Jump to content

ഡാഡി കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Daddy Cool (2009 Malayalam film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാഡി കൂൾ
സംവിധാനംആഷിഖ് അബു
രചനആഷിക് അബു
ബിപിൻ ചന്ദ്രൻ (സംഭാഷണം)
അഭിനേതാക്കൾമമ്മൂട്ടി
ബിജു മേനോൻ
റിച്ചാ പല്ലോഡ്
വിജയരാഘവൻ
സായി കുമാർ
ധനഞ്ചയ്
സുരാജ് വെഞ്ഞാറമൂട്
രാജൻ പി. ദേവ്
ആശിഷ് വിദ്യാർത്ഥി
രാധിക
സംഗീതംബിജിബാൽ
ഛായാഗ്രഹണംസമീർ താഹിർ
ചിത്രസംയോജനംവി. സാജൻ
റിലീസിങ് തീയതിഓഗസ്റ്റ് 7, 2009
ഭാഷമലയാളം

2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഡാഡി കൂൾ. നവാഗതനായ ആഷിഖ് അബു സം‌വിധാനം ചെയ്ത ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത് മമ്മൂട്ടിയാണ്.

കഥാസംഗ്രഹം

[തിരുത്തുക]

ജോലിയിൽ തീരെ ശ്രദ്ധയില്ലാതെ തന്റെ ആറു വയസ്സുകാരൻ മകനോടൊത്ത് സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരു അച്ഛനാണ് സി.ഐ. ആന്റണി സൈമൺ (മമ്മൂട്ടി). ജോലിയിലുള്ള ആത്മാർത്ഥതക്കുറവ് മൂലം ആന്റണി മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകുകയും സസ്പെൻഷനിലാകുകയും ചെയ്യുന്നു. എങ്കിലും തന്റെ ചെയ്തികളിൽ ആന്റണിക്ക് അശേഷം കുറ്റബോധമില്ല.

സെക്കന്റ് ഷോ സിനിമയ്ക്ക് പോയി മടങ്ങും വഴി ക്രിക്കറ്റ് താരം ശ്രീകാന്തിനെ ഒരു പറ്റം റൗഡികളിൽ നിന്ന് ആന്റണി ആകസ്മികമായി രക്ഷപ്പെടുത്തുന്നു. ഇതോടെ ടി.വിയിലും വാർത്താപത്രങ്ങളിലും വാർത്ത വരികയും ഇദ്ദേഹത്തെ തിരിച്ചെടുക്കാൻ ക്രൈംബ്രാഞ്ച് നിർബന്ധിതരാകുകയും ചെയ്യുന്നു. തന്റെ സഹപ്രവർത്തകരുടെ കളിയാക്കലുകളിൽ നിന്ന് രക്ഷപെടാൻ ആന്റണി ഭീംബായ് എന്ന കുറ്റവാളിയെ പിടിക്കുമെന്ന് വെല്ലുവിളിക്കുകയും പിന്നീട് പിടിക്കുകയും ചെയ്യുന്നു. അതേ ദിവസം ആന്റണിയെ വധിക്കാൻ ഒരു സംഘം തോക്കുമായി വരുന്നത് ആന്റണിയുടെ മകൻ കാണാൻ ഇടയാകുന്നു. അച്ചനെ ഇക്കാര്യം അറിയിച്ചപ്പോൾ സംശയാസ്പദമായി കണ്ട ഒരു വഴിപോക്കനെ ആന്റണി വെടിവയ്ക്കുന്നു. അത്യാസന്നനിലയിലായ ഇയാളെ കാരണമില്ലാതെ വെടിവയ്ച്ചതിന് ആന്റണി കുറ്റാരോപിതനാകുന്നു. തുടർന്ന് തന്റെ മകനോട് ആന്റണി അനിഷ്ടം കാണിച്ച് മിണ്ടാതിരിക്കുന്നതിനിടയിൽ കുട്ടിയെ കാണാതാകുന്നു.

കുട്ടി തനിയെ ഓടിപ്പോയതാണോ അതോ ആന്റണിയുടെ ശത്രുക്കൾ തട്ടിക്കൊണ്ടുപോയതാണോ എന്ന കുറ്റാന്വേഷണമാണ് പിന്നീട്.

അഭിനേതാക്കൾ

[തിരുത്തുക]

വാൽകഷണം

[തിരുത്തുക]

ക്രിക്കറ്റ് കളിക്കാരൻ ശ്രീശാന്ത്‌ ഈ ചിത്രത്തിൽ ഒരു ശ്രദ്ധേയമായ കഥാപാത്രം അഭിനയിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ശ്രീശാന്ത് ഇതിൽ നിന്ന് പിന്മാറി. മോഡലായ ഗോവിന്ദ് പത്മസൂര്യ ആണ് പിന്നീട് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡാഡി_കൂൾ&oldid=3302087" എന്ന താളിൽനിന്ന് ശേഖരിച്ചത്