കളിക്കളം
ദൃശ്യരൂപം
(കളിക്കളം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കളിക്കളം | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | ജോർജ്ജ് മാത്യു |
രചന | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | മമ്മൂട്ടി മുരളി ശ്രീനിവാസൻ ശോഭന |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | സെൻട്രൽ പ്രൊഡക്ഷൻസ് |
വിതരണം | സെൻട്രൽ പിൿചേഴ്സ് |
റിലീസിങ് തീയതി | 1990 ജൂലൈ 19 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, ശ്രീനിവാസൻ, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കളിക്കളം. സെൻട്രൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോർജ്ജ് മാത്യു നിർമ്മിച്ച ഈ ചിത്രത്തിൽ, മമ്മൂട്ടി നല്ലവനായ ഒരു കള്ളന്റെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നു.സെൻട്രൽ പിൿചേഴ്സ് ആണ് ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – ശങ്കർ / ആന്റണി / ടോണി ലൂയീസ് / ഗൗതമൻ / പപ്പൻ / വാസുദേവൻ / രാമകൃഷ്ണൻ
- മുരളി – എസ്.ഐ. ശേഖരൻ
- ശ്രീനിവാസൻ – ജമാൽ
- ലാലു അലക്സ് – മാത്യൂസ്
- സി.ഐ. പോൾ – അമ്പലക്കാടൻ കൃഷ്ണൻ
- മാമുക്കോയ – ഉണ്ണി നായർ
- ഇന്നസെന്റ് – വേളയിൽ ചാണ്ടി
- ഒടുവിൽ ഉണ്ണികൃഷ്ണൻ – ദേവസ്സി
- ശങ്കരാടി – അമ്മാവൻ
- ഭീമൻ രഘു – ജോസ്
- പറവൂർ ഭരതൻ – കൃഷ്ണൻ
- കരമന ജനാർദ്ദനൻ നായർ – പബ്ലിക് പ്രോസിക്യൂട്ടർ
- ടി.പി. മാധവൻ – തോമസ്
- ശോഭന – ആനി
- ചിത്ര – രമണി
- ഫിലോമിന – ജാനകിയമ്മ
- സബിത ആനന്ദ് – സുഹറ
- ശാരി – മീര നായർ
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സെഞ്ച്വറി കാസറ്റ്സ്.
- ഗാനങ്ങൾ
- പൂത്താലം വലം കയ്യിലേന്തി വാസന്തം – ജി. വേണുഗോപാൽ
- പൂത്താലം വലം കയ്യിലേന്തി വാസന്തം – കെ.എസ്. ചിത്ര
- ആകാശ ഗോപുരം പൊൻമണിവീണയായ് – ജി. വേണുഗോപാൽ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: വിപിൻ മോഹൻ
- ചിത്രസംയോജനം: കെ. രാജഗോപാൽ
- കല: സി.കെ. സുരേഷ്
- ചമയം: പാണ്ഡ്യൻ
- വസ്ത്രാലങ്കാരം: നാഗരാജ്
- സംഘട്ടനം: മലേഷ്യ ഭാസ്കർ
- പരസ്യകല: ഗായത്രി
- ലാബ്: പ്രസാദ് കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: എം.കെ. മോഹനൻ
- എഫക്റ്റ്സ്: പ്രകാശ്, മുരുകേഷ്
- വാർത്താപ്രചരണം: എബ്രഹാം ലിങ്കൻ
- നിർമ്മാണ നിർവ്വഹണം: കെ.ആർ. ഷണ്മുഖം
- അസിസ്റ്റന്റ് ഡയറക്ടർ: രാജൻ ബാലകൃഷ്ണൻ, ശശി ശങ്കർ, ഷിബു
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കളിക്കളം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കളിക്കളം – മലയാളസംഗീതം.ഇൻഫോ