വിചാരണ (ചലച്ചിത്രം)
ദൃശ്യരൂപം
വിചാരണ | |
---|---|
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | രഞ്ജിനി |
രചന | എസ്.അനിത |
തിരക്കഥ | ലോഹിതദാസ് |
സംഭാഷണം | ലോഹിതദാസ് |
അഭിനേതാക്കൾ | മമ്മൂട്ടി, ശോഭന, മുകേഷ്, സീമ, നെടുമുടി വേണു, ശ്രീനാഥ്, ജഗതി ശ്രീകുമാർ, ലാലു അലക്സ് |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | എസ്.കുമാർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | കെ.എസ് എഫ് ഡി സി |
ബാനർ | രഞ്ജിനി പിക്ചേഴ്സ് |
വിതരണം | തരംഗിണി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ലോഹിതദാസ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് വിചാരണ. രഞ്ജിനി പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിനി ആണ് ഈ ചിത്രം നിർമ്മിച്ചത്.മമ്മൂട്ടി, ശോഭന, മുകേഷ്, സീമ, നെടുമുടി വേണു, ശ്രീനാഥ്,ജഗതി ശ്രീകുമാർ, ലാലു അലക്സ് തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1][2]എസ്. രമേശൻ നായർ എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ സംഗീതമിട്ടു.[3]
പ്ലോട്ട്
[തിരുത്തുക]ഒരു ട്രേഡ് യൂണിയൻ നേതാവിന്റെ കൊലപാതക കേസ് ഏറ്റെടുക്കുമ്പോൾ ഒരു അഭിഭാഷകൻ തന്റെ വ്യക്തിപരവും സാമൂഹികവും തൊഴിൽപരവുമായ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് കഥ പറയുന്നത്.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | അഡ്വ. സേതുമാധവൻ |
2 | ശോഭന | അനിത-സേതുമാധവന്റെ ഭാര്യ |
3 | നെടുമുടി വേണു | രാമേട്ടൻ-സേതുമാധവന്റെ എഴുത്തുകാരനും സഹായിയും |
4 | മുകേഷ് | കബീർ- ട്രേഡ് യൂണിയൻ പ്രവർത്തകൻ |
5 | ജഗതി ശ്രീകുമാർ | കുട്ടപ്പൻ- ട്രേഡ് യൂണിയൻ നേതാവ് |
6 | ലാലു അലക്സ് | ജോണി-ട്രേഡ് യൂണിയൻ നേതാവ് |
7 | സീമ | ആലീസ്-ജോണിയുടെ ഭാര്യ |
8 | പ്രതാപചന്ദ്രൻ | ഗോവിന്ദൻനായർ-അനിതയുടെ പിതാവ് |
9 | ശ്രീനാഥ് | രഘു-അനിതയുടെ സഹോദരൻ |
10 | സുകുമാരി | സരസതി അമ്മ-അനിതയുടെ അമ്മ |
11 | ഒടുവിൽ ഉണ്ണികൃഷ്ണൻ | അഡ്വ. കൃഷ്ണമൂർത്തി |
12 | ജെയിംസ് | ജൂനിയർ അഭിഭാഷകൻ |
- വരികൾ:എസ്. രമേശൻ നായർ
- ഈണം: ഔസേപ്പച്ചൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു | എം ജി ശ്രീകുമാർ | കാപ്പി |
2 | ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു | കെ എസ് ചിത്ര | കാപ്പി |
അവലംബം
[തിരുത്തുക]- ↑ വിചാരണ (1988)-www.malayalachalachithram.com
- ↑ വിചാരണ (1988)-malayalasangeetham
- ↑ "വിചാരണ (1988)". spicyonion.com. Retrieved 2020-03-22.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "വിചാരണ (1988)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "വിചാരണ (1988)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.