻ മുകളിൽ കോപ്പി ചെയ്ത ഇംഗ്ലീഷിന്റെ മലയാള പരിഭാഷ അവിടെയുണ്ട്. അതിവിടെ ബാധകമാണെന്നല്ലേ ഇതിന്റെ അർത്ഥം?Gphilip (സംവാദം) 09:26, 6 ഓഗസ്റ്റ് 2012 (UTC)
- "ഇംഗ്ലീഷ് വിക്കിപീഡിയയിലെ നിയമങ്ങളെ ഇവിടെ ഉയർത്തിക്കാണിക്കുന്നതിൽ അർഥമില്ല."
- ഇവിടെ ഉയർത്തിക്കാണിക്കാവുന്ന നിയമങ്ങൾ ഏതൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാമോ? മലയാളം വിക്കിപ്പീഡിയയുടെ ഒഴിവാക്കാനുള്ള കാരണങ്ങൾ എന്ന പേജിൽ ശ്രദ്ധേയതയെപ്പറ്റി ഒരക്ഷരം ഇല്ലാത്തതുകൊണ്ടാണ് ഇംഗ്ലീഷ് വിക്കിപ്പീഡിയയുടെ നയങ്ങളിൽ പോയി നോക്കിയത്. തന്നെയുമല്ല, മലയാളം വിക്കിപ്പീഡിയയുടെ നയങ്ങളും മാർഗ്ഗരേഖകളും എന്ന പേജിൽ കൂടുതൽ വിവരങ്ങൾക്കായി ഇംഗ്ലീഷ് വിക്കിപ്പീഡിയയുടെ നയങ്ങളുടെ പേജിലേക്ക് ലിങ്കുമുണ്ട്. ഇതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? മലയാള വിക്കിപ്പിഡിയയുടെ നയങ്ങളിൽ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളിൽ ഇംഗ്ലീഷ് വിക്കിപ്പിഡിയയുടെ നയങ്ങളാണ് ബാധകം എന്നാണ് എനിക്ക് മനസ്സിലായത്. ഇതിൽ തെറ്റുണ്ടോ?
- "എത്രയൊക്കെ വാദങ്ങൾ ഉയർത്തിയാലും ഒരു ബ്ലോഗിനു മലയാളം വിക്കിയിൽ ശ്രദ്ധേയതയില്ല തന്നെ."
- ഇത് താങ്കളുടെ അഭിപ്രായം മാത്രമല്ല, മറിച്ച് ഇവിടത്തെ അവസാനവാക്കാണെങ്കിൽ, വിക്കിപ്പിഡിയയുടെ ഏത് നിയമപ്രകാരമാണ് ഇത് ശരിയാവുക എന്ന് പറയാമോ? "എത്രയൊക്കെ വാദങ്ങൾ ഉയർത്തിയാലും" തിരുത്താനാവാത്ത, വിക്കിപ്പീഡിയയുടെ അടിസ്ഥാന തത്വങ്ങളിലൊന്നാണോ, ബ്ലോഗിന് മലയാളം വിക്കിയിൽ ശ്രദ്ധേയതയില്ല എന്നത്?
- "ഒരു ബ്ലോഗിനും വിക്കിയിൽ വരാൻ ശ്രദ്ധേയതയില്ല."
- ഇത് മലയാള വിക്കിപ്പീഡിയയുടെ പ്രസിദ്ധീകരിക്കപ്പെട്ട ഏത് നയത്തിൻപ്രകാരമാണെന്ന് ദയവായി പറഞ്ഞുതരിക.Gphilip (സംവാദം) 09:20, 6 ഓഗസ്റ്റ് 2012 (UTC)
- മലയാളത്തിലെ നയമനുസരിച്ച് എന്താണ് ശ്രദ്ധേയതയുള്ളത്. --പാപ്പൂട്ടി (സംവാദം) 14:48, 6 ഓഗസ്റ്റ് 2012 (UTC)
- --മാത്സ് ബ്ലോഗ് വിക്കിപീഡിയയിൽ വരത്തക്ക പ്രാധാന്യമർഹിക്കുന്നുവോ ? ഇതാണ് ചോദ്യമെന്നിരിക്കെ.. ഇവിടെ എന്താണ് സംഭവിച്ചിരിക്കുന്നത്... സാറന്മാരെ.... :) ചോദ്യത്തിനു നിങ്ങളെല്ലാം നൽകിയിരിക്കുന്ന ഉത്തരം പ്രതികൂലം ആണെങ്കിൽ....!!!! നിങ്ങൾ ഏതിനേയാണ് എതിർക്കുന്നത് ?? ചോദ്യത്തേയാണോ ?? വിക്കിയിൽ വരുന്നതിനേയാണോ ?? ഒരു പൊട്ട സംശയമാണ് കൃത്യമായി മറുപടി നൽകുമെന്ന് കരുതുന്നു..--സുഗീഷ് (സംവാദം) 19:16, 6 ഓഗസ്റ്റ് 2012 (UTC)
- ഒരു ബ്ലോഗിന് വിക്കിയിൽ വരാൻ ശ്രദ്ധേയത കാണാം. en:Category:Blogs en:Category:Indian blogs.
- വിവിധ, മധ്യമ, ജന, അദ്ധ്യാപക, വിദ്ധ്യാർത്ഥി ശ്രദ്ധ പിടിച്ചുപറ്റിയ ഈ ബ്ലോഗ്.
വെബ്‌സൈറ്റിന്റെ നേട്ടങ്ങൾ: സ്വതന്ത്രവുമായ ഒരു സംഘടനയോ അല്ലെങ്കിൽ പബ്ലിക്കേഷനോ നൽകുന്ന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടോ ? ചരിത്രപരമായ പ്രാധാന്യം: വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സ്വതന്ത്രമായ ഒരു വെബ് പ്രസിദ്ധീകരണമാണോ? (ചരിത്രപരമായ പ്രാധാന്യം, ആദ്യമായിത്തുടങ്ങിയ ഇത്തരത്തിലുള്ളതിന് വ്യക്തമായ അവലംബം ചേർക്കണം) നിഷ്പക്ഷസ്വഭാവം: പരസ്യം പോലെ എഴുതപ്പെട്ടത്. (ഉദ്ദേശ്യശുദ്ധി കണക്കിലെടുക്കാതെ) വിശ്വസനീയമായ സ്രോതസ്സുകൾ: ഉള്ളടക്കം, അപ്ഡേറ്റ് ചെയ്യുന്നതിനെയും ലഭ്യമാകുന്നതിനെയും കുറിച്ചുള്ള പത്രവാർത്ത, പിറന്നാൾ ആശംസകളായുള്ള പ്രത്രവാർത്ത ഇവ അല്ലാതെ ഏതെങ്കിലും ? ബ്ലോഗർ, തുടങ്ങിയ വിനോദസമാനമായ സൈറ്റുകൾ വഴിയുള്ള വിതരണം.(ഇപ്പോൾ ഒരു ഡൊമൈൻ പേര് ലഭ്യമാക്കിയുട്ടുണ്ട്.) എന്നിവ കണക്കിലെടുക്കുക.
- മുകളിൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത് മാത്സ് ബ്ലോഗ് വിക്കിപീഡിയയിൽ വരത്തക്ക പ്രാധാന്യമർഹിക്കുന്നുവോ ? എന്നതിന് കാരണം തേടി ശ്രദ്ധേയതാ ഫലകം ചേർക്കാതെ നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്.
വിക്കിപീഡിയയിൽ അദ്ധ്യാപക വിദ്ധ്യാർത്ഥീ പങ്കാളിത്തം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്തോ, വിക്കിപീഡിയയിലെ ഇവരുടെ(സംബോധന ശുഷ്കമാണ് എല്ലാവരും വിക്കീപീഡിയരാണ്) പങ്കാളിത്തം കൂട്ടുന്നതിനായുള്ള പരിശ്രമമോ കാരണം, ദയവുചെയ്ത് ഒരു ലേഖനം നിലനിർത്തണമോ എന്ന് നിശ്ചയിക്കേണ്ടതില്ല.
നിലനിർത്താനുള്ള കാരണങ്ങൾ: ആനുകാലികങ്ങളിലെ പംക്തികളിലെ തുടർന്നുള്ള പ്രസ്‌താവിക്കൽ (വിവരണം, സൂചിപ്പിക്കൽ) പഠിപ്പുര പോലുള്ളവയിൽ, ഏറെക്കുറെ സ്വതന്ത്രവും, ബഹുജനവിഭാഗ പങ്കാളിത്തവും (ജെനറൽ സ്ക്രീനിങ്ങ് കഴിഞ്ഞ്) എല്ലാത്തരത്തിലുമുള്ള പ്രസിദ്ധീകരണങ്ങളും ഇതിൽ വരുന്നുണ്ട്. പരദൂഷകമോ, അപകീർത്തിപ്പെടുന്നതോ, രഹസ്യസ്വഭാവമോ ഇതു നിലനിർത്തുന്നില്ല. മാത്രമല്ല, ഐടി@സ്കൂൾ പദ്ധതി ഐ.ടി യുടെ കേരളത്തിലുള്ള വളർച്ചയിൽ ഭാഗമാകാൻ ഇതിനു കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ നിലനിർത്താൻ തക്കതായ കാരണങ്ങളാണോ ഇത്, ആനുകാലികങ്ങളിലെ സൂചനകൾ കുറവാണ്.--എഴുത്തുകാരി സംവാദം 06:15, 7 ഓഗസ്റ്റ് 2012 (UTC)
മാത്സ് ബ്ലോഗിന്റെ സന്ദർശനങ്ങൾ ഒരു കോടി തികഞ്ഞ വേളയിൽ, പത്താം ക്ലാസ് പരീക്ഷയ്ക്ക് മാത്സ് ബ്ലോഗ് ഉപയോഗപ്പെടുത്തിയ നന്ദകുമാറെന്ന ഒരു പതിനൊന്നാം ക്ലാസുകാരൻ എഴുതിയ ലേഖനമാണ് ഒഴിവാക്കപ്പെടാനായി നിർദ്ദേശിച്ചിരിക്കുന്നത്. വിക്കിപീഡിയയെക്കുറിച്ച് ഒൻപതാം ക്ലാസ് ഐസിടി പാഠപുസ്തകത്തിൽ ഒരു ഭാഗം എഴുതിയ ആളെന്ന നിലയിൽ കുറച്ചൊക്കെ വിക്കിപീഡിയയുടെ നയങ്ങളെക്കുറിച്ച് കുറച്ചൊക്കെ അറിയാം. വിക്കിയുടെ നയം എന്താണോ അതു തന്നെയാണ് മാത്സ് ബ്ലോഗിന്റെയും നയം. വിദ്യാഭ്യാസമേഖലയിൽ അധ്യാപകരേയും വിദ്യാർത്ഥികളെയും സഹായിക്കുന്ന രീതിയിൽ അധ്യയനതന്ത്രങ്ങൾ പങ്കുവെച്ച് പരിപോഷിപ്പിക്കുകയെന്നതാണ് മാത്സ് ബ്ലോഗിന്റെ സുപ്രധാനലക്ഷ്യം. ആ ലക്ഷ്യത്തിനൊപ്പം അധ്യാപകേതര മേഖലകളിലെ പ്രൊഫഷണലുകളും കൂടെ ചേർന്നപ്പോഴാണ് മാത്സ് ബ്ലോഗ് ഈ നിലയിലേക്ക് ഉയർന്നത്. ഇവിടെ സംവാദത്തിൽ പങ്കെടുത്ത ഫിലിപ്പ് സാർ പോലും സ്ക്കൂൾ അധ്യാപകനല്ലെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ബ്ലോഗ് വ്യക്തിപരമായ അഭിപ്രായങ്ങൾ പടച്ചു വിടുകയോ നാട്ടുകഥകൾ പങ്കുവെക്കലോ അല്ല മാത്സ് ബ്ലോഗിന്റെ ലക്ഷ്യം. ഇതൊന്നുമില്ലാതെയാണ് വിദ്യാഭ്യാസകാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ട് മലയാളത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരുള്ള ബ്ലോഗായി മാത്സ് ബ്ലോഗ് മാറിയത്. (ഒരു സ്ക്രീൻ ഷോട്ട്) ലാഭേച്ഛയോ പബ്ളിസിറ്റി ലക്ഷ്യങ്ങളോ ഇല്ലാതെ സേവനമനോഭാവത്തോടെ ഒരു കൂട്ടം അധ്യാപകർ അവിരാമം പരിശ്രമിക്കുന്നത് വിക്കിയുടെ നയങ്ങളിൽ ശ്രദ്ധേയമല്ലെങ്കിലും യഥാർത്ഥത്തിൽ ശ്രദ്ധേയമായ വസ്തുതയല്ലേ? ലേഖനം ഒഴിവാക്കരുതെന്ന് വാദിക്കാനല്ല, മറിച്ച് മാത്സ് ബ്ലോഗ് വെറുമൊരു ബ്ലോഗല്ലേ എന്നു ചോദിച്ചവർ അറിയാൻ വേണ്ടി മാത്രമാണ് വീണ്ടും സംവാദത്തിലിടപെട്ടത്. ഹരികുമാർ Talk
- ഹരിസാർ,
- വിക്കിപ്പീഡിയയിൽ ലേഖനങ്ങൾ ചേർക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങൾ എന്തുകൊണ്ടാണ് വേണ്ടിവരുന്നതെന്നും ഈ ലിങ്കിൽ പറഞ്ഞിട്ടുണ്ട്. (ലിങ്ക് ഇംഗ്ലീഷ് വിക്കിപ്പീഡിയയിലേക്കാണ്. മലയാളത്തിന്റെ കാര്യത്തിലും ഇപ്പറയുന്നത് മിക്കവാറും ബാധകമാണെന്നാണ് എനിക്ക് തോന്നുന്നത്.) ഇവിടെപ്പറയുന്നത് (സ്വതന്ത്ര തർജമ): "ശ്രദ്ധേയം" എന്നാൽ "പ്രസിദ്ധം" എന്നോ "പ്രാധാന്യമുള്ളത്" എന്നോ അർത്ഥമില്ല. പ്രാധാന്യമുള്ളതെന്നോ പ്രസിദ്ധമെന്നോ (വിക്കിപ്പീഡിയ) എഡിറ്റുചെയ്യുന്നവർക്ക് വ്യക്തിപരമായി തോന്നുന്ന ഉള്ളടക്കംപോലും, അവ (പൊതു?) ശ്രദ്ധയാകർഷിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കാനാകുമെങ്കിലേ ശ്രദ്ധേയമെന്ന് സമ്മതിക്കാൻ കഴിയൂ.
- ഇനി, ഇവിടെപ്പറയുന്നത്: (വീണ്ടും തർജമ എന്റേതുതന്നെ) ശ്രദ്ധേയനായ ഒരാളിനോടോ, ശ്രദ്ധേയമായ ഒരു സംഭവത്തോടോ ബിസിനസിനോടോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് മാത്രം വെബ്ബിൽ കാണുന്ന ഏതെങ്കിലും ഉള്ളടക്കം തനിയെ ശ്രദ്ധേയമാകുന്നില്ല.
- അപ്പോൾ: അനൂപ് മുകളിൽ കൊടുത്ത ഈ ലിങ്കിൽ പറഞ്ഞിരിക്കുന്ന ശ്രദ്ധേയതാ മാനദണ്ഡങ്ങൾ മാത്സ് ബ്ലോഗ് നിറവേറ്റുന്നുണ്ട് എന്ന് തെളിവുസഹിതം ഇവിടെ പറയുക എന്നതാണ്, നമ്മുടെ ബ്ലോഗ് മലയാളം വിക്കിപ്പീഡിയയിൽ ഒരു താൾ വരാനുള്ളത്ര ശ്രദ്ധേയതയുള്ളതാണ് എന്ന് വിക്കിസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഏക വഴി. മറ്റൊന്നും ഇവിടെ സംഗതമല്ല തന്നെ. Gphilip (സംവാദം) 16:26, 7 ഓഗസ്റ്റ് 2012 (UTC)
- അവിടെ "മൂന്നിലൊന്നെങ്കിലും വേണം" എന്ന് പറയുന്നവയിൽ ആദ്യത്തെ മാനദണ്ഡമാണ് മാത്സ് ബ്ലോഗ് നിറവേറ്റുന്നതായി തെളിയിക്കാൻ ഏറ്റവും എളുപ്പം എന്നാണെനിക്ക് തോന്നിയത്. അതുകൊണ്ടാണ് മുകളിൽ പത്ര കട്ടിംഗുകളിലേക്ക് കണ്ണി കൊടുത്തത്. Gphilip (സംവാദം) 16:39, 7 ഓഗസ്റ്റ് 2012 (UTC)
ദയവു ചെയ്ത് ഈ വലിച്ച് കീറൽ ഒന്ന് അവസാനിപ്പിക്കാമോ ?
ഇതു കോടതി വ്യവഹാരങ്ങൾ പോലെ തൊന്നിക്കുന്നു.
വികിപീഡിയയെപ്പറ്റി മനസ്സിൽ വലിയൊരു ചിത്രം ഉണ്ടായിരുന്നു. മലയാളം വികിപീഡിയ ആരംഭിച്ചപ്പോൾ ഏതാനും ഇടപെടലുകൾ ഞാനും നടത്തിരുന്നു. ഒട്ടേറെ പേരെ വികിപീഡിയ വായനക്കാരാക്കിയതിൽ അഭിമാനിച്ചിരുന്നു. പക്ഷെ മാത്സ് ബ്ലോഗിനെപ്പറ്റിയുള്ള ഈ തരം താഴ്ന്ന ചർച്ച കണ്ടപ്പോൾ വികിപീഡിയയെപ്പറ്റി ഉണ്ടായിരുന്ന സർവ്വ മതിപ്പും പോയി. മനസ്സ് രോഷം കൊള്ളുന്നു. നിങ്ങളൊക്കെയാണോ 'സ്വതന്ത്ര' വിജ്നാനകോശത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാർ... മലയാളിയുടെ രക്തത്തിലലിഞ്ഞു ചേർന്നതാണല്ലോ വിവാദങ്ങൾ ഉണ്ടാക്കലും അതു ആഘോഷിക്കലും. ഒന്നു മാത്രം ഓർക്കുക നിങ്ങളുടെ വാക്കുകൾ ഒരു കൂട്ടം നിസ്വാർത്ഥരായ ഗുരുക്കുന്മാരെ മനസിനെ വേദനിപ്പിക്കുന്നുണ്ട്. അത് ശാപമാകാതിരിക്കുവാൻ പ്രാർത്ഥിച്ചുകൊള്ളുക.— ഈ തിരുത്തൽ നടത്തിയത് Rajeevjosephkk (സംവാദം • സംഭാവനകൾ)
- ശ്രീ രാജീവ്,
- ഇവിടെ ചർച്ചയിൽ പങ്കെടുത്തവരിൽ ഒരാൾ മാത്രമേ (ഇദ്ദേഹം പുതുമുഖ തിരുത്തുകാരൻ ആണെന്നാണ് കാണുന്നതും), ഒരു കാരണവശാലും ഇവിടെ മാത്‌സ് ബ്ലോഗിനെപ്പറ്റി ലേഖനം സമ്മതിക്കില്ല എന്ന് പറഞ്ഞുള്ളൂ എന്ന് ശ്രദ്ധിക്കുക. ബ്ലോഗുകൾക്ക് ഇവിടെ സ്ഥാനമില്ലെന്നതാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്. ഉദാഹരണസഹിതം മറ്റുള്ളവർ ഇതിനെ ഖണ്ഡിച്ചത് നോക്കുക. ഇനി, ഇവിടെ ആരും തന്നെ മാത്‌സ് ബ്ലോഗ് ഏതെങ്കിലും തരത്തിൽ മോശമാണെന്ന് പറയുകയോ, അത് ചെയ്യുന്ന നന്മയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ശ്രദ്ധിക്കുക. ഈ ചർച്ചയിൽ മാത്‌സ് ബ്ലോഗിനെപ്പറ്റി തരം താഴ്ന്ന രീതിയിൽ എന്താണ് വന്നതെന്ന് ചൂണ്ടിക്കാണിക്കാമോ?
- വിക്കിപീഡിയയെപ്പറ്റി താങ്കളുടെ മനസ്സിൽ ഉണ്ടായിരുന്ന ചിത്രം ശരിതന്നെയല്ലേ? മാത്‌സ് ബ്ലോഗ് ചെയ്യുന്ന ഉപകാരത്തെക്കാൾ എത്ര ആയിരം മടങ്ങാവും (ഇത് അളക്കാവുന്ന ഒരു സാധനമല്ല എന്ന് സമ്മതിക്കുന്നു!) ലോകമെന്പാടുമുള്ള ആളുകൾക്ക് -- വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുൾപ്പടെ -- വിക്കിപീഡിയ ചെയ്യുന്നത്? ഇങ്ങനെയുള്ള ഒരു സംരംഭം, പ്രായദേശഭേദമെന്യേ ആർക്കും തിരുത്താനാകുമാറ് തുറന്നിടുന്പോൾ, അവിടെ ഒരു നിയന്ത്രണവുമില്ലാതിരുന്നാൽ എന്തു സംഭവിക്കും എന്ന്, ദിവസേന കുട്ടികളെ ക്ലാസിലും മറ്റുമായി നിയന്ത്രിക്കുന്ന താങ്കൾക്ക് ഊഹിക്കാമല്ലോ. വിക്കിപീഡിയയുടെ ഉള്ളടക്കം (മിക്കവാറുമൊക്കെ) നല്ല നിലവാരമുള്ളതായി നിലനിൽക്കുന്നത്, അതിൽ തിരുത്തുകൾ വരുത്തുന്പോൾ പാലിക്കേണ്ട കൃത്യമായ നിബന്ധനകൾ ഉള്ളതിനാലും, ഈ നിബന്ധനകൾ മുഖംനോക്കാതെ നടപ്പാക്കാൻ ഇവിടത്തെ നടത്തിപ്പുകാർ ശ്രദ്ധിക്കുന്നതുകൊണ്ടുമാണ്. ഈ നയങ്ങളൊക്കെ അവസാനവാക്കുകളല്ലതാനും: ഇവ ചർച്ചചെയ്ത് സമവായത്തിലെത്തി തിരുത്താനുള്ള സംവിധാനവും ഇവിടെത്തന്നെയുണ്ട്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, ഇത്ര വിജയകരമായി (പ്രത്യേകതയാ ഇംഗ്ലീഷ് വിക്കിപീഡിയയുടെ കാര്യത്തിൽ) പ്രവർത്തിക്കുന്ന നിയമങ്ങൾക്ക് അനുസൃതമായി മാത്‌സ് ബ്ലോഗിനെപ്പറ്റിയുള്ള ലേഖനം സഞ്ചരിക്കുകയല്ലേ നല്ലതും നടക്കേണ്ടതും?
- താങ്കൾ ചർച്ച ഒന്നുകൂടെ വായിച്ചുനോക്കൂ. ഓരോരുത്തരും പറഞ്ഞതിന്റെ പൊതുസ്വഭാവം ഇതല്ലേ : മാത്‌സ് ബ്ലോഗിനെപ്പറ്റിയുള്ള പേജ് വിക്കിപീഡിയാ നയങ്ങൾക്കനുസരിച്ച് നല്ല നിലവാരം പുലർത്തുന്നതാണെന്ന് തോന്നുന്നില്ല. അതിനെ നന്നാക്കാനും നിലനിർത്താനും സഹായിക്കൂ. മാത്‌സ് ബ്ലോഗിനെപ്പറ്റിയുള്ള വിവരണം നന്നാക്കാൻ പറയുന്നവരോട് നാം കയർക്കേണ്ട കാര്യമുണ്ടോ?
- ഇവിടെ നാം ഒന്നാമതായി ചെയ്യേണ്ടത്, മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള ശ്രദ്ധേയതാ മാനദണ്ഡങ്ങൾക്കനുസരിച്ച്, മാത്‌സ് ബ്ലോഗിനെപ്പറ്റിയുള്ള ലേഖനം ഇവിടെ ഉൾപ്പെടുത്താനും മാത്രം ശ്രദ്ധേയത നമ്മുടെ ബ്ലോഗിന് ഉണ്ട് എന്ന് തെളിവുകൾ നിരത്തുകയാണ്. എങ്ങനെയുള്ള തെളിവുകളാണ് ഇതിന് ഉതകുക എന്ന് അനൂപ് (എന്റെ ചോദ്യത്തിന് ഉത്തരമായി) മുകളിലിട്ട ലിങ്കിലുണ്ട്. ഇങ്ങനെയുള്ള തെളിവുകൾ ആവശ്യത്തിനായാൽ ഈ പേജ് നിലനിൽക്കുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം. തെളിവുകളൊന്നുമില്ലാതെ, ആരെങ്കിലുമൊക്കെ (അത് ആരുതന്നെയായാലും) പറയുന്നതിനനുസരിച്ച് മാറ്റങ്ങൾ അനുവദിച്ചാൽ പൊതുസ്ഥലത്തെ മതിലിന്റെ അവസ്ഥയിലാകില്ലേ വിക്കിപീഡിയ?
- രണ്ടാമതായി നമുക്ക് ചെയ്യാവുന്നത്, ഇപ്പോഴുള്ള ലേഖനത്തിന്റെ സ്വഭാവം മാറ്റി, അതിൽ നിഷ്പക്ഷ സ്വഭാവത്തിലുള്ളതും ആർക്കും പരിശോധിച്ച് ബോധ്യപ്പെടാവുന്ന തരത്തിലുമുള്ള പ്രസ്താവനകൾ മാത്രമാക്കുക എന്നതാണ്. വിജ്ഞാനകോശത്തിന്റെ നിലവാരത്തിന് പറ്റിയ തരത്തിലാക്കുക എന്ന് ചുരുക്കം. ഒരു പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പിൽ യേശുദാസിനെക്കുറിച്ച് വരുന്ന ആരാധനകലർന്ന റിപ്പോർട്ടും, ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ അദ്ദേഹത്തെക്കുറിച്ചുള്ള പേജും തമ്മിലുള്ള അന്തരമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇതിൽ ഓരോന്നിനും അതിന്റേതായ സ്ഥലത്തിരിക്കുന്പോൾ ഉള്ള മൂല്യമല്ലല്ലോ മറ്റിടത്തിരുന്നാൽ?
- ഇക്കാര്യങ്ങളിലേതെങ്കിലും എങ്ങനെയാണ് ചെയ്യേണ്ടതെന്ന് സംശയമുണ്ടായാൽ, അത് ചോദിക്കാനും കൂടിയാണ് ഇപ്പോൾ ഞാൻ റ്റൈപ്പ്പുചെയ്യുന്ന (താങ്കൾ വായിക്കുന്ന) ഈ പേജ്. ശ്രദ്ധേയതാ മാനദണ്ഡത്തെപ്പറ്റി ഇങ്ങനെ ഞാൻ ചോദിച്ച സംശയത്തിന് അനൂപ് മറുപടി തന്നത് ശ്രദ്ധിക്കുക.
- മാത്‌സ് ബ്ലോഗ് കൂട്ടായ്മയിൽ ഇന്റർനെറ്റ് ഉപയോഗിക്കാനും, മലയാളത്തിൽ റ്റൈപ്പ് ചെയ്യാനും അറിയാവുന്നവരുടെ കുറവൊന്നുമില്ലല്ലോ. മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളെങ്കിലും ചെയ്യാനുള്ള ഇച്ഛാശക്തി ഇത്രയും പേർക്ക് മൊത്തംകൂടി ഇല്ലെങ്കിൽ, നമ്മുടെ ബ്ലോഗ് ഇങ്ങനെയൊരു പേജ് അർഹിക്കുന്നില്ല എന്നുതന്നെ പറയേണ്ടിവരും. Gphilip (സംവാദം) 16:24, 8 ഓഗസ്റ്റ് 2012 (UTC)
തീരുമാനം: അനുകൂല അഭിപ്രായമില്ലാത്തതിനാൽ നിലനിർത്തുന്നു -- എഴുത്തുകാരി സംവാദം 03:17, 13 ഓഗസ്റ്റ് 2012 (UTC) |
ശ്രീലക്ഷ്മി സുരേഷ്
[തിരുത്തുക]ശ്രദ്ധേയതയില്ല Vssun (സംവാദം) 07:52, 6 ഓഗസ്റ്റ് 2012 (UTC)
- അനുകൂലിക്കുന്നു വിശ്വപ്രഭ ViswaPrabha Talk 08:30, 6 ഓഗസ്റ്റ് 2012 (UTC)
- ശ്രദ്ധേയതയുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ശ്രദ്ധേയതയില്ല എന്ന് തീർത്ത് പറയാൻ കഴിയില്ല. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഈ ലേഖനം മൂന്ന് തവണ AfD nomination തരണം ചെയ്തു. കുറച്ച് കൂടി അവലംബങ്ങൾ പരിശോധിച്ച ശേഷം അഭിപ്രായം രേഖപ്പെടുത്താം. --Jairodz (സംവാദം) 16:16, 6 ഓഗസ്റ്റ് 2012 (UTC)
- @ശ്രീജിത്ത് - ലേഖനത്തിന്റെ സംവാദം വായിക്കാൻ താൽപര്യപ്പെടുന്നു. --Vssun (സംവാദം) 16:21, 6 ഓഗസ്റ്റ് 2012 (UTC)
ആദ്യം മായ്ക്കാൻ പറഞ്ഞതും സംവദിക്കാൻ വന്ന ആളും ഇതു മായ്ക്കാനായി അങ്ങ് യുക്കേന്ന് ഇങ്ങോട്ട് ആട്ടോറിക്ഷാ പിടിച്ചാണല്ലോ വന്നത്. എങ്കിൽ ഈ അവലംബ പ്രകാരം ആമുഖം മാറ്റി എഴുതൂ Roshan (സംവാദം) 17:10, 6 ഓഗസ്റ്റ് 2012 (UTC)
എതിർക്കുന്നു::പത്രവാർത്തകളെ അവഗണിക്കുന്നത് ശരിയായ ഏർപ്പാടല്ല. വിദേശ പുരസ്കാരങ്ങൾ അനവധി ലഭിച്ചതായി കാണുന്നുണ്ട്. ഇത് ആർക്കുവേണമെങ്കിലും ഓൺലൈനായി നേടാം എന്നും ഈ വിദേശ പുരസ്കാരങ്ങളെ ആശ്രയിച്ചാണ് ഇന്ത്യൻ സർക്കാർ ബാലപുരസ്കാർ നല്കിയതെന്നുമാണ് ലേഖനത്തിന്റെ സംവാദത്തിൽ സുഹൃത്തിന്റെ പ്രതികരണം. അങ്ങനെയെങ്കിൽ ഈ പുരസ്കാരം ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാനാണോ ഭാരത സർക്കാർ നോക്കിയത് അല്ലെങ്കിൽ യാതൊരു അന്വേഷണങ്ങളും ഇല്ലാതെ ഇത്തരം പുരസ്കാരം നൽകാൻ ഭാരത സർക്കാരിന് വല്ല ഭ്രാന്തും ഉണ്ടോ?അഖിൽ അപ്രേം (സംവാദം) 18:44, 6 ഓഗസ്റ്റ് 2012 (UTC)
- സംവാദത്താളിൽ പറഞ്ഞത് ബോധ്യമായി. എഴുതിയത് പിൻവലിക്കുന്നു. അഖിൽ അപ്രേം (സംവാദം) 01:54, 7 ഓഗസ്റ്റ് 2012 (UTC)
- അനുകൂലിക്കുന്നു ഈ ലേഖനത്തെക്കുറിച്ച് ഉള്ള എല്ലാ വിവരങ്ങളും അതിന്റെ സംവാദത്താളിൽ എഴുതിയിരുന്നു. നേരത്തെ എനിക്ക് ഈ താളിൽ മാറ്റം വരുത്താനുള്ള അനുമതി ഇല്ലാതിരുന്നതിനാലാണ് അവിടെ കൂട്ടിച്ചേർത്തത്.
വിശ്വപ്രഭ - ഈ ലേഖനത്തിന്റെ സംവാദ താളിൽ താങ്കൾ എഴുതിയതിനോട് യോജിക്കുന്നു. പ്രധാന പ്രശ്നം സാധാരണക്കാർക്ക് ഈ മേഖലയിലെ അറിവില്ലായ്മയാണ്. വെബ് ബാട്ജുകളെ 'വിദേശ അവാർഡുകൾ' ആക്കിയ മാധ്യമങ്ങൾ ഉള്ളപ്പോൾ പാവം സാധാരണക്കാരന്റെ കാര്യം പറയാനില്ലല്ലോ.
ശ്രീജിത്തിനുള്ള മറുപടിയും വിശദീകരണവും സംവാദം താളിൽ ഉണ്ട്. നേരത്തെ എനിക്ക് ഈ താളിൽ മാറ്റം വരുത്താനുള്ള അനുമതി ഇല്ലാതിരുന്നതിനാലാണ് അവിടെ കൂട്ടിച്ചേർത്തത്.
Jairodz - ഞാൻ അത് മുഴുവൻ വായിച്ചിരുന്നു. രണ്ടു പ്രശ്നങ്ങൾ ഉണ്ട് ഈ ലേഖനത്തെ കുറിച്ചു ഇംഗ്ലീഷ് വിക്കിപീഡിയയിൽ നടന്ന ചർച്ചയിൽ. മൂന്നു തവണ ഒഴിവാക്കാൻ നിർദ്ദേശം വന്നപ്പോൾ, അവസാനത്തെ രണ്ടു തവണയും അത് നിർദ്ദേശിച്ച ആളുകൾ വളരെ വ്യക്തമായും ദീർഘമായും എന്നാൽ പക്ഷപാത രഹിതമായും എന്ത് കൊണ്ട് ശ്രദ്ധേയത ഇല്ല എന്ന് വിശദീകരിച്ചിരുന്നു. എന്നാൽ വോട്ടു ചെയ്ത ഭൂരിഭാഗം ആളുകളും അവർ എഴുതിയ പോയന്റുകൾ വായിക്കാതെ ആണ് വോട്ട് ചെയ്തത് എന്ന് വ്യക്തമാണ്. അഡ്മിൻ ആയി വന്ന വ്യക്തിയും ഇത് ഒഴിവാക്കാൻ നിർദ്ദേശിച്ച ആളോട് ആ ലേഖനം ശരിയാക്കാൻ പറയുകയായിരുന്നു! അത് മാത്രം അല്ല, ആദ്യം മുതലേ ഈ പ്രശസ്തി വന്ന വഴി ('വിദേശ അവാർഡുകൾ' അഥവാ ഓൺലൈൻ വെബ് ബാട്ജുകൾ) അധികം ചർച്ചക്ക് വന്നുമില്ല. പത്രവാർത്തകളെ അമിതമായി ആശ്രയിച്ചതിന്റെ ഫലം ആണ് ഇത് എന്ന് മാത്രമേ എനിക്കഭിപ്രായമുള്ളൂ. ഇല്ലെങ്കിൽ ഈ ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും പണ്ടേ അപ്രത്യക്ഷം ആയേനെ.
Roshan - കമന്റ് അല്പം വ്യക്തിപരം ആയിരുന്നു എങ്കിലും വിശദമായ മറുപടിയും റോഷൻ തന്ന മാധ്യമ ലിങ്കിലെ തന്നെ പൊരുത്തക്കേടുകളും സംവാദം താളിൽ എഴുതിയിട്ടുണ്ട്.
അഖിൽ അപ്രേം - വളരെ നന്ദി, എനിക്കറിയാം അഖിൽ വിക്കിപീഡിയയിൽ നടത്തുന്ന സേവനങ്ങൾ. എന്റെ അല്പം നീണ്ട സംവാദം വായിച്ചതിനും അനുകൂലിച്ച്ചതിനും നന്ദി.
--വർഷാവി (സംവാദം) 04:35, 10 ഓഗസ്റ്റ് 2012 (UTC)
- അനുകൂലിക്കുന്നു --Jairodz (സംവാദം) 09:11, 11 ഓഗസ്റ്റ് 2012 (UTC)
തീരുമാനം: ശ്രദ്ധേയത ഇല്ലാത്തതിനാൽ താൾ നീക്കം ചെയ്യുന്നു -- എഴുത്തുകാരി സംവാദം 03:34, 13 ഓഗസ്റ്റ് 2012 (UTC) |
ഒരോണപ്പാട്ടിനെപ്പറ്റി
[തിരുത്തുക]വിജ്ഞാനകോശസ്വഭാവമില്ല. എഴുത്തുകാരി സംവാദം 16:37, 9 ഓഗസ്റ്റ് 2012 (UTC)
- ചൊല്ലിലേക്ക് കൊണ്ടുപോകാനാകുമോ? --Vssun (സംവാദം) 03:27, 10 ഓഗസ്റ്റ് 2012 (UTC)
- നീളം കൂടതലല്ലേ, ചൊല്ലല്ലോ പാട്ടല്ലേ ??--എഴുത്തുകാരി സംവാദം 15:16, 10 ഓഗസ്റ്റ് 2012 (UTC)
പ്രസിദ്ധീകരിച്ച പുസ്തകങ്ങളേ വിക്കി ഗ്രന്ഥശാലയിൽ കൊണ്ടുപോകാൻ പറ്റൂ. മറ്റെല്ലാം ചൊല്ലിലേക്ക് പോകേണ്ടതാണ് (ഉദാഹരണത്തിന് നാടൻ പാട്ടുകൾ) --Vssun (സംവാദം) 15:44, 10 ഓഗസ്റ്റ് 2012 (UTC)
- പകർപ്പവകാശം അവിടെയും ഒരു പ്രശ്നമാണ്.--KG (കിരൺ) 06:07, 13 ഓഗസ്റ്റ് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സംവാദം) 07:03, 8 സെപ്റ്റംബർ 2012 (UTC) |
DEO KOTHAMANGALAM
[തിരുത്തുക]വിജ്ഞാനകോശസ്വഭാവമില്ല Raghith 05:23, 13 ഓഗസ്റ്റ് 2012 (UTC)
- അനുകൂലിക്കുന്നു മായിക്കാം. --എഴുത്തുകാരി സംവാദം 16:56, 15 ഓഗസ്റ്റ് 2012 (UTC)
- എതിർക്കുന്നു - ലേഖനം കോതമംഗലം വിദ്യാഭ്യാസജില്ല എന്ന തലക്കെട്ടിലേയ്ക്ക് മാറ്റി. ലേഖനം വികസിപ്പിക്കാവുന്നതാണ്. --ശ്രീജിത്ത് കെ (സംവാദം) 20:20, 15 ഓഗസ്റ്റ് 2012 (UTC)
- ജില്ല വിദ്യാഭ്യാസ ഓഫീസ് കോതമംഗലം എന്ന തലക്കെട്ടിലേക്കു ലേഖനം മാറ്റിയിട്ടുണ്ട്. നിലനിർത്താവുന്നതല്ലേ?--റോജി പാലാ (സംവാദം) 17:48, 2 സെപ്റ്റംബർ 2012 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സംവാദം) 17:15, 3 സെപ്റ്റംബർ 2012 (UTC) |
--Vssun (സംവാദം) 17:15, 3 സെപ്റ്റംബർ 2012 (UTC)
ജയചന്ദ്രൻ പൂക്കരത്തറ
[തിരുത്തുക]ശ്രദ്ധേയതയില്ല. Vssun (സംവാദം) 12:20, 18 ഓഗസ്റ്റ് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സംവാദം) 07:08, 8 സെപ്റ്റംബർ 2012 (UTC) |
മാധവൻ പുറച്ചേരി
[തിരുത്തുക]ശ്രദ്ധേയത Vssun (സംവാദം) 12:24, 18 ഓഗസ്റ്റ് 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--KG (കിരൺ) 08:31, 15 സെപ്റ്റംബർ 2012 (UTC) |
രാഹുൽ സാം കൃത്യായൻ
[തിരുത്തുക]- രാഹുൽ സാം കൃത്യായൻ (സംവാദം | )
ഇതേ പേരിൽ നിലവിൽ ഒരു ലേഖനം ഉണ്ട്. ഈ ലേഖനം ഒഴിവാക്കാനോ തിരിച്ചു വിടാനോ നിർദ്ദേശിക്കുന്നു.--ഹരി (സംവാദം) 14:49, 25 ഓഗസ്റ്റ് 2012 (UTC)
തിരിച്ചുവിട്ടു -- റസിമാൻ ടി വി 15:14, 25 ഓഗസ്റ്റ് 2012 (UTC)
വസ്തു കൈമാറ്റം
[തിരുത്തുക]വിജ്ഞാനകോശസ്വഭാവമില്ല Vssun (സംവാദം) 02:45, 14 ഓഗസ്റ്റ് 2012 (UTC)
അനുകൂലിക്കുന്നു മായിക്കാം. --എഴുത്തുകാരി സംവാദം 16:57, 15 ഓഗസ്റ്റ് 2012 (UTC)
- എതിർക്കുന്നു എവിടെനിന്നെങ്കിലും നേരേ പകർത്തിയെഴുതിയതല്ലെങ്കിൽ ഈ ലേഖനം സ്വൽപ്പം കഷ്ടപ്പെട്ടുതന്നെ വിക്കിഫൈ ചെയ്യുകയാണു വേണ്ടതു്. സാമാന്യജനത വിക്കിപീഡിയയിൽ വന്നെത്തിച്ചുനോക്കുന്നതു് അവർക്കാവശ്യമുള്ള വല്ലതും അറിയാനാണു്. അത്തരം അറിവുകളുടെ സഞ്ചയം വിജ്ഞാനകോശം എന്നും ആ സഞ്ചയത്തിന്റെ സ്വഭാവം വിജ്ഞാനകോശസ്വഭാവം എന്നും അറിയപ്പെടുന്നു. വിശ്വപ്രഭ ViswaPrabha Talk 00:25, 16 ഓഗസ്റ്റ് 2012 (UTC)
- വിക്കിപാഠശാലയ്ക്കവും കൂടുതൽ അനുയോജ്യം.--KG (കിരൺ) 04:18, 16 ഓഗസ്റ്റ് 2012 (UTC)
- എതിർക്കുന്നു - തലയിലെഴുത്ത് അവിടെ കിടക്കട്ടേ . 'വിജ്ഞാനകോശസ്വഭാവം ' ഇല്ലാത്തതാണോ. എങ്കിൽ ആവാക്കിന്റെ അർത്ഥം ആരും അറിയാതെ ആരോ മാറ്റിയിരിക്കുന്നു - ബിനു (സംവാദം) 05:14, 16 ഓഗസ്റ്റ് 2012 (UTC)
- നിഷ്പക്ഷം ലേഖനത്തിന്റെ പേര് വസ്തു കൈമാറ്റ നിയമം എന്നാക്കി മാറ്റി ഇതു നില നിർത്താൻ കഴിയില്ലെ..?? ഇംഗ്ലീഷ് വിക്കിയിൽ സമാനമായ ഒരു ലേഖനം (Property law) നിലവിലുണ്ട് --ഹരി (സംവാദം) 14:37, 25 ഓഗസ്റ്റ് 2012 (UTC)
- കുറച്ചു വിജ്ഞാനകരമല്ലാത്ത വിവരങ്ങൾ ഒഴിവാക്കുകയും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. നിലനിർത്താമെന്നു കരുതുന്നു. എങ്കിൽ സ്വത്ത് കൈമാറ്റ നിയമം എന്നതിലേക്കു ലയിപ്പിക്കാം. സ്വത്ത് കൈമാറ്റ നിയമത്തിനു ഇപ്പോൾ ഇന്റർവിക്കിയും നിലവിലില്ല. ഈ താളിൽ ഇന്റർവിക്കിയുണ്ട്.--റോജി പാലാ (സംവാദം) 09:22, 28 സെപ്റ്റംബർ 2012 (UTC)
- സ്വത്ത് കൈമാറ്റ നിയമം എന്നതിലേക്ക് ലയിപ്പിക്കാം ഇന്റർവിക്കി സഹിതം. --എഴുത്തുകാരി സംവാദം 08:43, 30 നവംബർ 2012 (UTC)
തീരുമാനം: ലയിപ്പിച്ചു -- എഴുത്തുകാരി സംവാദം 04:44, 23 ഡിസംബർ 2012 (UTC) |
കണ്വാതീർത്ഥ ബീച്ച് റിസോർട്ട്
[തിരുത്തുക]ശ്രദ്ധേയതയില്ല. ബീച്ച് റിസോർട്ടുകൾക്ക് ശ്രദ്ധേയതയുണ്ടോ? --കല്ലുപുരയ്ക്കൻ Kallupurakkan 16:40, 5 ഒക്ടോബർ 2012 (UTC)
- ബീച്ചോ റിസോർട്ടോ?--റോജി പാലാ (സംവാദം) 17:53, 5 ഒക്ടോബർ 2012 (UTC)
- റിസോർട്ട് എന്ന് പേരിൽ ഉള്ള ഒരു ബീച്ച് ആണെന്നാണ് വെബ്സൈറ്റിൽ നിന്ന് മനസ്സിലാകുന്നത്. http://kasargod.nic.in/index_main.htm എന്ന താളിൽ Tourism എന്നതിനുകീഴെയുള്ള Places of Interest എന്ന ഭാഗം കാണുക. --ശ്രീജിത്ത് കെ (സംവാദം) 17:58, 5 ഒക്ടോബർ 2012 (UTC)
- ബീച്ചോ റിസോർട്ടോ?--റോജി പാലാ (സംവാദം) 17:53, 5 ഒക്ടോബർ 2012 (UTC)
- കണ്വാതീർത്ഥ ബീച്ച് റിസോർട്ട് ഇതേ പേരിലാണ് പലയിടത്തും പരാമർശിച്ചുകാണുന്നത്. --എഴുത്തുകാരി സംവാദം 10:09, 30 നവംബർ 2012 (UTC)
തീരുമാനം: ഇതേ പേരിൽ നിലനിർത്തുന്നു -- എഴുത്തുകാരി സംവാദം 04:45, 23 ഡിസംബർ 2012 (UTC) |
അക്ഷേത്രം
[തിരുത്തുക]- അക്ഷേത്രം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിഘണ്ടുവിന് യോജിച്ച ഉള്ളടക്കം --റസിമാൻ ടി വി 10:32, 8 ഒക്ടോബർ 2012 (UTC)
ലേഖനത്തിലെ രണ്ടാമത്തെ ഖണ്ഡികയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. ഗർഭം ധരിക്കുന്ന സ്ത്രീയെ ക്ഷേത്രമായും ബീജാധാനം ചെയ്യുന്ന പുരുഷനെ ആ ക്ഷേത്രത്തിന്റെ ഉടമസ്ഥനായും കല്പിക്കാറുണ്ട്. സന്താനത്തിന്റെ ജാതി നിർണയിക്കുമ്പോൾ മാതാവും പിതാവും ഒരേ വർണത്തിൽ പെട്ടവരല്ലെങ്കിൽ പൂർവയുഗങ്ങളിൽ ബീജപ്രാധാന്യവും പില്ക്കാലത്തു ക്ഷേത്രപ്രാധാന്യവും അനുസരിച്ച് തീർപ്പു കല്പിച്ചു വന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ അതായത് മാതാവിന്റെ ജാതി മാത്രമേ നിരാക്ഷേപമായി ഗ്രഹിക്കുവാൻ സാധിക്കൂ എന്നതുകൊണ്ട് സന്തതി മാതാവിന്റെ ജാതിയിൽ പെട്ടതായി കരുതുകയാണ് യുക്തം എന്നു കുമാരിലഭട്ടൻ അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ അഭിപ്രായം അതിലുണ്ടായിരുന്നതുകൊണ്ടാണ് ലേഖനം ഉൾപ്പെടുത്തിയത്. ഇന്നു നാം അച്ഛന്റെ ജാതിയാണല്ലോ സാധാരണമായി കുഞ്ഞിന്റെ ജാതിയായി കണക്കാക്കുന്നത്. അതിനാൽ കുമാരിഭട്ടന്റെ അഭിപ്രായം അറിഞ്ഞിരിക്കേണ്ടത് ഒരാവശ്യമായി എനിക്കു തോന്നി. --Babug** (സംവാദം) 11:45, 8 ഒക്ടോബർ 2012 (UTC)
- അത് ജാതിയെക്കുറിച്ചുള്ള ഏതെങ്കിലും ലേഖനത്തിലല്ലേ ബാബുജീ ചേർക്കേണ്ടത്? -- റസിമാൻ ടി വി 12:17, 8 ഒക്ടോബർ 2012 (UTC)
- ബാബുജി, ഇതിനെ ചാതുർവർണ്ണ്യം പേജിൽ ലയിപ്പിക്കുന്നതാണ് ഉചിതം. Sahir 12:39, 8 ഒക്ടോബർ 2012 (UTC)
ചാതുർവർണ്ണ്യത്തിലെ യോജിപ്പ് ഒന്നു വിവരിക്കാമോ--Roshan (സംവാദം) 08:53, 19 ഒക്ടോബർ 2012 (UTC)
- അനുകൂലിക്കുന്നു നിഘണ്ടുവിൽ ചേർക്കാനുള്ള വിവരങ്ങൾ മാത്രം.--എഴുത്തുകാരി സംവാദം 04:48, 23 ഡിസംബർ 2012 (UTC)
- നിഘണ്ഡുവിലേക്ക് നീക്കി എന്ന് സംവാദത്താളിൽ കാണുന്നു -- റസിമാൻ ടി വി 14:40, 25 ഡിസംബർ 2012 (UTC)
തീരുമാനം: ഉ:Vssun നിഘണ്ടുവിലേക്കു നീക്കി--റോജി പാലാ (സംവാദം) 07:32, 26 ഡിസംബർ 2012 (UTC) |
ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബബന്ധങ്ങൾ
[തിരുത്തുക]വിജ്ഞാനകോശസ്വഭാവമില്ലെന്ന് കരുതുന്നു --റസിമാൻ ടി വി 18:32, 23 ഒക്ടോബർ 2012 (UTC)
- ഇത് ഒഴിവാക്കേണ്ടതുതന്നെ--പാപ്പൂട്ടി (സംവാദം) 09:58, 26 ഒക്ടോബർ 2012 (UTC)
ബിനു (സംവാദം) 12:18, 29 ഒക്ടോബർ 2012 (UTC)
- ഇതൊരു ലേഖനരൂപത്തില്ലല്ലോ ബിനൂ ഇപ്പോഴുള്ളത്, പട്ടികയല്ലേ. അതും യാതൊരു വിധത്തിലുള്ള പൂർണ്ണതയോ ഘടനയോ അവകാശപ്പെടാനില്ലാത്ത പട്ടിക. നെഹ്രു ഗാന്ധി കുടുംബം, കേരളത്തിലെ രാഷ്ട്രീയകുടുംബങ്ങൾ എന്നിങ്ങനെ ഘണ്ഡികകളുള്ള ഒരു ലേഖനമാക്കി മാറ്റിയാൽ നിലനിർത്താം. ഇപ്പോഴത്തെ വിജ്ഞാനകോശസ്വഭാവമില്ലാത്ത പട്ടികയോടാണ് എനിക്ക് എതിർപ്പ് -- റസിമാൻ ടി വി 18:34, 29 ഒക്ടോബർ 2012 (UTC)
- പട്ടികകൾക്കു് വിജ്ഞാനകോശസ്വഭാവമില്ലെന്ന പഴഞ്ചൻ ധാരണയേയും സങ്കൽപ്പത്തേയും എക്കാലത്തും എതിർക്കുന്നു. വിജ്ഞാനം പ്രദാനം ചെയ്യുന്നതിനെല്ലാം വിക്കിപീഡിയൻ വിജ്ഞാനകോശസംസ്കാരത്തിൽ ഇടമുണ്ടാവണം. വിശ്വപ്രഭ ViswaPrabha Talk 07:44, 30 ഒക്ടോബർ 2012 (UTC)
- എതിർക്കുന്നു ഇത് തികച്ചും വിജ്ഞാനപ്രദമാണ്, നിലനിർത്താം.--എഴുത്തുകാരി സംവാദം 04:50, 23 ഡിസംബർ 2012 (UTC)
തീരുമാനം: നിലനിർത്തുന്നു -- KG (കിരൺ) 03:53, 12 ജനുവരി 2013 (UTC) |
സർവ്വവ്യാപിയായിരിക്കുക
[തിരുത്തുക]സർവ്വവ്യാപിയായിരിക്കുക വിജ്ഞാനകോശ സ്വഭാവമില്ല. നിഘണ്ടുവിൽ ഉൾപ്പെടുത്താം. --Adv.tksujith (സംവാദം) 02:28, 12 നവംബർ 2012 (UTC)
- സർവ്വവ്യാപിയായിരിക്കുക, സർവ്വജ്ഞാനിയായിരിക്കുക, സർവ്വശക്തനായിരിക്കുക ഇവയെല്ലാം കൂട്ടിച്ചേർത്ത് Attributes of God എന്ന ലേഖനമാക്കി മാറ്റാവുന്നതാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനം നോക്കുക -- റസിമാൻ ടി വി 11:46, 12 നവംബർ 2012 (UTC)
- അത് നല്ല നിർദ്ദേശമാണ്. ആ ലേഖനങ്ങൾ എഴുതിയ മാന്യദേഹത്തോട് തന്നെ ഒന്ന് ആവശ്യപ്പെട്ടേക്ക്. മേൽ സൂചന അങ്ങേരുടെ ശ്രദ്ധയിലും പെടുത്തുക --Adv.tksujith (സംവാദം) 17:14, 12 നവംബർ 2012 (UTC)
- ഉപയോക്താവിന്റെ താളിൽ ഈ സംവാദത്തെക്കുറിച്ച് അറിയിപ്പിട്ടിട്ടുണ്ട്. ലേഖനം മായ്ക്കാൻ നിർദ്ദേശിക്കുമ്പോൾ തന്നെ നിർദ്ദേശിക്കുന്നയാൾ ലേഖനമെഴുതിയ ഉപയോക്താവിനെ അറിയിച്ചാൽ നന്നായിരുന്നു -- റസിമാൻ ടി വി 17:17, 12 നവംബർ 2012 (UTC)
ഹിന്ദുമതത്തിലെ ഈശ്വരസങ്കല്പം എന്ന പേരിൽ ഇപ്പോൾ ഒരു ലേഖനമുണ്ട്. അതുപോലെ, അബ്രഹാമിക (സെമറ്റിക്) മതങ്ങളിലെ ദൈവസങ്കല്പത്തെക്കുറിച്ച് ലേഖനമില്ല. യഹൂദ-ഇസ്ലാമിക ദൈവസങ്കല്പങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല എന്നാണ് എന്റെ അറിവ്. മുഖ്യധാരാ ക്രിസ്തീയതയിലെ ദൈവം Trinitarian ആയതു കൊണ്ട് ചെറിയ പ്രശ്നമുണ്ട്. അതുകൊണ്ട് തൽക്കാലം ചെയ്യാവുന്നത്, സ്കോപ്പ് അല്പം ചുരുക്കി, ഇസ്ലാം മതത്തിലെ ദൈവസങ്കല്പം എന്ന പേരിൽ ഒരു ലേഖനം തുടങ്ങി അതിൽ സർവ്വവ്യാപിത്വം, സർവ്വജ്ഞത്വം, സർവ്വശക്തി തുടങ്ങിയ വിശേഷണങ്ങൾ വിശദീകരിക്കുകയാണ്. ഇപ്പോൾ മൂന്നു ലേഖനങ്ങൾ തുടങ്ങിയ User മനസ്സിൽ കരുതിയതും ഇസ്ലാമിക സങ്കല്പത്തിലെ ദൈവം ആണെന്നു തോന്നുന്നു. ഇംഗ്ലീഷിൽ God in Islam എന്ന പേരിൽ ലേഖനമുണ്ട്.ജോർജുകുട്ടി (സംവാദം) 01:17, 13 നവംബർ 2012 (UTC)
- ഇസ്ലാം മതത്തിലെ ദൈവസങ്കൽപ്പം, അല്ലാഹു എന്ന ലേഖനങ്ങൾ ഇപ്പോഴേ ഉണ്ട്. എന്നാൽ omnipresence, omniscience, omnipotence ഇവയെല്ലാം എല്ലാ സെമിറ്റിക് മതങ്ങളിലെയും ദൈവങ്ങൾക്കുള്ള പ്രോപ്പർട്ടി അല്ലേ? -- റസിമാൻ ടി വി 06:47, 13 നവംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- ശ്രീജിത്ത് കെ (സംവാദം) 15:08, 31 ഡിസംബർ 2012 (UTC) |
കേളുഏട്ടൻ സ്മാരക വായനശാല
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 12:41, 24 നവംബർ 2012 (UTC)
- മായ്ക്കുക, ശ്രദ്ധേയതയില്ല -- റസിമാൻ ടി വി 14:07, 24 നവംബർ 2012 (UTC)
- ശ്രദ്ധേയതയില്ല. (ആരാധനാലയങ്ങളെപ്പോലെ ഉദാരമായ ശ്രദ്ധേയതാനയം വായനശാലകൾക്ക് വേണമെന്ന് തോന്നലുണ്ട്) --Vssun (സംവാദം) 18:29, 24 നവംബർ 2012 (UTC)
ശ്രദ്ധേയതയുടെ കാര്യത്തിൽ ആരാധനാലയങ്ങളേക്കാൾ ഉദാരമായ നിലപാട് വായനശാലകളുടെ കാര്യത്തിൽ സ്വീകരിക്കാത്ത വിക്കിപീഡിയ നന്ദിയില്ലാത്ത ഒന്നായി തന്നെ ആളുകൾ കാണും :) --Adv.tksujith (സംവാദം) 01:52, 26 നവംബർ 2012 (UTC)
/ / വിക്കിപീഡിയ നന്ദിയില്ലാത്ത ഒന്നായി തന്നെ ആളുകൾ കാണും :)/ /
വിക്കിപീഡിയ നന്ദി കാണിക്കാനുള്ള ഇടമണോ? ഇതിനു ആവശ്യമായ ശ്രദ്ധേയത നയം രൂപീകരിക്കാൻ മുൻകൈ എടുക്കുക. --ഷിജു അലക്സ് (സംവാദം) 04:09, 26 നവംബർ 2012 (UTC)
തീരുമാനം: ശ്രദ്ധേയതയില്ല, വാർത്താ സ്വഭാവം. നീക്കം ചെയ്തു -- KG (കിരൺ) 03:55, 12 ജനുവരി 2013 (UTC) |
സയ്യിദ് അബ്ദുറഹ്മാൻ ബാഖഫി തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ, പയ്യന്നൂർ
[തിരുത്തുക]ഇപ്പോഴുള്ള വിവരണങ്ങളിൽ നിന്നും ശ്രദ്ധേയത ലഭ്യമല്ല--റോജി പാലാ (സംവാദം) 11:51, 7 ഡിസംബർ 2012 (UTC)
തീരുമാനം: ശ്രദ്ധേയതയില്ലാത്തതിനാൽ നീക്കം ചെയ്തു -- KG (കിരൺ) 03:51, 12 ജനുവരി 2013 (UTC) |
മിസ്ഡ് കോൾ
[തിരുത്തുക]- മിസ്ഡ് കോൾ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയത വ്യക്തമാക്കിയിട്ടില്ല --റസിമാൻ ടി വി 16:09, 11 ഡിസംബർ 2012 (UTC)
തീരുമാനം: ശ്രദ്ധേയതയില്ലാത്തതിനാൽ നീക്കം ചെയ്തു --Anoop | അനൂപ് (സംവാദം) 12:28, 20 ഡിസംബർ 2012 (UTC) |
ചന്തുപ്രസാദ്.ബി
[തിരുത്തുക]ശൂന്യം. --റംഷാദ് (സംവാദം) 11:23, 14 ഡിസംബർ 2012 (UTC)
- നീക്കം ചെയ്തു കഴിഞ്ഞതാണ്.--റോജി പാലാ (സംവാദം) 10:25, 16 ഡിസംബർ 2012 (UTC)
തീരുമാനം: കാര്യനിർവ്വാഹകൻ ഷിജു അലക്സ് നീക്കം ചെയ്തു -- ശ്രീജിത്ത് കെ (സംവാദം) 22:09, 20 ഡിസംബർ 2012 (UTC) |
ദേർവേസ്
[തിരുത്തുക]- ദേർവേസ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഈ ലിങ്കിൽ നിന്നുള്ള പകർപ്പ്. ഉപയോക്താവിനെ അറിയിച്ചിരുന്നു. ഈ ലേഖനസംവാദവും കാണുക--റോജി പാലാ (സംവാദം) 10:30, 16 ഡിസംബർ 2012 (UTC)
- ദേർവേസ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക.http://oruyathra.blogspot.in/ എന്റെ തന്നെ ബ്ലോഗ് ആണ്. ആദ്യമായിട്ടാണ് മലയാളം വികിപീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ഇതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് ഒരു പിടിയുമില്ല. എന്തായാലും രണ്ടും ഞാൻ എഴുതിയതാണ്. ഇവിടെ പോസ്റ്റ് ചെയ്തപ്പോൾ അവതരണ ഭാഷയിൽ ഒരു ചെറിയ വ്യത്യാസം വരുത്തി എന്ന് മാത്രം. "മായ്ക്കാൻ സാദ്ധ്യതയുള്ള ലെഖനങ്ങ"ളെന്ന ടൈറ്റിൽ മാറ്റണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. -- അരുൺ ചുള്ളിക്കൽ 12:03, 17 ഡിസംബർ 2012 (UTC)
- ബ്ലോഗിൽ ഉപയോക്താവ് തന്റേത് തന്നെയാണ് വിക്കിപീഡിയ അക്കൗണ്ട് എന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് ലേഖനം നിലനിർത്താമെന്ന് കരുതുന്നു -- റസിമാൻ ടി വി 13:48, 17 ഡിസംബർ 2012 (UTC)
തീരുമാനം: ഉപയോക്താവിന്റെതാണു തന്നെയാണു ബ്ലോഗ് എന്ന് വ്യക്തമാക്കിയതിനാൽ നിലനിർത്തി --Anoop | അനൂപ് (സംവാദം) 14:20, 17 ഡിസംബർ 2012 (UTC) |
സുജനിക രാമനുണ്ണി
[തിരുത്തുക]സുജനിക രാമനുണ്ണി എന്ന ലേഖനം തുടങ്ങിയതും വികസിപ്പിക്കുന്നതും ഉപയോക്താവ് തന്നെയാണെന്ന് കാണുന്നു. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ട രീതിയല്ലെന്ന് കരുതുന്നു. പത്താം വാർഷികത്തിന്റെ പകിട്ടിൽ മറ്റുപല പ്രമുഖരും വിക്കിയിലേക്ക് കടന്നുവരാൻ സാദ്ധ്യതയുണ്ട്. അവരെല്ലാം അവരവരെക്കുറിച്ച് ലേഖനം തുടങ്ങഇയൽ എന്തായിരിക്കും അവസ്ഥ ? --Adv.tksujith (സംവാദം) 12:13, 20 ഡിസംബർ 2012 (UTC)
- ശ്രദ്ദേയത തെളിയിച്ചാൽ ഈ മാനദണ്ഡത്തിൽ ചെറിയ ഇളവ് കൊടുക്കാവുന്നതാണ്. --ശ്രീജിത്ത് കെ (സംവാദം) 22:08, 20 ഡിസംബർ 2012 (UTC)
അദ്ദേഹം തന്നെ ലേഖനം മാറ്റിത്തരണമെന്ന് ഇവിടെ ഇപ്പോൾ അഭ്യർത്ഥിക്കുന്നുണ്ട്.--Adv.tksujith (സംവാദം) 11:46, 21 ഡിസംബർ 2012 (UTC)
- ആത്മകഥ ആണെങ്കിൽ തന്നെയും വ്യക്തി ശ്രദ്ദേയനാണ്, അദ്യാപക അവാർഡും, സമ്പൂർണ്ണ സാക്ഷരതാപ്രവർത്തനത്തിൽ കോർഡിനേറ്റർ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. സന്തുലിതമല്ല എന്ന ഫലകം ചേർത്ത് ഒഴിവാക്കാനുള്ളത് നീക്കം ചെയ്യണം.--എഴുത്തുകാരി സംവാദം 12:45, 21 ഡിസംബർ 2012 (UTC)
പത്താം വാർഷികത്തിന്റെ പകിട്ടിൽ മറ്റുപല പ്രമുഖരും വിക്കിയിലേക്ക് കടന്നുവരാൻ സാദ്ധ്യതയുണ്ട്. അവരെല്ലാം അവരവരെക്കുറിച്ച് ലേഖനം തുടങ്ങഇയൽ എന്തായിരിക്കും അവസ്ഥ ? ശരിതന്നെ.മാത്രമല്ല പ്രത്യേകിച്ച് ഒരു സാമൂഹ്യധർമ്മവും ഈ ലേഖനം കൊണ്ട് ഇല്ലെന്ന് വീണ്ടും ആലോചിക്കുമ്പോൾ എഴുതിയ എനിക്ക് ബോധ്യപ്പെടുന്നും ഉണ്ട്. ചർച്ച അവസാനിപ്പിച്ച് ലേഖനം മായ്ക്കുക. നന്ദി.ഉപയോക്താവ്:Sujanika രാമനുണ്ണി,സുജനിക 16:52, 21 ഡിസംബർ 2012 (UTC)
- ഉപയോക്താവ് തുടങ്ങിയ ലേഖനം സ്വയം മായിക്കാൻ നിർദ്ദേശിക്കാമെങ്കിലും, അതേ ഉപയോക്താവ് തുടങ്ങിയത് എന്ന കാരണത്താൽ അങ്ങനെ ചെയ്യണമെന്നില്ല(ഉപയോക്തൃതാൾ ഒഴിച്ച്). മാത്രമല്ല പ്രത്യേകിച്ച് ഒരു സാമൂഹ്യധർമ്മവും ഈ ലേഖനം കൊണ്ട് ഇല്ലെന്ന് അത് താങ്കളുടെ വ്യക്തിപരമായ അഭിപ്രായമായിമാത്രമേ കാണുവാൻ സാധിക്കുകയൊള്ളൂ. ഈ ലേഖനം നിലനിർത്താൻ വിക്കിപീഡിയ നയങ്ങൾ എതിരല്ല, മാത്രമല്ല വിക്കിപീഡിയയിൽ ഈ താളിൽ ചർച്ച ചെയ്യപ്പെടുന്നത് ലേഖനങ്ങളെ രക്ഷിച്ചെടുക്കുക എന്ന ഉത്തമലക്ഷ്യത്തിനുവേണ്ടിയാണ്. വിക്കിപീഡിയ സമൂഹത്തിലെ മറ്റു ഉപയോക്താക്കൾ അനുകൂലിക്കാതെ, വിക്കിപീഡീയയിൽ ആത്മകഥാസ്വഭാവമുള്ള താളുകൾ സൃഷ്ടിക്കുന്നതും ആത്മകഥാരചനകൾ നടത്തുന്നതും ശക്തമായി നിരുത്സാഹപ്പെടുത്തപ്പെടുത്തേണ്ടത്. അല്ലാതെ, മറ്റു വിക്കീപീഡിയർ ലേഖനത്തെ സമീപിക്കുന്നത് ശുഭകരമായാണെങ്കിൽ പിന്നെയെന്തിനു നീക്കം ചെയ്യണം. ഈ ലേഖനം നിലനിർത്താം. --എഴുത്തുകാരി സംവാദം 17:10, 21 ഡിസംബർ 2012 (UTC)
- ലേഖനം ആവശ്യമായ ഭേദപ്പെടുത്തലുകളോടെ നിലനിർത്തുന്നതിനോടു് യോജിക്കുന്നു. ലേഖനപാത്രം നല്ലൊരു വിക്കിപീഡിയൻ എന്ന നിലയിൽ തന്നെ, ധാരാളം പുതിയ ഉപയോക്താക്കളെക്കൂടി വിക്കിപീഡിയയിലേക്കു കൂട്ടിക്കൊണ്ടുവരും എന്ന ശുഭപ്രതീക്ഷ പുലർത്തുന്നു. വിശ്വപ്രഭ ViswaPrabha Talk 17:34, 21 ഡിസംബർ 2012 (UTC)
- പത്താം വാർഷികത്തിന്റെ പകിട്ട് പൊലിപ്പിക്കുന്നത് മറ്റ് പല പ്രമുഖരും, മുഖതയുള്ളവരും വിക്കിയിലേക്ക് കടന്നുവരാൻ വേണ്ടിത്തന്നയാണ്. ഏവർക്കും വിക്കിപീഡിയയിലേക്ക് സ്വാഗതം. --എഴുത്തുകാരി സംവാദം 17:26, 21 ഡിസംബർ 2012 (UTC)
ലേഖനത്തിൽ ഇപ്പോൾ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ലേഖനം നിലനിർത്താമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കണേ... --Adv.tksujith (സംവാദം) 17:42, 22 ഡിസംബർ 2012 (UTC)
തീരുമാനം: ശ്രദ്ധേയമായതിനാൽ നിലനിർത്തുന്നു. എങ്കിലും ശ്രദ്ധേയരായ വ്യക്തികൾ അവരെക്കുറിച്ചുള്ള ലേഖനം തുടങ്ങുന്ന പ്രവണത അവസാനിപ്പിക്കാൻ നയരൂപീകരണം ആവശ്യമാണെന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 13:29, 31 ഡിസംബർ 2012 (UTC) |
ഇതിനു വേറിട്ടൊരു നയരൂപീകരണത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വിക്കിപീഡിയ:ആത്മകഥ തുടങ്ങുന്നതുതന്നെ താങ്കളെക്കുറിച്ച് ഒരു ലേഖനം താങ്കൾ തന്നെ സൃഷ്ടിക്കുന്നത് വിക്കിപീഡിയ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. എന്ന വാചകത്തോടെയാണല്ലോ. --ജേക്കബ് (സംവാദം) 02:07, 1 ജനുവരി 2013 (UTC)
ശ്രദ്ധേയതയില്ല. --ജേക്കബ് (സംവാദം) 20:38, 20 ഡിസംബർ 2012 (UTC)
- ശ്രദ്ധേയത വ്യക്തമാക്കുന്ന യാതൊന്നുമില്ല, നീക്കം ചെയ്യുക -- റസിമാൻ ടി വി 09:57, 30 ഡിസംബർ 2012 (UTC)
തീരുമാനം: ശ്രദ്ധേയതയില്ലാത്തതിനാൽ നീക്കം ചെയ്തു -- KG (കിരൺ) 03:49, 12 ജനുവരി 2013 (UTC) |
വോഡ ഫോൺ തക്ധിമതോം
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 11:36, 22 ഡിസംബർ 2012 (UTC)
- മായ്ക്കുക. ശ്രദ്ധേയത വ്യക്തമാക്കുന്ന യാതൊന്നുമില്ല -- റസിമാൻ ടി വി 13:01, 22 ഡിസംബർ 2012 (UTC)
തീരുമാനം: ശ്രദ്ധേയതയില്ലാത്തതിനാൽ നീക്കം ചെയ്തു --ജേക്കബ് (സംവാദം) 23:34, 22 ഡിസംബർ 2012 (UTC) |
പൊടിക്കൈകൾ
[തിരുത്തുക]- പൊടിക്കൈകൾ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിജ്ഞാനകോശസ്വഭാവമില്ല. ചില വാചകങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്ന് അതേപടി പകർത്തിയതാണ് --റസിമാൻ ടി വി 09:56, 30 ഡിസംബർ 2012 (UTC)
തീരുമാനം: വിജ്ഞാനകോശ സ്വഭാവമില്ലാത്തതിനാൽ നീക്കം ചെയ്തു -- KG (കിരൺ) 03:47, 12 ജനുവരി 2013 (UTC) |