പോരുവഴി ഗ്രാമപഞ്ചായത്ത്
പോരുവഴി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം |
ഏറ്റവും അടുത്ത നഗരം | കൊല്ലം |
ലോകസഭാ മണ്ഡലം | മാവേലിക്കര |
നിയമസഭാ മണ്ഡലം | കുന്നത്തൂർ |
ജനസംഖ്യ • ജനസാന്ദ്രത |
25,491 (2001—ലെ കണക്കുപ്രകാരം[update]) • 1,317/കിമീ2 (1,317/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1013 ♂/♀ |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | http://lsgkerala.in/poruvazhypanchayat/ |
9°04′27.8″N 76°39′32.1″E / 9.074389°N 76.658917°E കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട ബ്ളോക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് പോരുവഴി ഗ്രാമപഞ്ചായത്ത്. പോരുവഴി എന്ന ഒരു വില്ലേജ് മാത്രമടങ്ങുന്നതാണ് ഈ ഗ്രാമപഞ്ചായത്ത്. കൊല്ലം ജില്ലയിലെ വടക്കുപടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന പോരുവഴി പഞ്ചായത്ത് ശാസ്താംകോട്ട പട്ടണത്തിൽ നിന്നും ഏകദേശം 4 കിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്നു. ശാസ്താംനട എന്ന സ്ഥലത്താണ് പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്നത്. 19.35 ചതുരശ്രകിലോമീറ്ററാണ് പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം. . വിസ്തൃതിയേറിയ കുന്നിൻചരിവുകളും വിശാലമായ താഴ്വരകളും ഉയർന്ന കുന്നിൻപുറങ്ങളും എല്ലാം ഇടകലർന്ന മനോഹരമായ ഭൂപ്രകൃതിയാണ് പോരുവഴിയുടേത്. കാവുകളുടേയും കളരികളുടേയും കുളങ്ങളുടേയും നാടാണ് പോരുവഴി. പള്ളിക്കലാറ് പോരുവഴിയുടെ വടക്കേ അതിരായൊഴുകുന്നു.ഏക ദുര്യോധനക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം ഇവിടെയാണ്.
അതിരുകൾ
[തിരുത്തുക]വടക്കുഭാഗത്ത് പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തനംതിട്ട ജില്ലയിലെതന്നെ കടമ്പനാട് പഞ്ചായത്തും, തെക്കുകിഴക്കുഭാഗത്ത് കുന്നത്തൂർ പഞ്ചായത്തും, തെക്കുഭാഗത്ത് ശാസ്താംകോട്ട പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ശൂരനാട് വടക്കും, തെക്കും പഞ്ചായത്തുകളുമാണ് പോരുവഴി പഞ്ചായത്തുമായി അതിർത്തി പങ്കു വയ്ക്കുന്ന പ്രദേശങ്ങൾ
വാർഡുകൾ
[തിരുത്തുക]- ചാത്താക്കുളം
- മലനട
- മൂവക്കോട്
- മണ്ണാറോഡ്
- ഇടക്കാട്
- കോളേജ് വാർഡ്
- വായനശാല വാർഡ്
- അമ്പലത്തുംഭാഗം
- ചാങ്ങയിൽകാവ്
- ബ്ളോക്ക് ആഫീസ്
- ശാസ്താംനട
- കമ്പലടി
- മയിലാടുംകുന്ന്
- കമ്പലടി വടക്ക്
- മയ്യത്തുംകര
- പള്ളിമുറി
- നടുവിലമുറി
- വടക്കേമുറി
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | ശാസ്താംകോട്ട |
വിസ്തീര്ണ്ണം | 19.35 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 25491 |
പുരുഷന്മാർ | 12663 |
സ്ത്രീകൾ | 12828 |
ജനസാന്ദ്രത | 1317 |
സ്ത്രീ : പുരുഷ അനുപാതം | 1013 |
സാക്ഷരത | 88.61% |
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/poruvazhypanchayat Archived 2016-03-10 at the Wayback Machine.
Census data 2001