ഭജൻ സൊപോരി
ഭജൻ സൊപോരി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Bhajan Lal Sopori |
ജനനം | 1948 Srinagar, Jammu and Kashmir, India |
ഉത്ഭവം | Kashmiri |
വിഭാഗങ്ങൾ | Hindustani classical music and Sufyana Musiqi |
തൊഴിൽ(കൾ) | musician |
ഉപകരണ(ങ്ങൾ) | santoor |
ഒരു ഭാരതീയ ഉപകരണ സംഗീതജ്ഞനാണ് ഭജൻ സൊപോരി (ജനനം 1948 in ശ്രീനഗർ, കശ്മീർ)[1]. പുരാതനമായ സംഗീതോപകരണമായ സന്തൂർ വാദകനാണദ്ദേഹം.[2] 2016 ഇൽ ഇന്ത്യയുടെ 67ആമത് റിപ്പബ്ലിക് ദിനത്തിൽ പണ്ഡിറ്റ് ഭജൻ സൊപോരിക്ക് ജമ്മു കഷ്മീർ സംസ്ഥാനത്തിന്റെ സമഗ്രസംഭാവനകൾക്കുള്ള അവാർഡ് സമ്മാനിച്ചു(Jammu and Kashmir State lifetime achievement award).[3]
സ്വകാര്യജീവിതം
[തിരുത്തുക]കശ്മീർ താഴ്വരയിലെ സൊപോർ എന്ന സ്ഥലത്തെ സന്തൂർ വാദകരുടെ പിന്മുറക്കാരനായി ജനിച്ചു. സൂഫിയാന ഘരാനയിലാണ് പരിശീലനം.[4] ആറ് തലമുറകളിലധികമായി സൊപോരിയുടെ കുടുംബം സന്തൂർ വാദകരാണ്.[5] 10 വയസ്സുള്ളപ്പോൾ പ്രയാഗ് സംഗീത് സമിതിയും അലഹബാദ് സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആദ്യ പ്രകടനം. സൊപോരിയുടെ മകൻ അഭയ് റുസ്തം സൊപോരിയും സന്തൂർ വാദകനാണ്. അച്ഛനും മകനും ഒരുമിച്ച് ഒട്ടേറെ വേദികളിൽ സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
കലാജീവിതം
[തിരുത്തുക]ഭജൻ ലാൽ സൊപോരി വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് പാശ്ചാത്യ ക്ലാസിക്കൽ സംഗീതവും മുത്തശ്ശി എസ്.സി. സൊപോരിയിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു[6] ഭജൻ സൊപോരിയുടെ പിതാവായ ഷംഭൂനാഥ് സൊപോരി മകനെ വാഷിങ്ടൺ സർവകലാശാലയിൽ സംഗീതം പഠിപ്പിച്ചിരുന്നു.
അവാർഡുകൾ
[തിരുത്തുക]1993ൽ സംഗീത നാടക അക്കാദമി അവാർഡ്[7] 2004ൽ പത്മശ്രീയും ലഭിച്ചു.[8] 2009ൽ ബാബാ അലാവുദിൻ ഖാൻ അവാർഡ്[9] 2011ൽ എം എൻ മാത്തുർ അവാർഡ് എന്നിവയും ലഭിച്ചു.[10] 2016ൽ ജമ്മു കശ്മീർ സർക്കാർ ജീവിത കാല സംഭാവനകൾക്കുള്ള പുരസ്കാരം സമ്മാനിച്ചു.
അവലംബങ്ങൾ
[തിരുത്തുക]- ↑ bhajansoporipage, IndianArts.com (24 June 2012). "Bhajan Sopori".
- ↑ "Sangeet Natak Akademi Awards – Hindustani Music – Instrumental". Sangeet Natak Akademi. Archived from the original on 19 May 2009. Retrieved 16 May 2009.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-31. Retrieved 2018-06-15.
- ↑ RadioCity, Online (24 June 2012). "Bhajan Lal Sopori". Archived from the original on 2010-02-02. Retrieved 2018-06-15.
- ↑ online, MumbaiMirror (26 February 2011). "Santoor Player Abhay Rustom Sopori plays tomorrow". Archived from the original on 29 January 2013.
- ↑
{{cite news}}
: Empty citation (help) - ↑ "Sangeet Natak Akademi Awards – Hindustani Music – Instrumental". Sangeet Natak Akademi. Archived from the original on 19 May 2009. Retrieved 16 May 2009.
- ↑ "Padma Awards". Ministry of Communications and Information Technology (India). Archived from the original on 21 May 2009. Retrieved 16 May 2009.
- ↑ "Pandit Bhajan Sopori awarded again". 13 February 2009.
- ↑ EarlyTimes, Newspaper Jammu & Kashmir (3 March 2011). "Bhajan Sopori gets M N Mathur Award". Archived from the original on 2020-06-16. Retrieved 2018-06-15.