പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്
പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് | |
---|---|
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം | രഞ്ജിത്ത് |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | മമ്മൂട്ടി പ്രിയാമണി ഇന്നസെന്റ് സിദ്ധിഖ് ഖുശ്‌ബു ജഗതി ശ്രീകുമാർ ബിജൂ മേനോൻ |
സംഗീതം | ഔസേപ്പച്ചൻ ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | വിജയ് ശങ്കർ |
സ്റ്റുഡിയോ | പ്ലേ ഹൗസ് |
വിതരണം | പ്ലേ ഹൗസ് റിലീസ് |
റിലീസിങ് തീയതി | 2010 സെപ്റ്റംബർ 10 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മമ്മൂട്ടി നായകനായി 2010 സെപ്‌റ്റംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്. ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിത്ത് ആണ്. ചെറമ്മൽ ഈനാശു ഫ്രാൻസിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പ്രിയാമണി നായികാവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ഖുശ്ബു ഒരു പ്രധാനവേഷത്തിലെത്തുന്നു. സിദ്ദിഖ്, ഇന്നസെന്റ്, മാസ്റ്റർ ഗണപതി, രാമു, ടി.ജി.രവി, ഇടവേള ബാബു, ജയരാജ് വാര്യർ ,ടിനി ടോം,ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഔസേപ്പച്ചനാണ്. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് പ്ലേഹൗസാണ്.
കഥാസംഗ്രഹം
[തിരുത്തുക]തൃശൂർ ആസ്ഥാനമായുള്ള ബിസിനസുകാരനായ ഫ്രാൻസിസ്/ പ്രാഞ്ചിയേട്ടൻ കഠിനാധ്വാനത്തിലൂടെ തന്റെ ബിസിനസ്സ് വളർത്തുകയും വിവരണാതീതമായ വിജയം നേടുകയും ചെയ്യുന്നു. എന്നാലും അയാളുടെ അച്ഛൻ്റെ അരി കച്ചവടത്തിൻ്റെ പേരിൽ അയാളെ ആളുകൾ "അരിപ്രാഞ്ചി" എന്ന് കളിയാക്കി വിളിക്കുന്നു. അയാൾ അതൊന്ന് മാറ്റാൻ ശ്രമിക്കുന്നു. ഇതിനിടയിൽ ഫ്രാൻസിസ് പത്മശ്രീ എന്ന യുവതിയെയും പോളി എന്ന ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെയും കണ്ടുമുട്ടുന്നു. അവർ അവന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – ചെറമ്മൽ ഈനാശു ഫ്രാൻസിസ് (പ്രാഞ്ചിയേട്ടൻ)
- പ്രിയാമണി – പത്മശ്രീ
- ഇന്നസെന്റ് – വാസു മേനോൻ
- രാമു – ബാഹുലേയൻ
- ജെസ്സെ ഫോക്സ് അലൻ – ഫ്രാൻസിസ് പുണ്യാളൻ
- മാസ്റ്റർ ഗണപതി – പോളി
- ശശി കലിങ്ക – പ്രാഞ്ചിയുടെ പാചകക്കാരൻ
- സിദ്ദിഖ് – ഡോ. ജോസ്
- ഖുശ്ബു – ഡോ. ഓമന
- ജഗതി ശ്രീകുമാർ – പണ്ഡിത് ദീന ദയാൽ
- ബിജു മേനോൻ – ജോപ്പൻ
- ജയരാജ് വാര്യർ – സുരേഷ് ബാബു
- ടിനി ടോം – സുപ്രൻ
- ടി.ജി. രവി – ഉതുപ്പ്
- ഇടവേള ബാബു – യൂസഫ്
- ശ്രീജിത്ത് രവി – വർഗ്ഗീസ്
- ശിവജി ഗുരുവായൂർ – ആന്റണി മാസ്റ്റർ
- ബാലചന്ദ്രൻ ചുള്ളിക്കാട് – അജയ് നമ്പ്യാർ
- ചാലി പാല – രവി
- പ്രൊഫ. അലിയാർ – പ്രാഞ്ചിയുടെ സ്കൂൾ ടീച്ചർ